»   » എനിക്ക് എന്റേതായ ലോകമുണ്ട്, അതില്‍ കയറാന്‍ ആരെയും അനുവദിയ്ക്കില്ല; മീര ജാസ്മിന്‍

എനിക്ക് എന്റേതായ ലോകമുണ്ട്, അതില്‍ കയറാന്‍ ആരെയും അനുവദിയ്ക്കില്ല; മീര ജാസ്മിന്‍

Posted By: Rohini
Subscribe to Filmibeat Malayalam

വിവാഹം കഴിഞ്ഞുള്ള ചെറിയ ഇടവേളയ്ക്ക് ശേഷം മീര ജാസ്മിന്‍ വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. പത്ത് കല്‍പനകള്‍ എന്ന് പേരിട്ടിരിയ്ക്കുന്ന പുതിയ ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥയായിട്ടാണ് മീര ജാസ്മിന്‍ എത്തുന്നത്.

അമ്മയുടെ സ്റ്റേജ് ഷോയും ട്വന്റി 20 യും മീര ജാസ്മിന്‍ ഒഴിവാക്കാന്‍ കാരണം??

സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുമ്പോഴും മീര ജാസ്മിനെ സംബന്ധിച്ച വിവാദങ്ങള്‍ ഇവിടെ കത്തുകയായിരുന്നു. എന്നാല്‍ വിവാദങ്ങളൊന്നും തന്നെ ബാധിക്കാറില്ലെന്ന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ മീര ജാസ്മിന്‍ പറഞ്ഞു. വിവാദങ്ങളെ കുറിച്ചും മറ്റും മീര സംസാരിക്കുന്നു, തുടര്‍ന്ന് വായിക്കൂ

എനിക്ക് എന്റേതായ ലോകമുണ്ട്, അതില്‍ കയറാന്‍ ആരെയും അനുവദിയ്ക്കില്ല; മീര ജാസ്മിന്‍

എന്റെ കൊച്ചു കൊച്ചു സന്തഷങ്ങളും ദുഖങ്ങളുമുള്ള ഒരു കുഞ്ഞു ലോകം ഞാന്‍ എനിക്കായി സൃഷ്ടിച്ചിട്ടുണ്ട്. അതിലേക്ക് അനുവാദമില്ലാതെ ആര്‍ക്കും പ്രവേശനമില്ല. അതുകൊണ്ട് തന്നെ വിവാദങ്ങള്‍ ആ വാതില്‍ കടന്ന് വന്ന് തന്നെ ബാധിക്കാറില്ല എന്ന് മീര ജാസ്മിന്‍ പറയുന്നു.

എനിക്ക് എന്റേതായ ലോകമുണ്ട്, അതില്‍ കയറാന്‍ ആരെയും അനുവദിയ്ക്കില്ല; മീര ജാസ്മിന്‍

വിവാദങ്ങള്‍ സിനിമയുടെ ഭാഗമാണെന്നാണ് മീര ജാസ്മിന്റെ അഭിപ്രായം. വിവാദങ്ങള്‍ കരിയര്‍ നശിപ്പിയ്ക്കുമെങ്കില്‍ ഇന്ന് ലോകസിനിമയിലുള്ള മികച്ച പല കലാകാരന്മാരും ഉണ്ടാകില്ലായിരുന്നു എന്ന് മീര പറഞ്ഞു.

എനിക്ക് എന്റേതായ ലോകമുണ്ട്, അതില്‍ കയറാന്‍ ആരെയും അനുവദിയ്ക്കില്ല; മീര ജാസ്മിന്‍

സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിയ്ക്കും. ഏതെങ്കിലും തരത്തില്‍ എന്നെ എക്‌സൈറ്റ് ചെയ്യ്ക്കുന്ന കാര്യങ്ങള്‍ തിരക്കഥയിലോ കഥാപാത്രത്തിലോ ഉണ്ടെങ്കില്‍ മാത്രമേ ആ സിനിമ സ്വീകരിക്കൂ.

എനിക്ക് എന്റേതായ ലോകമുണ്ട്, അതില്‍ കയറാന്‍ ആരെയും അനുവദിയ്ക്കില്ല; മീര ജാസ്മിന്‍

ഓരോ വര്‍ഷവും ഇത്ര സിനിമ ചെയ്യണം എന്നോ ഇത്ര കഥാപാത്രങ്ങള്‍ ചെയ്യണമെന്നോ ഞാന്‍ തീരുമാനിച്ചിട്ടില്ല. സെലക്ടീവാകണം എന്ന് കരുതി ബോധപൂര്‍വ്വം സിനിമകള്‍ കുറച്ച കാലമുണ്ട്. പാതി മനസ്സുകൊണ്ട് സിനിമ ചെയ്താല്‍ ശരിയാവില്ല എന്ന ഗുണപാഠം ഇത്രയും കാലം കൊണ്ട് പഠിച്ചു.

എനിക്ക് എന്റേതായ ലോകമുണ്ട്, അതില്‍ കയറാന്‍ ആരെയും അനുവദിയ്ക്കില്ല; മീര ജാസ്മിന്‍

വെറും കാഴ്ചവസ്തു എന്ന നിലയിലാണ് സ്ത്രീകളെ സിനിമയില്‍ കാണിക്കുന്നത്. നായകന്റെ നിഴലാകുകയാണ് പലപ്പോഴും നായികമാരുടെ ഗതികേട്. നായകനെ മരംചുറ്റി പ്രേമിയ്ക്കുക, നൃത്തമാടുക എന്നതിനപ്പുറം നായികമാര്‍ വളരുന്നില്ല.

എനിക്ക് എന്റേതായ ലോകമുണ്ട്, അതില്‍ കയറാന്‍ ആരെയും അനുവദിയ്ക്കില്ല; മീര ജാസ്മിന്‍

സ്ത്രീകളോട് സമൂഹം പുലര്‍ത്തുന്ന മനോഭാവം കാരണമാണ് വിവാഹം ശേഷം നടിമാര്‍ അഭിനയം നിര്‍ത്തുന്നത്. വിവാഹം കഴിഞ്ഞാലും കുട്ടികളുണ്ടായാലും നായികമാരുടെ കരിയര്‍ ഇടിയില്ല. എന്നാല്‍ വിവാഹം കഴിഞ്ഞു, പ്രസവ ശേഷം സൗന്ദര്യം പോയി എന്ന കാരണത്താലൊക്കെ സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് മിക്ക നടിമാരും. കുടുംബത്തിന്റെ പിന്തുണ ലഭിയ്ക്കാത്തതും കാരണമാണ്. എന്നാല്‍ തനിക്ക് നല്ല പിന്തുണ കുടുംബത്തിന്റെ ഭാഗത്തുനിന്നും ഉണ്ടെന്ന് മീര ജാസ്മിന്‍ പറഞ്ഞു.

English summary
Meera Jasmine's reaction on controversies about her

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam