»   » മേഘ്‌നയുടെ ഒരു ആഗ്രഹം, അമ്മ പിന്തിരിപ്പിച്ചതിനാല്‍ നടന്നില്ല; നടി പറയുന്നു

മേഘ്‌നയുടെ ഒരു ആഗ്രഹം, അമ്മ പിന്തിരിപ്പിച്ചതിനാല്‍ നടന്നില്ല; നടി പറയുന്നു

Written By:
Subscribe to Filmibeat Malayalam

സിനിമയില്‍ എത്തിയില്ലായിരുന്നെങ്കില്‍ താങ്കള്‍ ആരായിരിക്കും എന്ന ചോദ്യം പല അഭിനേതാക്കളും നേരിട്ടിട്ടുണ്ട്. മേഘ്‌ന രാജിനോട് ചോദിച്ചപ്പോള്‍ താനൊരു ഡോക്ടറോ നര്‍ത്തകിയോ ആകുമായിരുന്നു എന്നാണ് നടി പറയുന്നത്.

എന്നാല്‍ അഭിനേത്രിയോ ഡോക്ടറോ നര്‍ത്തകിയോ ആകാനായിരുന്നില്ലത്രെ മേഘ്‌നയുടെ ആഗ്രഹം. പട്ടാളത്തില്‍ ചേരണം എന്നായിരുന്നു. എന്നാല്‍ അമ്മ പിന്തിരിപ്പിച്ചതിനാല്‍ ആ ആഗ്രഹം ഉപേക്ഷിക്കുകയായിരുന്നു എന്ന് നടി പറഞ്ഞു. മേഘ്‌നയുടെ സിനിമാ വിശേഷങ്ങള്‍ തുടര്‍ന്ന് വായിക്കാം

മേഘ്‌നയുടെ ഒരു ആഗ്രഹം, അമ്മ പിന്തിരിപ്പിച്ചതിനാല്‍ നടന്നില്ല; നടി പറയുന്നു

മലയാള സിനിമ മികച്ച അവസരങ്ങള്‍ തനിക്ക് നല്‍കിയിട്ടുണ്ടെന്ന് നടി പറയുന്നു. കന്നട ഇന്റസ്ട്രിയെ അപേക്ഷിച്ച് മികച്ച സ്ത്രീ കഥാപാത്രങ്ങള്‍ മലയാളത്തിലുണ്ടാവുന്നുണ്ട്. കന്നടയില്‍ അങ്ങനെ ചിന്തിയ്ക്കുകയേ വേണ്ട. എന്നാല്‍ ഇപ്പോള്‍ ചെറിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട് എന്ന് നടി പറയുന്നു.

മേഘ്‌നയുടെ ഒരു ആഗ്രഹം, അമ്മ പിന്തിരിപ്പിച്ചതിനാല്‍ നടന്നില്ല; നടി പറയുന്നു

സിനിമ ഒരു സ്വപ്ന ലോകമാണ്. അവിടെ അഭിനയത്തിനും അതോടൊപ്പം സൗന്ദര്യത്തിനും പ്രധാന്യമുണ്ട്. ഒരു കഥാപാത്രം ആവശ്യപ്പെടുന്ന സൗന്ദര്യം തീര്‍ച്ചയായും ഉണ്ടാകണം എന്നാണ് മേഘ്‌നയുടെ അഭിപ്രായം.

മേഘ്‌നയുടെ ഒരു ആഗ്രഹം, അമ്മ പിന്തിരിപ്പിച്ചതിനാല്‍ നടന്നില്ല; നടി പറയുന്നു

എനിക്ക് തടി കൂടുതലാണെന്നും കുറയ്ക്കണമെന്നും പലരും പറഞ്ഞു. തമിഴിലും കന്നടയിലുമാണ് ഇത്തരം വിമര്‍ശനങ്ങള്‍ കേട്ടത്. അഭിനയം നന്നായാലും തടി കുറച്ചില്ലെങ്കില്‍ കാര്യമില്ലെന്ന് പലരും പറഞ്ഞു. അത് കേള്‍ക്കുമ്പോള്‍ പേടിയാകും. പിന്നീട് ജിമ്മില്‍ പോയി തടി കുറച്ചെടുക്കുകായയിരുന്നു.

മേഘ്‌നയുടെ ഒരു ആഗ്രഹം, അമ്മ പിന്തിരിപ്പിച്ചതിനാല്‍ നടന്നില്ല; നടി പറയുന്നു

മലയാളത്തില്‍ അത്തരം വിമര്‍ശനങ്ങളൊന്നും കേട്ടിട്ടില്ല. തടിയെക്കാളും സൗന്ദര്യത്തെക്കാളും ഇവിടെ പ്രധാന്യം അഭിനയത്തിന് തന്നെയാണ്. ഓരോ സംവിധായകന്റെയും കാഴ്ചയാണ് ഓരോ സിനിമയും. അവിടെ അവരുടെ കാഴ്ചപ്പാടിനാണ് പ്രാധാന്യം. അല്ലാതെ നമ്മുടേതിനല്ല.

മേഘ്‌നയുടെ ഒരു ആഗ്രഹം, അമ്മ പിന്തിരിപ്പിച്ചതിനാല്‍ നടന്നില്ല; നടി പറയുന്നു

ബ്യൂട്ടിഫുള്‍ എന്ന സിനിമ ചെയ്യുന്ന സമയത്ത് എനിക്ക് മുഖത്ത് അലര്‍ജി ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ സ്‌ക്രീനില്‍ അത് എങ്ങിനെ വരുമെന്ന ആശങ്കയും ഉണ്ടായിരുന്നു. എന്നാല്‍ മുഖത്തെ അലര്‍ജി കുഴപ്പമില്ലെന്നും അത് കഥാപാത്രത്തിന് അനുയോജ്യമായ രീതിയില്‍തന്നെ സ്‌ക്രീനില്‍ വരുമെന്നും മുഖത്ത് അലര്‍ജി വന്നത് നന്നായെന്നും ആയിരുന്നു സംവിധായകന്‍ വി കെ പ്രകാശ് പറഞ്ഞത്.

മേഘ്‌നയുടെ ഒരു ആഗ്രഹം, അമ്മ പിന്തിരിപ്പിച്ചതിനാല്‍ നടന്നില്ല; നടി പറയുന്നു

എനിക്ക് മലയാളം കേട്ടാല്‍ നന്നായി മനസ്സിലാകും. അല്‍പ്പം സംസാരിക്കാനും അറിയാം. എന്നാല്‍ ഇംഗ്ലീഷ് ചുവ അതില്‍ വരും. മലയാളത്തില്‍ അധികം വൈകാതെ തന്നെ സ്വന്തമായി ഡബ്ബ് ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷ- മേഘ്‌ന പറഞ്ഞു. നരേയനൊപ്പം അഭിനയിച്ച ഹല്ലേലൂയ എന്ന മലയാള സിനിമയാണ് മേഘ്‌നയുടെ അടുത്ത റിലീസ്‌

English summary
Meghna Raj wish to become a soldier

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam