For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യ സിനിമ ഇറങ്ങിയ ദിനമാണ് ജീവിതത്തിലെ കറുത്ത ദിനം! പരാജയം നല്‍കിയ പാഠമായിരുന്നു പിന്നീടുള്ള വിജയം!

  |

  നിരവധി പുതുമുഖങ്ങളാണ് സിനിമയില്‍ അരങ്ങേറുന്നത്. വിവിധ മേഖലകളിലായി മികവ് തെളിയിച്ചവര്‍ മുന്നേറുന്നുമുണ്ട്. ബാക്കഗ്രൗണ്ട് സപ്പോര്‍ട്ടില്ലാതെ സിനിമയില്‍ വിജയകരമായി തുടരുകയെന്ന കാര്യം അല്‍പം ബുദ്ധിമുട്ട് തന്നെയാണ്. യാതൊരുവിധ സിനിമാബന്ധമോ പിന്‍ബലമോ ഇല്ലാതെ സിനിമയിലെത്തി വിജയിച്ചവരുമുണ്ട്. ആദ്യ ദൗത്യത്തില്‍ അമ്പേ പരാജയപ്പെട്ടവര്‍ രണ്ടാമതെത്തിയപ്പോള്‍ സിനിമാലോകം ഒന്നടങ്കം കൂടെ നിന്ന സംഭവങ്ങളുമുണ്ട്. അത്തരത്തിലൊരു കഥയാണ് മിഥുന്‍ മാനുവല്‍ തോമസിന് പറയാനുള്ളത്. ആദ്യ സിനിമ അമ്പേ പരാജയമായി മാറിയിട്ടും സിനിമയില്‍ തുടരാന്‍ അദ്ദേഹം കാണിച്ച ചങ്കൂറ്റത്തിന് രണ്ടാം വരവില്‍ മികച്ച കൈയ്യടിയാണ് ലഭിച്ചത്.

  ജയസൂര്യ, സൈജു കുറുപ്പ്, ധര്‍മ്മജന്‍ തുടങ്ങിയവര്‍ അഭിനയിച്ച ആടിലൂടെയാണ് ഈ വയനാട്ടുകാരന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. എഴുത്തിലും വാക് ചാതുര്യത്തിലുമുള്ള മികവുമായാണ് അദ്ദേഹം തുടക്കം കുറിച്ചത്. സിനിമയിലെത്തുന്നതിനിടയിലും എത്തിയതിന് ശേഷവുമൊക്കെ നിരവധി പ്രതിസന്ധികളിലൂടെ തനിക്ക് സഞ്ചരിക്കേണ്ടി വന്നിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ഹാപ്പിനസ്സ് പ്രൊജക്ടില്‍ അതിഥിയായെത്തിയപ്പോഴാണ് അദ്ദേഹം തന്റെ സിനിമാജീവിതത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  പരാജയമായ ആദ്യ സിനിമ

  പരാജയമായ ആദ്യ സിനിമ

  സിനിമയിലേക്കെത്തണമെന്ന് ആദ്യം തന്നെ മനസ്സിലുറപ്പിച്ചിരുന്നുവെങ്കിലും പറയത്തക്കതായ ബന്ധങ്ങളൊന്നുമില്ലായിരുന്നു. നല്ലൊരു തിരക്കഥാകൃത്താവുകയെന്ന ലക്ഷ്യവുമായാണ് സിനിമയില്‍ തുടക്കം കുറിച്ചത്. മുന്‍പ് ഒരു ചെറുകഥ പോലും അച്ചടിച്ച് വന്നിട്ടില്ലാത്തതിനാല്‍ എഴുത്തില്‍ താന്‍ വിജയിക്കുമോയെന്ന കാര്യത്തെക്കുറിച്ചോര്‍ത്ത് വീട്ടുകാരും അടുത്ത സുഹൃത്തുക്കളും ആശങ്കപ്പെട്ടിരുന്നു. സിനിമയില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള ഒരു സുഹൃത്തിന് തിരക്കഥ കാണിച്ചപ്പോള്‍ എഴുതാന്‍ കഴിയുമെന്ന് പറഞ്ഞ് അവര്‍ ധൈര്യം നല്‍കിയിരുന്നു. ആ ധൈര്യമായിരുന്നു ആദ്യം കൂട്ടിനുണ്ടായിരുന്നത്. ആട് എന്ന ആദ്യ സിനിമ പരാജയമായി മാറിയതോടെയാണ് ആകെ നിരാശനായത്.

  രണ്ടാം ഭാഗത്തെക്കുറിച്ച് ചിന്തിച്ചത്

  രണ്ടാം ഭാഗത്തെക്കുറിച്ച് ചിന്തിച്ചത്

  പറ്റാത്ത പണിക്ക് പോയെന്ന് പറഞ്ഞ് പലരും കുറ്റപ്പെടുത്തിയപ്പോള്‍ താന്‍ മാനസികമായി തളര്‍ന്നുപോയിരുന്നുവെന്ന് മിഥുന്‍ പറയുന്നു. ആദ്യ സിനിമ എട്ടുനിലയില്‍ പൊട്ടിയപ്പോള്‍ താന്‍ ശരിക്കും നിരാശനായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. എന്നാല്‍ ആ സിനിമ പരാജയമായിരുന്നിട്ട് കൂടി അടുത്ത തിരക്കഥ കേള്‍ക്കാന്‍ ജയസൂര്യ ഉള്‍പ്പടെയുള്ള താരങ്ങള്‍ തയ്യാറായിരുന്നു. ആടിന്റെ ഡിവിഡി ഇറങ്ങിയപ്പോള്‍ ചിത്രത്തെക്കുറിച്ച് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത് അങ്ങനെയാണ് രണ്ടാം ഭാഗത്തെക്കുറിച്ച് ചിന്തിച്ചത്.

  ദുല്‍ഖറിനെ എയ്ഞ്ചലാക്കി

  ദുല്‍ഖറിനെ എയ്ഞ്ചലാക്കി

  നല്ലൊരു ഫീല്‍ നല്‍കുന്ന സിനിമയെടുക്കണമെന്ന ലക്ഷ്യവും മനസ്സിലുണ്ടായിരുന്നു. അങ്ങനെയാണ് ആന്‍മരിയ കലിപ്പില്‍ എന്ന ചിത്രം ചെയ്യുന്നത്. ചിത്രത്തില്‍ എയ്ഞ്ചലിനെ അവതരിപ്പിക്കാനായി ദുല്‍ഖര്‍ സല്‍മാന്‍ വേണമായിരുന്നു. സണ്ണി വെയിനുമായുള്ള സൗഹൃദമായിരുന്നു ദുല്‍ഖറിലേക്ക് എത്തിച്ചത്. കഥ കേട്ട് കഴിഞ്ഞതും താന്‍ അഭിനയിക്കാമെന്ന് താരപുത്രന്‍ സമ്മതിക്കുകയായിരുന്നു. അതിഥി താരമാണെങ്കില്‍ക്കൂടിയും ശക്തമായ കഥാപാത്രത്തെയായിരുന്നു ദുല്‍ഖര്‍ അവതരിപ്പിച്ചത്.

  ദൂബായിലെ സാമ്പത്തിക മാന്ദ്യം

  ദൂബായിലെ സാമ്പത്തിക മാന്ദ്യം

  സാമ്പത്തികമായി വളരെയധികം ബുദ്ധുമുട്ടനുഭവിക്കുന്നതിനിടയിലാണ് ദുബായിലേക്ക് പോയത്. ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ദോലി നഷ്ടപ്പെട്ടപ്പോള്‍ നാട്ടിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു. ദുബായില്‍ തുടര്‍ന്നിരുന്നുവെങ്കില്‍ തന്റെ ജീവിതം മറ്റൊരു വഴിയിലേക്ക് നീങ്ങിയേനെയെന്നും സംവിധായകന്‍ പറയുന്നു.

   മമ്മൂട്ടിയോട് കഥ പറയാന്‍ പോയി

  മമ്മൂട്ടിയോട് കഥ പറയാന്‍ പോയി

  കൈയ്യിലുള്ള തിരക്കഥയുമായി എങ്ങനെ മമ്മൂട്ടിക്കരികിലെത്തും എന്നോര്‍ത്തപ്പോഴാണ് ഒരു സുഹൃത്തിനെ ഓര്‍ത്തത്. അദ്ദേഹത്തിന്റെ സഹായത്തോടെ മമ്മൂട്ടിയെ കാണാന്‍ പോയിരുന്നു. എന്നാല്‍ അന്ന് കഥ പറയാന്‍ സാധിച്ചിരുന്നില്ല. ഇത് വയനാട്ടിലുള്ള പയ്യനെന്ന് മാത്രമേ അദ്ദേഹം പറഞ്ഞുള്ളൂ. കഥ പറയാന്‍ വന്നതാണെന്ന് പറഞ്ഞിരുന്നില്ല. മമ്മൂട്ടിയാവട്ടെ പരിചയപ്പെട്ട് ഷേക്ക്ഹാന്‍ഡ് തന്ന് മടങ്ങുകയും ചെയ്തു. ഇത്തരത്തില്‍ നിരവധി തവണ കണ്ടുകഴിഞ്ഞാല്‍ മാത്രമേ കഥ പറയാന്‍ സാധിക്കൂവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇത് തന്നെ വല്ലാതെ നിരാശപ്പെടുത്തിയിരുന്നുവെന്നും മിഥുന്‍ പറയുന്നു.

  English summary
  Midhun Manuel Thomas about his life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X