For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഓര്‍മയുണ്ടോ മൊഞ്ചാണ് നീ എന്‍ സാജിദ എന്ന ആല്‍ബം... പറഞ്ഞാല്‍ തീരാത്ത വിശേഷങ്ങളുമായി ഇഷ ഫര്‍ഹ ഖുറേഷി

  By Athira V Augustine
  |

  ഇഷ ഫര്‍ഹ ഖുറേഷി..പേര് കേള്‍ക്കുന്പോള്‍ ആകെ കണ്‍ഫ്യൂഷനാകും. അന്യഭാഷാ നടിയാണോ എന്ന്. അല്ല പുള്ളിക്കാരി നമ്മുടെ തൃശൂര്‍ക്കാരിയാണെന്നേ...ഫാഷന്‍, നൃത്തം, മോഡലിങ്, ആല്‍ബത്തിലെ അഭിനേത്രി, ഒടുവില്‍ സിനിമയിലും. ഈ പറഞ്ഞ വിശേഷണങ്ങളില്‍ ഒതുക്കി നിര്‍ത്താനും ഇഷയെ കഴിയില്ല. കൂടുതല്‍ ഇഷ സംസാരിക്കട്ടെ....

  വിദൂഷകന്‍ എന്ന സിനിമയില്‍ അഭിനയിച്ചു എങ്ങനെയാണ് അതിലെ ക്യാരക്ടര്‍?

  വിദൂഷകന്‍ എന്ന സിനിമയില്‍ അഭിനയിച്ചു എങ്ങനെയാണ് അതിലെ ക്യാരക്ടര്‍?

  വിദൂഷകനിലെ ക്യാരക്ടര്‍ എന്ന് പറയുന്നത് നമ്മളെന്താണോ അതില്‍ നിന്ന് വ്യത്യസ്തമാണ്. കാര്‍ത്ത്യായനി എന്ന് പറയുന്ന കഥാപാത്രം. രാമനുണ്ണി എന്നു പറയുന്ന ​എഴുത്തുകാരന്റെ ജീവിതകഥയാണ്. വളരെ മനോഹരമായ സ്ക്രിപ്റ്റിങ് ആണ്. വികെപി ആണ് ഇതില്‍ വിദൂഷകനായി അഭിനയിക്കുന്നത്. വലിയ ചലഞ്ച് തന്നെയായിരുന്നു. പട്ടണം റഷീദ് ആണ് മേക്കപ്പ് ചെയ്തത്. കംപ്ലീറ്റ് മേക്ക് ഓവര്‍ ആണ്. ൧1920 ലെ കഥയാണ് പറയുന്നത്. മൂന്ന് ടൈപ്പ് ക്യാരക്ടര്‍, കല്യാണത്തിന് മുന്പുള്ള ചെറുപ്പകാലം, മിഡില്‍ ഏജ്ഡ് വുമണ്‍, പിന്നീട് ക്ഷയം വന്ന് മരിക്കുന്നു. കുറച്ചു സമയം ഉള്ളൂവെങ്കിലും മൂന്ന് തലത്തിലൂടെ കടന്ന് പോകുന്ന ക്യാരക്ടര്‍. വളരെ ടാലന്റ് ആയിട്ടുള്ള കാര്‍ത്ത്യായനിയെ നന്നായി അവതരിപ്പിക്കാന്‍ കഴിഞ്ഞു. ഇതിലെ ക്യാരക്ടര്‍ ആയി മാറാന്‍ വേണ്ടി ഹെയര്‍ ചെയ്യാന്‍ വേണ്ടിയാണ് കൂടുതല്‍ സമയം എടുത്തത്. ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ സ്ക്രീന്‍ ചെയ്യാന്‍ പറ്റി. വളരെ നല്ല അഭിപ്രായമായിരുന്നു. ആര്‍ക്കും ഞാനാണെന്ന് പോലും മനസിലായില്ല. കുറച്ച് പ്രയാസം തന്നെയായിരുന്നു എനിക്ക്. ഇതില്‍ നൃത്തം കുറച്ചെയുള്ളൂ എങ്കിലും അത് കോറിയോഗ്രാഫ് ചെയ്യാന്‍ പറ്റി.

  വിദൂഷകനിലേക്ക് എങ്ങനെ എത്തി? സിനിമയിലേക്കുള്ള ഒരു കാല്‍വെയ്പ്?

  വിദൂഷകനിലേക്ക് എങ്ങനെ എത്തി? സിനിമയിലേക്കുള്ള ഒരു കാല്‍വെയ്പ്?

  വിദൂഷകന്‍ എന്ന സിനിമ തന്നെയാണ് ഫസ്റ്റ് എക്സ്പീരിയന്‍സ് . ദുബായില്‍ ചെയ്ത അന്തോളജി സിനിമ. അതിലും നായികയായിട്ടാണ്. ടൈറ്റില്‍ ഇട്ടിട്ടില്ല. കല്യാണിസത്തിന്റെ ഡയറക്ടര്‍ അനുരാം സാറാണ് ഇതിന്റെയും ഡയറക്ടര്‍. അതിതുപോലെ തന്നെ വളരെ ചലഞ്ചിങ് ആയിട്ടുള്ള ഒരു ക്യാരക്ടര്‍ തന്നെയാണ്. ൩369 എന്നൊരു സിനിമ. ഇതില്‍ ഓണ്‍ സ്ക്രീന്‍ വളരെ കുറവാണെങ്കിലും പ്രാധാന്യമുള്ള റോള്‍ തന്നെയാണ്. ഒരു ഇംഗ്ലീഷ് പ്രോജക്ട് കമ്മിറ്റഡ് ആണ്. ക്വാണ്ടനാമോ എന്നാണ് അതിന്റെ പേര്. അധികം മൂവീസൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല. പ്രൊഫഷനും ഡാന്‍സിലും ആണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വികെപിയാണ് വിദൂഷകനില്‍ സെലക്ട് ചെയ്തത്. കാര്‍ത്തായനി എന്നെപ്പോലെയല്ല. പക്ഷേ, എനിക്കത് നന്നായി ചെയ്യാന്‍ കഴിയും എന്ന് പറഞ്ഞത് വികെപി സാറാണ്. കഥ കേട്ടപ്പോഴും ആ ക്യാരക്ടര്‍ പെട്ടെന്ന് തന്നെ സിങ്കായി. പത്ത് വര്‍ഷം മുന്പ് കേരളം മുഴുവന്‍ സൂപ്പര്‍ ഹിറ്റായിട്ടുള്ള മൊഞ്ചാണ് നീ എന്‍ സാജിദ എന്ന ആല്‍ബത്തില്‍ നിലാവുദിക്കണ നേരമായി ...എന്നു തുടങ്ങുന്ന ഗാനം . അത് വലിയ ഹിറ്റായിരുന്നു. അതാണ് എന്റെ ഫസ്റ്റ് സ്ക്രീന്‍ എന്‍ട്രി. കാത്തിരിക്കാന്‍ കാതോര്‍ത്തിരിക്കാന്‍ എന്ന ലൈവ് ഷോ ചെയ്തു. പിന്നീട് ഹയര്‍ സ്റ്റഡീസിന് വേണ്ടി ബാംഗ്ലൂരിലേക്ക് പോയി. പെട്ടെന്ന് തന്നെ ഇന്‍ഫോസിസിലേക്ക് ജോലി പോയി. വീണ്ടും ഇപ്പോഴാണ് തിരിച്ചു വരുന്നത്. നൃത്തവും ബാക്കിയെല്ലാം ഉണ്ടായിരുന്നു. ആക്ടിങിലേക്ക് രണ്ടാം വരവ് എന്ന് തന്നെ പറയാം.

  ഇഷ ഗര്‍ഭപാത്രത്തിലേ നൃത്തച്ചുവടുകള്‍ വെച്ചു എന്നു പറയാം . അച്ഛനും അമ്മയും പകര്‍ന്ന് തന്ന നൃത്തത്തെക്കുറിച്ച്?

  ഇഷ ഗര്‍ഭപാത്രത്തിലേ നൃത്തച്ചുവടുകള്‍ വെച്ചു എന്നു പറയാം . അച്ഛനും അമ്മയും പകര്‍ന്ന് തന്ന നൃത്തത്തെക്കുറിച്ച്?

  കേള്‍ക്കുന്പോ നല്ലൊരു സുഖമുണ്ട്.ശരിയാണ്. ജനിക്കും മുതലേ നൃത്തവും സംഗീതവും ഒക്കെ കേട്ടുകൊണ്ടാണ് ഞാന്‍ ഉണരുന്നത് തന്നെ. ചെറുപ്പത്തില്‍ നല്ല മടിയുണ്ടായിരുന്നുവെന്ന് ഉമ്മച്ചിയൊക്കെ പറയും. നൃത്തം എന്റെ ലൈഫിന്റെ ഭാഗമാണ്. അത് ഒഴിച്ചു മാറ്റി നിര്‍ത്താന്‍ പറ്റില്ല. സാമയോഗ എന്ന് പറയുന്ന പുതിയ ആര്‍ട് ഫോം പരീക്ഷണം നടത്താനൊരുങ്ങുകയാണ്. അതൊരു മോഹിനിയാട്ടമോ, കുച്ചിപ്പുഡിയോ , ഭരതനാട്യമോ എന്നൊന്നും അതിനെ ഡിഫൈന്‍ ചെയ്യുന്നില്ല. നൃത്തത്തിലൂടെ കഥപറയുന്നതുപോലേ, പുരാണമാണ് എല്ലാവരും പറയുന്നത്. അതില്‍ നിന്ന് വ്യത്യസ്തമായി കറണ്ട് അഫയര്‍ ആയിട്ടുള്ള വിഷയങ്ങളാണ് ചിന്തിക്കുന്നത്. ഡാന്‍സ് എന്നു പറഞ്ഞാല്‍ മൂവ്മെന്റ് ഓഫ് ബോഡി എന്നേ അര്‍ഥമുള്ളൂ. ഭാവി പറയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. മൂവ്മെന്റ് ഓഫ് ബോഡി ഉപയോഗിച്ച് ലൈഫ് പറയാനാണ് ആഗ്രഹം. അതിന്റെ വര്‍ക്ക് തുടങ്ങിയിട്ടുണ്ട്.

  ഇഷ ഫാഷന്‍ രംഗത്തേക്കും എത്തുകയാണ്?

  ഇഷ ഫാഷന്‍ രംഗത്തേക്കും എത്തുകയാണ്?

  റാംപ് ഒന്നും മുന്പ് ചെയ്തിരുന്നില്ല. വലിയ രീതിയിലേക്ക് അതിലേക്ക് ഇന്‍വോള്‍വ് ചെയ്തിരുന്നില്ല. പക്ഷേ, പരസ്യങ്ങള്‍ ഒരുപാട് ചെയ്തിട്ടുണ്ട്. പല ബ്രാന്‍ഡുകള്‍ക്ക് വേണ്ടിയും മോഡലായിട്ടുണ്ട്. സ്റ്റില്‍ , മൂവി പരസ്യങ്ങള്‍ ചെയ്തിട്ടുണ്ട്. പഠന കാലത്ത് കോളജ് തലത്തില്‍ മാത്രമാണ് ചെറിയ കോംപറ്റീഷനില്‍ പങ്കെടുത്തത്. പിന്നീടും പല തരത്തില്‍ ഓഫറുകള്‍ വന്നെങ്കിലും ചെയ്തില്ല. ദുബായില്‍ വന്നതിന് ശേഷമാണ് എന്റെ സുഹൃത്ത് പറഞ്ഞതിന് ശേഷമാണ് മിസിസ് കേരളയില്‍ അപ്ലൈ ചെയ്യുന്നത്. അങ്ങനെയാണ് ദുബായ് ഫാഷന്‍ ഇന്‍ഡസ്ട്രീസിലേക്ക് എത്തുന്നത്. എന്റെ തന്നെ ഒരു ഒരു ഫാഷന്‍ ഷോ തന്നെ കൊണ്ടു വരുന്നുണ്ട്. ഡിസെബിലിറ്റിയായിട്ടുള്ള ആളുകള്‍ക്ക് വേണ്ടി. അതെത്രയും വേഗം ചെയ്യണം.പേര് കേള്‍ക്കുന്പോള്‍ ഒരു അറബ് നെയിം അല്ലെങ്കില്‍ നോര്‍ത്ത് ഇന്ത്യന്‍ പേരായി തോന്നും. തൃശൂര്‍ കാരിയാണെന്ന് അറിയുന്പോള്‍ എല്ലാവര്‍ക്കും ഒരു അതിശയം തോന്നും.

  ഇഷാ ഫര്‍ഹാ എന്ന് എന്റെ ഗ്രാന്റ് മദര്‍ ആണ് പേരിട്ടത്. ഇന്‍ഡസ്ട്രിയില്‍ അമ്മു എന്നാണ് അറിയുന്നത്. തൃശൂര്‍ കാരിയാണ്. ഖുറേഷി എന്ന് പറയുന്നത് എന്റെ ഭര്‍ത്താവിന്റെ പേരാണ്. അറബ് പേരാണ് എന്ന് ചോദിക്കുന്നവരുണ്ട്. തൃശൂര്‍ അമൃത വിദ്യാലയത്തിലായിരുന്നു പഠിച്ചത്. ഡിഗ്രി സെന്റ് ജോസഫ്സ് കോളജിലാണ്. പിന്നീടുള്ള പഠനം ബാംഗ്ലൂരിലേക്ക് മാറി.

  ഐടി കന്പനിയിലെ ജോലിയെക്കുറിച്ച്?

  ഐടി കന്പനിയിലെ ജോലിയെക്കുറിച്ച്?

  ജോലി ഇതുവരെ വേണ്ടെന്ന് വെച്ചിട്ടില്ല. ഞാന്‍ അത് ആസ്വദിക്കുന്നുണ്ട്. എന്റെ ഇഷ്ടത്തിന് അനുസരിച്ചുള്ള പ്രൊഫഷനാണ്. പ്രൊജക്ട് മാനേജര്‍ ആണ്. അംഗീകാരവും ബഹുമാനവും ആര്‍ട്ടില്‍ എനിക്ക് കിട്ടുന്നത് വര്‍ക്കിങ് വുമണ്‍ ആണ്. തിരിച്ചും ഉണ്ട് അതേ ബഹുമാനം. ദുബായില്‍ വന്നത് ശേഷം ഏറ്റവും സന്തോഷകരമായ അവസ്ഥ ജോലിയും ആര്‍ട്ടും ഒക്കെ ഒരുപോലെ കൊണ്ടുപോകുന്നവരാണ് ഇപ്പോള്‍ ഉള്ളത്. ടാലന്റ് ആയിട്ടുള്ള പെണ്‍കുട്ടികളെല്ലാവരും വിവിധ ജോലി ചെയ്യുന്നു. നാട്ടിലുള്ളവര്‍ക്ക് വിവാഹം കഴിഞ്ഞാല്‍ പിന്നെ ഇന്‍ഡസ്ട്രീസിലേക്ക് വരാന്‍ പറ്റില്ല. എന്നാല്‍ ഇവിടെ അങ്ങനെയല്ല. ഇവിടെ ചെറുപ്രായത്തിലുള്ള കുട്ടികള്‍ കുറവാണ്. അവരെല്ലാവരും ഭാര്യയാണ്. അമ്മയാണ്, വര്‍ക്കിങ് വുമണ്‍ ആണ്. എനിക്കും അതെല്ലാം ഒരുപോലെ കൊണ്ടുപോകണമെന്ന് ആഗ്രഹിക്കുന്നു.

  മകനെക്കുറിച്ച്? കുടുംബം?

  മകനെക്കുറിച്ച്? കുടുംബം?

  അവനെക്കുറിച്ച് ഓര്‍ക്കുന്പോള്‍ അഭിമാനമാണ്. അവന്‍ ഒരുപാട് കോര്‍പ്പറേറ്റ് ചെയ്യുന്നുണ്ട്. അവനിപ്പോള്‍ മൂന്ന് വയസുണ്ട്. അവന് എല്ലാ ക്രെഡിറ്റും കൊടുക്കണം. വല്ലാത്ത അറ്റാച്ച്മെന്റ് ആണ് ഞാനുമായിട്ട്. പലപ്പോഴും എന്നെക്കിട്ടാതെ വരുന്പോള്‍ സ്ട്രഗിള്‍ ചെയ്യേണ്ടി വരാറുണ്ട്. അതിനുപരി എനിക്ക് എല്ലാ ക്രെഡിറ്റും എന്റെ ക്രെഡിറ്റും എന്റെ ഇക്കാക്കക്കും കുടുംബത്തിനുമാണ് നല്‍കുന്നത്. അദ്ദേഹം സയന്റിസ്റ്റും അതുപോലെ തന്നെ അറിയപ്പെടുന്ന ഒരു പെയിന്റിങ് ആര്‍ട്ടിസ്റ്റും കൂടിയാണ്. എന്റെ സേഫ്റ്റി എന്റെ ടീം വര്‍ക്ക് ഒക്കെ കൃത്യമായി ഇക്കാക്ക കൃത്യമായി കൈകാര്യം ചെയ്യും. ഇക്കാക്ക വേണ്ടെന്ന് പറയുന്ന ഒരു കാര്യവും ഞാന്‍ എന്റെ ജീവിതത്തില്‍ ഞാന്‍ ചെയ്തിട്ടില്ല.

  English summary
  "monjanu neeyen sajitha" album actress isha farha ghureshi's interview
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X