»   » ചിലരുടെ ആലാപനം കേട്ടാല്‍ മോഹന്‍ലാലിന്റെ മുഖം ചുളുങ്ങിയതു പോലെ തോന്നുമെന്ന് പ്രമുഖ ഗായകന്‍ !!

ചിലരുടെ ആലാപനം കേട്ടാല്‍ മോഹന്‍ലാലിന്റെ മുഖം ചുളുങ്ങിയതു പോലെ തോന്നുമെന്ന് പ്രമുഖ ഗായകന്‍ !!

Posted By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ അതുല്യ പ്രതിഭയായ മോഹന്‍ലാലിന്റെ സിനിമകളിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. സിനിമ കഴിഞ്ഞ് തിയേറ്ററില്‍ നിന്ന് ഇറങ്ങിയാലും ഇത്തരം ഗാനങ്ങള്‍ നമ്മുടെ മനസ്സില്‍ നില്‍ക്കാറുണ്ട്. സിനിമ ഓര്‍ത്തില്ലെങ്കില്‍പ്പോലും ഗാനങ്ങള്‍ ഓര്‍ത്തിരിക്കാറുണ്ട്. മോഹന്‍ലാല്‍ എന്ന നടനു വേണ്ടി ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ആലപിച്ച ഗായകന്‍ എം ജി ശ്രീകുമാറാണെന്നുള്ള കാര്യം പ്രേക്ഷകര്‍ക്കെല്ലാം അരിയാവുന്നതുമാണ്.

ഗായകരുടെ പാട്ടിനനുസരിച്ച് താരങ്ങള്‍ചുണ്ടനക്കുകയാണെങ്കില്‍ക്കൂടിയും അതിലും ഒരു താളാത്മകതയുണ്ട്. ചില താരങ്ങള്‍ക്ക് വേണ്ടി ചില ഗായകര്‍ തന്നെ പാടിയാലേ ശരിയാവൂ. ഇത്തരത്തില്‍ മോഹന്‍ലാലിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ആലപിക്കാനുള്ള ഭാഗ്യം എംജി ശ്രീകുമാറിനെ തേടിയെത്തിയിട്ടുണ്ട്. അതിനാല്‍ത്തന്നെ മലയാള സിനിമയിലെ മികച്ച കൂട്ടുകെട്ടായി ഇത് മാറുകയും ചെയ്തു.

ഇക്കാര്യത്തെക്കുറിച്ച് പലരും പറഞ്ഞിട്ടുണ്ട്

മോഹന്‍ലാലിന് ഏറ്റവും യോജിക്കുന്ന ശബ്ദം തന്റേതാണെന്ന് പലരും പറഞ്ഞിട്ടുണ്ടെന്ന് എം ജി ശ്രീകുമാര്‍ പറഞ്ഞു. ഒരു കാലത്ത് പുറത്തിറങ്ങിയിരുന്ന മോഹന്‍ലാല്‍ ചിത്രങ്ങളിലെല്ലാം എം ജി യുടെ പാട്ട് നിര്‍ബന്ധമായിരുന്നു.

മോഹന്‍ലാലിന് വേണ്ടി ശബ്ദം മാറ്റിയിട്ടില്ല

മോഹന്‍ലാലിന്റെ രൂപത്തിന് ഏറെ യോജിച്ചതാണ് എം ജി ശ്രീകുമാറിന്റെ ശബ്ദം . അതിനാല്‍ത്തന്നെയാണ് ഗാനങ്ങള്‍ ഇത്രയധികം പ്രിയങ്കരമാകുന്നത്. മോഹന്‍ലാലിന് വേണ്ടി തന്റെ ശബ്ദം മാറ്റിയിട്ടില്ല. അതങ്ങനെ സംഭവിച്ചതാണെന്നാണ് എം ജി ശ്രീകുമാര്‍ പറയുന്നത്.

മോഹന്‍ലാലിന് വേണ്ടി ശബ്ദം മാറ്റിയിട്ടില്ല

മോഹന്‍ലാലിന്റെ രൂപത്തിന് ഏറെ യോജിച്ചതാണ് എം ജി ശ്രീകുമാറിന്റെ ശബ്ദം . അതിനാല്‍ത്തന്നെയാണ് ഗാനങ്ങള്‍ ഇത്രയധികം പ്രിയങ്കരമാകുന്നത്. മോഹന്‍ലാലിന് വേണ്ടി തന്റെ ശബ്ദം മാറ്റിയിട്ടില്ല. അതങ്ങനെ സംഭവിച്ചതാണെന്നാണ് എം ജി ശ്രീകുമാര്‍ പറയുന്നത്.

പ്രേംനസീറിനും മമ്മൂട്ടിക്കും പറ്റിയ ശബ്ദം

മമ്മൂട്ടിക്കും പ്രേംനസീറിനും പറ്റിയ ശബ്ദം യേശുദാസിന്റേതാണ്. അവര്‍ക്കു വേണ്ടി താന്‍ പാടിയാല്‍പ്പോലും ശരിയാവില്ല. അവര്‍ക്ക് പറ്റിയ ശബ്ദം ദാസേട്ടന്റേതാണ്. അതത് താരങ്ങള്‍ക്ക് വേണ്ടി അനുയോജ്യരായ ഗാസകര്‍ പാടിയാലെ പാട്ട് സൂപ്പര്‍ ഹിറ്റാവൂ.

മമ്മൂട്ടി മെലിഞ്ഞതു പോലെ തോന്നും

മമ്മൂട്ടിക്ക് വേണ്ടി പല ഗായകരും പാട്ട് പാടിയിട്ടുണ്ട്. പലപ്പോഴും അതു കേള്‍ക്കുമ്പോള്‍ മമ്മൂട്ടി ഒരുമാതിരി മെലിഞ്ഞു പോയതു പോലെ തോന്നുമെന്നും എം ജി ശ്രീകുമാര്‍ പറഞ്ഞു.

മോഹന്‍ലാലിന്റെ മുഖം ചുളുങ്ങിയതു പോലെ തോന്നും

മോഹന്‍ലാലിനേ വേണ്ടിയും ധാരാളം ഗായകര്‍ പാട്ട് പാടിയിട്ടുണ്ട്. എന്നാല്‍ ചിലതൊക്കെ കേള്‍ക്കുമ്പോള്‍ മോഹന്‍ലാല്‍ മെലിഞ്ഞതു പോലെ തോന്നുമെന്നും അദ്ദേഹം പറഞു. അവരുടെ ശബ്ദം ലാലിന് പറ്റിയതല്ല.

English summary
mg-sreekumar-about-mohanlal.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam