»   » ഫഹദ് ശരിക്കും അത്ഭുതപ്പെടുത്തി, അതൊരു ഒന്നൊന്നര അനുഭവമായിരുന്നു: ലിജുമോള്‍

ഫഹദ് ശരിക്കും അത്ഭുതപ്പെടുത്തി, അതൊരു ഒന്നൊന്നര അനുഭവമായിരുന്നു: ലിജുമോള്‍

Posted By: Rohini
Subscribe to Filmibeat Malayalam

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും പ്രശംസകള്‍ നേടിക്കൊണ്ടിരിയ്ക്കുകയാണ്. സംവിധായകനുള്‍പ്പടെ പല താരങ്ങളും പുതുമുഖങ്ങളാണെന്ന് പറഞ്ഞാല്‍ തന്നെ വിശ്വസിക്കാന്‍ പാടാണ്. അതില്‍ തന്നെ ബേബിച്ചായന്റെ സോണിയ മോളുടെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട. എന്നാല്‍ മഹേഷിന്റെ പ്രതികാരം സോണിയയായി എത്തിയ ലിജുമോളുടെ ആദ്യത്തെ സിനിമയാണ്.

ഷൂട്ടിങ് ലൊക്കേഷനില്‍ തന്നെ ഏറ്റവും കൂടുതല്‍ അത്ഭുതപ്പെടത്തിയത് ഫഹദ് ഫാസിലാണെന്ന് ലിജുമോള്‍ പറയുന്നു. അദ്ദേഹം നന്നായി സംസാരിക്കും. കഥാപാത്രമായി അദ്ദേഹം മാറുന്നത് ശരിക്കും അത്ഭുതപ്പെടുത്തി. ഇടവേളകളില്‍ പോലും മഹേഷായി പെരുമാറുന്നത് പോലെ തോന്നി. അതൊരു ഒന്നൊന്നര അനുഭവമായിരുന്നു- മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ലിജുമോള്‍ സംസാരിക്കുന്നു.


ഫഹദ് ശരിക്കും അത്ഭുതപ്പെടുത്തി, അതൊരു ഒന്നൊന്നര അനുഭവമായിരുന്നു: ലിജുമോള്‍

അഭിനയവും ഞാനും തമ്മില്‍ മുന്‍പരിചയം പോലുമില്ല. ഒരു നാടകമോ മോണോ ആക്ടോ ഒന്നും ഇന്നേവരെ ചെയ്തുട്ടുമില്ല. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന് ഇതുവരെ നല്ല അഭിപ്രായം മാത്രമേ ലഭിച്ചിട്ടുള്ളൂ. പക്ഷെ ഒരു കാര്യം ഉറപ്പിച്ചു പറയാം. ഇതൊന്നും എന്റെ കഴിവല്ല. ദിലീഷ് പോത്തന്‍ എന്ന സംവിധായകനും നല്ല ആത്മവിശ്വാസം നല്‍കുന്ന ടീമിനും ഉള്ളതാണ് മുഴുവന്‍ ക്രഡിറ്റും.


ഫഹദ് ശരിക്കും അത്ഭുതപ്പെടുത്തി, അതൊരു ഒന്നൊന്നര അനുഭവമായിരുന്നു: ലിജുമോള്‍

ആദ്യ രംഗം മരണവീട്ടില്‍ വച്ചുള്ളതായിരുന്നു. ഞാന്‍ അപ്പനെ നോക്കി ചിരിക്കുന്നതാണ് സീന്‍. അതൊരു കുഞ്ഞു ഷോട്ടായിരുന്നു. ആദ്യ ടേക്കില്‍ തന്നെ ശരിയായി. എല്ലാവരും ഓടി വന്ന് അഭിനന്ദിച്ചു. ഇതുപോലെ കുഞ്ഞു കുഞ്ഞു കാര്യങ്ങള്‍ക്ക് പോലും പ്രോത്സാഹനം നല്‍കുന്ന ഒരു ടീമിനൊപ്പം വര്‍ക്ക് ചെയ്തതുകൊണ്ടാണ് എനിക്ക് സോണിയായി മാറാന്‍ കഴിഞ്ഞത്. നല്ല വാക്കുകള്‍ കേള്‍ക്കാന്‍ കഴിയുന്നത്.


ഫഹദ് ശരിക്കും അത്ഭുതപ്പെടുത്തി, അതൊരു ഒന്നൊന്നര അനുഭവമായിരുന്നു: ലിജുമോള്‍

ചിത്രത്തില്‍ പുതുമുഖങ്ങളെ ആവശ്യമുണ്ട് എന്ന വാട്‌സപ്പ് മെസേജ് കണ്ട് എന്റെ ഒരു സുഹൃത്താണ് ഫോട്ടോ അയക്കാന്‍ നിര്‍ബന്ധിച്ചത്. അവളെന്തിനാണ് അതെന്നോട് പറഞ്ഞതെന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. ഫോട്ടോ അയക്കുമ്പോള്‍ എനിക്കൊട്ടും പ്രതീക്ഷയുണ്ടായിരുന്നില്ല. ഓഡിഷന് ക്ഷണം വന്നപ്പോഴും കിട്ടില്ല എന്ന് ഉറച്ചു വിശ്വസിച്ചു. അതുകൊണ്ട് തന്നെ അപ്പോഴും ഞാന്‍ കൂളായിരുന്നു. സെലക്ടായി എന്നറിഞ്ഞപ്പോള്‍ ടെന്‍ഷനായി. ഈ സിനിമയും അഭിനയവുമൊന്നും ജീവിതത്തില്‍ പ്രതീക്ഷിച്ചതല്ല. അപ്രതീക്ഷിതമായി സംഭവിച്ചതാണ്.


ഫഹദ് ശരിക്കും അത്ഭുതപ്പെടുത്തി, അതൊരു ഒന്നൊന്നര അനുഭവമായിരുന്നു: ലിജുമോള്‍

ഓഡിഷന് എന്നെ സെലക്ട് ചെയ്യില്ല എന്നു തന്നെയാണ് വിചാരിച്ചത്. അതുകൊണ്ട് ഒട്ടും ടെന്‍ഷന്‍ ഉണ്ടായിരുന്നില്ല. അപരിചിതനായ ഒരാള്‍ വീട്ടില്‍ വരുന്നു, അയാളോട് ആരാ എന്ന് ചോദിക്കണം. പിന്നീട് അയാള്‍ ആളത്രയ്ക്ക് ശരിയല്ല എന്ന മട്ടില്‍ പെരുമാറണം. അത് രണ്ടും ചിത്രത്തിലുണ്ട്. പിന്നെ ഒരു സുഹൃത്തിന് സിനിമാ കഥ പറഞ്ഞുകൊടുക്കുന്നതായും അഭിനയിപ്പിച്ചു.


ഫഹദ് ശരിക്കും അത്ഭുതപ്പെടുത്തി, അതൊരു ഒന്നൊന്നര അനുഭവമായിരുന്നു: ലിജുമോള്‍

ഇത്രയും സ്വാഭാവികമായി അഭിനയിക്കാന്‍ സാധിച്ചതിന്റെ മുഴുവന്‍ ക്രഡിറ്റും സംവിധായകന്‍ ദിലീഷ് പോത്തനുള്ളതാണ്. നീ എങ്ങനെയാണ് വീട്ടില്‍ പെരുമാറുന്നത് അത് പോലെ ചെയ്താല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ ഇടുക്കിക്കാരിയാണ്. പക്ഷെ എന്നെ കഥാപാത്രമായി തീരുമാനിക്കുമ്പോള്‍ ദിലീഷ് ചേട്ടന് അതറിയില്ലായിരുന്നു. ഞാനും സോണിയയെ പോലെയാണെന്ന് പറയാന്‍ കഴിയില്ല. പക്ഷെ എവിടെയൊക്കയോ സാമ്യമുണ്ട്.


ഫഹദ് ശരിക്കും അത്ഭുതപ്പെടുത്തി, അതൊരു ഒന്നൊന്നര അനുഭവമായിരുന്നു: ലിജുമോള്‍

ഷൂട്ടിങ് സെറ്റ് മൊത്തത്തില്‍ രസമായിരുന്നു. പക്ഷെ എനിക്കേറ്റവും കോമ്പിനേഷന്‍ സീനും അടുപ്പവും തോന്നിയ്ത സൗബിന്‍ ചേട്ടനോടും അലന്‍സിയര്‍ അങ്കിളിനോടുമാണ്. ഷൂട്ടിങ് ഇടവേളകളിലൊക്കെ അഭിനയം നന്നാക്കാന്‍ വേണ്ടതൊക്കെ പറഞ്ഞുതരും. നീ ക്യാമറയ്ക്ക് മുന്നിലാണ് നില്‍ക്കുന്നത് എന്ന ചിന്തയേ അരുത്. ഷൂട്ടിങ് കാണാന്‍ വന്നവര്‍ നമ്മളെ നോക്കുന്നതായും ചിന്തിക്കരുത്. അപ്പോഴേ സ്വാഭാവിക അഭിനയം വരൂ എന്ന് സൗബിന്‍ ചേട്ടന്‍ പറഞ്ഞു തന്നു. പിന്നെ അലന്‍സിയര്‍ അങ്കിള്‍ ശരിക്കും അപ്പനെ പോലെ തന്നെയാണ് പെരുമാറിയത്. സത്യത്തില്‍ അതുകൊണ്ട് അഭിനയിക്കുകയാണെന്ന തോന്നലേ ഉണ്ടായില്ല. എനിക്കും അദ്ദേഹത്തെ അത്രയേറെ ഇഷ്ടമായി.


ഫഹദ് ശരിക്കും അത്ഭുതപ്പെടുത്തി, അതൊരു ഒന്നൊന്നര അനുഭവമായിരുന്നു: ലിജുമോള്‍

ഷൂട്ടിങ് ലൊക്കേഷനില്‍ എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയതാണ് ഫഹദ് ഫാസില്‍ ചേട്ടനാണ്. അദ്ദേഹം നന്നായി സംസാരിക്കും. കഥാപാത്രമായി അദ്ദേഹം മാറുന്നത് ശരിക്കും അത്ഭുതപ്പെടുത്തി. ഇടവേളകളില്‍ പോലും മഹേഷായി പെരുമാറുന്നത് പോലെ തോന്നി. അതൊരു ഒന്നൊന്നര അനുഭവമായിരുന്നു


ഫഹദ് ശരിക്കും അത്ഭുതപ്പെടുത്തി, അതൊരു ഒന്നൊന്നര അനുഭവമായിരുന്നു: ലിജുമോള്‍

സിനിമാ രംഗത്ത് നിന്ന് ജയസൂര്യ വിളിച്ചു. സിനിമ കണ്ടു, അഭിനയം നന്നായിട്ടുണ്ടെന്ന് പറഞ്ഞു. നല്ല കഴിവുണ്ട്. നമുക്കൊരുമിച്ച് സിനിമ ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. കേട്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി


ഫഹദ് ശരിക്കും അത്ഭുതപ്പെടുത്തി, അതൊരു ഒന്നൊന്നര അനുഭവമായിരുന്നു: ലിജുമോള്‍

സിനിമയില്‍ ആദ്യ പ്രതിഫലം സ്‌പെഷ്യലാണ്. പോണ്ടിച്ചേരി കേന്ദ്ര സര്‍വ്വകലാശാലയിലാണ് പഠിക്കുന്നത്. ക്ലാസില്‍ ആകെ മൂന്ന് മലയാളികളേ ഉള്ളൂ. ഞാന്‍ അഭിനയിച്ചത് അധികമാരും അറിഞ്ഞിട്ടില്ല. അതുകൊണ്ട് അവിടെ കാര്യമായ ചെലവൊന്നും വേണ്ടി വന്നില്ല. വീട്ടില്‍ എല്ലാവര്‍ക്കും ഡ്രസ്സ് എടുത്തു കൊടുത്തു. ഞാനും സ്വന്തമായി കുറേ എടുത്തു. അതാണ് ആദ്യ പ്രതിഫലം കൊണ്ട് ചെയ്തത്.


ഫഹദ് ശരിക്കും അത്ഭുതപ്പെടുത്തി, അതൊരു ഒന്നൊന്നര അനുഭവമായിരുന്നു: ലിജുമോള്‍

പോണ്ടിച്ചേരി സര്‍വ്വകലാശാലയില്‍ ലൈബ്രറി സയന്‍സ് എംഎ ചെയ്യുന്നു. ഇതിന് മുമ്പ് രണ്ട് വര്‍ഷം ജേര്‍ണലിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. ജേണലിസം ഒരുപാട് തിരക്കുള്ള ജോലിയായതുകൊണ്ട് വിട്ടു. പിന്നെ എനിക്ക് എംഎ ചെയ്യണമായിരുന്നു. അങ്ങനെയാണ് ലൈബ്രറി സയന്‍സ് പഠിക്കാനെടുത്തത്. പഠിച്ച് പിഎച്ച്ഡി എടുക്കണം. ലക്ചര്‍ ആകണം എന്നൊക്കെയായിരുന്നു ഇതുവരെയുള്ള പ്ലാന്‍.


ഫഹദ് ശരിക്കും അത്ഭുതപ്പെടുത്തി, അതൊരു ഒന്നൊന്നര അനുഭവമായിരുന്നു: ലിജുമോള്‍

സിനിമ ചെയ്യുമോ എന്ന് ചോദിച്ചാല്‍, നല്ല കഥയും മഹേഷിന്റെ പ്രതികാരം പോലെ നന്നായി സപ്പോര്‍ട്ട് ചെയ്യുന്ന ടീമുമാണെങ്കില്‍ ചിലപ്പോള്‍ ചെയ്‌തേക്കാം. അങ്ങനയേ സിനിമയിലെ ഭാവി പരിപാടികളെ കുറിച്ച് ഇപ്പോള്‍ എനിക്ക് പറയാന്‍ കഴിയൂ...


English summary
The moment the camera started rolling, Fahadh seemed to be an altogether different person says Lijumol

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam