»   » മീരാ ജാസ്മിനെക്കുറിച്ച് റിയാസ് ഖാന്‍ പറയുന്നതിങ്ങനെ

മീരാ ജാസ്മിനെക്കുറിച്ച് റിയാസ് ഖാന്‍ പറയുന്നതിങ്ങനെ

Posted By:
Subscribe to Filmibeat Malayalam

പ്രശസ്ത നടി മീരാ ജാസ്മിനെതിരെ പല സംവിധായകന്‍മാരും രംഗത്തു വരുമ്പോള്‍ നടന്‍ റിയാസ് ഖാനും ചിലത് പറയാനുണ്ട്. എന്നാല്‍, റിയാസ് ഖാന് മീരാ ജാസ്മിനെക്കുറിച്ച് നല്ലതു മാത്രമേ പറയാനുള്ളൂ. മീര തന്റെ നല്ല സുഹൃത്താണെന്നാണ് റിയാസ് ഖാന്‍ പറയുന്നത്.

അഭിനയത്തില്‍ മീരയ്ക്കുള്ള കഴിവ് ഇന്നോ ഇന്നലെയോ കാണുന്നതല്ല. മീരയ്‌ക്കൊപ്പം കുറേ സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍, അപ്പോഴെല്ലാം മീരയുടെ വില്ലനായിട്ടാണ് എത്തിയത്. മീരയുടെ നായകനാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും റിയാസ് ഖാന്‍ പ്രമുഖ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മീരാ ജാസ്മിനെക്കുറിച്ച് റിയാസ് ഖാന്‍ പറയുന്നതിങ്ങനെ

മീര തന്റെ നല്ല സുഹൃത്താണെന്ന് റിയാസ് ഖാന്‍ പറയുന്നു. കുറേ ചിത്രങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍, ഇതിനുമപ്പുറം എന്ന സിനിമയിലൂടെ വ്യത്യസ്ത അനുഭവമാണുണ്ടായതെന്നും താരം പറയുന്നു.

മീരാ ജാസ്മിനെക്കുറിച്ച് റിയാസ് ഖാന്‍ പറയുന്നതിങ്ങനെ

മീരാ ജാസ്മിനും റിയാസ് ഖാനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സിനിമയാണ് ഇതിനുമപ്പുറം. എന്നും മീരയുടെ വില്ലനായി എത്തിയ തനിക്ക് ഇത്തവണ മീരയുടെ നായകനാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും റിയാസ് പറയുന്നു.

മീരാ ജാസ്മിനെക്കുറിച്ച് റിയാസ് ഖാന്‍ പറയുന്നതിങ്ങനെ

എപ്പോഴും വില്ലന്‍ കഥാപാത്രം ചെയ്യാന്‍ ആഗ്രഹമുണ്ടായിട്ടല്ല ചെയ്യുന്നത്. ഒരിക്കല്‍ വില്ലനായി അഭിനയിച്ചാല്‍ പിന്നെ സ്ഥിരമായി ആ വേഷങ്ങളാണ് ലഭിക്കുന്നത് എന്നത് പ്രയാസമുള്ള കാര്യം തന്നെയാണ്. വില്ലനാകാന്‍ താല്‍പര്യമുണ്ടായിട്ടല്ല അഭിനയിക്കുന്നതെന്നും റിയാസ് പറയുന്നു.

മീരാ ജാസ്മിനെക്കുറിച്ച് റിയാസ് ഖാന്‍ പറയുന്നതിങ്ങനെ

ഇതിനുമപ്പുറം എന്ന സിനിമയുടെ സംവിധായകന്‍ കഴിഞ്ഞ ദിവസം മീരയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. മീര തന്നെ മാനസികമായി പീഡിപ്പിച്ചൂവെന്നാണ് മനോജ് ആലുങ്കല്‍ പറഞ്ഞത്. മീര കാരണം സിനിമയ്ക്ക് സാമ്പത്തിക നഷ്ടമുണ്ടായെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.

English summary
Actor Riyaz khan says actress Meera jasmine is my good friend

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam