»   » നിഷാല്‍ എന്റെ കഴുത്തില്‍ താലി കെട്ടുമ്പോള്‍ മൂകാംബിക ദേവി ശകുനം കാണിച്ചിരുന്നു: കാവ്യ മാധവന്‍

നിഷാല്‍ എന്റെ കഴുത്തില്‍ താലി കെട്ടുമ്പോള്‍ മൂകാംബിക ദേവി ശകുനം കാണിച്ചിരുന്നു: കാവ്യ മാധവന്‍

Posted By: Rohini
Subscribe to Filmibeat Malayalam

കാവ്യ മാധവന് മൂകാംബിക ദേവിയിലുള്ള വിശ്വാസം എല്ലാവര്‍ക്കും അറിയുന്നതാണ്. മുകാംബിക ക്ഷേത്രത്തില്‍ വച്ചായിരുന്നു കാവ്യയുടെ വിവാഹവും. മൂകാംബിക ദേവി വിവാഹിതയല്ലാത്തതുകൊണ്ട് അവിടെ കല്യാണങ്ങള്‍ ശുഭകരമല്ലെന്നും അതാണ് കാവ്യയുടെ ദാമ്പത്യത്തില്‍ സംഭവിച്ചതെന്നും പലരും പറഞ്ഞിറക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈശ്വരന്‍ അങ്ങനെയാണെന്ന് താന്‍ കരുതുന്നില്ല എന്ന് കാവ്യ പറയുന്നു

തന്റെ വിവാഹത്തിന് താലികെട്ടുന്ന സമയത്ത് മൂകാംബിക ദേവി ദുഃശകുനം കാണിച്ചിരുന്നു എന്നും മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ കാവ്യ പറഞ്ഞു. താലി കെട്ടുന്ന സമയത്ത് കറണ്ട് പോയിരുന്നു. താലി കെട്ടി കഴിഞ്ഞപ്പോള്‍ കറണ്ട് വന്നു. കണ്ണടച്ചു പ്രാപര്‍ത്ഥിക്കുന്നതിനാല്‍ ഞാനൊന്നും കണ്ടില്ല. അമ്മയും മറ്റുള്ളവരും കണ്ടെങ്കിലും അവരാരും ഒന്നും പറഞ്ഞില്ല. ഇപ്പോള്‍ ജീവിതം ഇങ്ങനെയൊക്കെ ആയപ്പോഴാണ് അതൊരു നിമിത്തമായിരുന്നു എന്ന് തോന്നുന്നത്, കാവ്യ പറയുന്നു.

ദേവിയുടെ അനുഗ്രഹമുണ്ട്

എന്റെ എല്ലാ ചുവടുകളിലും മൂകാംബിക ദേവിയുടെ അനുഗ്രഹമുണ്ട്. സരസ്വതീമണ്ഡപവും അനുഗ്രഹം ചൊരിയുന്ന ദേവിയും എനിക്കെന്നും പ്രിയപ്പെട്ടതാണ്. മൂകാംബികയെന്നാല്‍ എന്റെ ശക്തിയും വിശ്വാസവുമാണ്. പറഞ്ഞറിയിക്കാനാവാത്ത വികാരമാണ്. എന്റെ സ്വന്തം; അതാണ് മൂകാംബികാമ്മ. ദൈവത്തോടുള്ള ഭയഭക്തി ബഹുമാനമല്ല എനിക്ക് അമ്മയോടുള്ളത്. അതില്‍ കവിഞ്ഞ് സ്വന്തം അമ്മയോടോ, അച്ഛനോടോ ഉള്ളതുപോലെയുള്ള ഒരു വാത്സല്യം- കാവ്യ പറയുന്നു

എന്റെ ശക്തി

നമ്മളില്‍ മിക്കവരും എല്ലാ വര്‍ഷവും ഏറ്റവും അടുപ്പമുള്ളവരുടെ അത് വലിയച്ഛനോ, അമ്മായിയോ ആരായാലും അവരുടെയൊക്കെ വീടുകളില്‍ പോകുന്നതുപോലെതന്നെയാണ് എനിക്ക് മൂകാംബികയിലേക്കുള്ള യാത്രയും. മൂകാംബിക അമ്മയും മുത്തപ്പനും രണ്ടുപേരും എനിക്ക് ഒരുപോലെയാണ്. ദൈവം എന്നതിലുപരി എന്റെ ഏറ്റവും അടുത്ത ശക്തിയായിട്ടേ എനിക്ക് തോന്നിയിട്ടുള്ളൂ.

വിശ്വാസത്തിന്റെ തുടക്കം

എന്റെ ചോറൂണ് മൂകാംബികയില്‍ വച്ചായിരുന്നു. അന്നു മുതല്‍ തുടങ്ങിയതാണ് എനിക്ക് മൂകാംബികാമ്മയിലുള്ള വിശ്വാസം. അവിടുന്നങ്ങോട്ട് ആ വിശ്വാസം ദൃഢമായി വളര്‍ന്നു. ഓര്‍മ്മവച്ച കാലം മുതല്‍ എല്ലാവര്‍ഷവും ഞാനവിടെ പോകാറുണ്ട്.

സരസ്വതീമണ്ഡപം ഹൃദയത്തില്‍

സ്‌കൂളില്‍ ചെറിയ ക്ലാസില്‍ പഠിക്കുന്ന കാലത്ത് യൂത്ത് ഫെസ്റ്റിവലിന് അവതരിപ്പിക്കേണ്ട ക്ലാസിക്കല്‍ നൃത്തവും സംഗീതവും അതിനുമുമ്പ് മൂകാംബികയിലെ സരസ്വതിമണ്ഡപത്തില്‍ ചെയ്യുന്നത് എനിക്കിപ്പോഴും ഓര്‍മയുണ്ട്. ആ സരസ്വതീമണ്ഡപം എന്റെ ഹൃദയത്തിലിപ്പോഴുമുണ്ട്.

കുങ്കുമാര്‍ച്ചന എന്നും നടത്തും

മൂകാംബികാമ്മയുടെ കുങ്കുമമില്ലാതെ എന്നെ കാണുന്നത് വളരെ വിരളമാണ്. ക്ഷേത്രത്തില്‍ പോകുമ്പോഴൊക്കെ കുങ്കുമാര്‍ച്ചന നടത്താറുണ്ട്. എല്ലാ മാസവും എന്റെ നാളിന് കുങ്കുമാര്‍ച്ചന നടത്തി അവിടെനിന്ന് കുങ്കുമം അയച്ചുതരാറുമുണ്ട്.

അമ്മയിലെ എന്റെ വിശ്വാസം എല്ലാവര്‍ക്കുമറിയാം

സിനിമാ സെറ്റിലുള്ളവര്‍ ഇടയ്ക്ക് പറയും. കാവ്യേ സ്‌റ്റോക്ക് തീര്‍ന്നോ...? അപ്പോള്‍ ഞാന്‍ കുങ്കുമം എത്തിച്ചുകൊടുക്കാറുണ്ട്. മൂകാംബികാദേവിയെ സംബന്ധിച്ച് എന്തുകാര്യം അറിയണമെന്നുണ്ടെങ്കിലും സെറ്റിലുളളവര്‍ എന്നോടാണ് ചോദിക്കാറുള്ളത്. എനിക്ക് അമ്മയില്‍ അതിയായ ഭക്തിയും വാല്‍സല്യവുമാണെന്ന് അവര്‍ക്കറിയാം.

അവിടത്തെ പ്രകൃതി ഭംഗി

സര്‍വജ്ഞപീഠം ഒരുക്കി തീര്‍ത്ഥാടകരെ കാത്തിരിക്കുന്ന കുടജാദ്രി.. ദേവിയെ തൊഴുതിറങ്ങുമ്പോഴെല്ലാം അവിടുത്തെ പ്രകൃതിഭംഗി ഞാന്‍ ആസ്വദിക്കാറുണ്ട്. പച്ചപ്പും കോടമഞ്ഞും ഇഴചേര്‍ന്ന വശ്യസുന്ദരമായ പ്രകൃതിഭംഗി.

വലിയൊരു ആഗ്രഹം

എന്റെ മനസ്സില്‍ ശക്തമായ ഒരാഗ്രഹമുണ്ട്. കുറേ ദിവസം അടുപ്പിച്ച് ദേവിയെ തൊഴണം. രാത്രി ക്ഷേത്രത്തില്‍നിന്ന് കിട്ടുന്ന കഷായം കുടിക്കണം.

എന്റെ ദാമ്പത്യം തകരാന്‍ കാരണം ദേവിയല്ല

മൂകാബികാ ദേവി വിവാഹിതയല്ലെന്നും അതിനാല്‍ അവിടെ കല്യാണങ്ങള്‍ക്ക് ശുഭകരമല്ലെന്നും പലരും പറയാറുണ്ട്. അവിടെവച്ച് കല്യാണം കഴിച്ച് പിരിഞ്ഞവരെയാണ് ഉദാഹരണമായി പറയാറ്. എന്നാല്‍ എത്രയോ പേര്‍ സുഖമായി ജീവിക്കുന്നു. അവരെയൊന്നും നോക്കാതെ എന്റെ ജീവിതം മാത്രം ഒരു പ്രശ്‌നമായി കാണുവാന്‍ എല്ലാവരും ശ്രമിക്കാറുണ്ട്. പക്ഷേ, അത് ശരിയല്ല. ഈശ്വരന്‍ അങ്ങനെയാണെന്ന് ഞാന്‍ കരുതുന്നില്ല. എല്ലാവരുടെയും നന്മ മാത്രമാണ് ഈശ്വരന്‍ ആഗ്രഹിക്കുന്നത്.

ദൈവഹിതം സംഭവിക്കാം

ചിലരുടെ ജീവിതത്തില്‍ അനിഷ്ടങ്ങള്‍ ഉണ്ടാകാറുണ്ട്. അത് ദൈവഹിതമെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അതിന് ഉദാഹരണമായി എന്റെ കല്യാണ സമയത്ത് ഒരു സംഭവമുണ്ടായി. കല്യാണത്തിന് താലികെട്ടുന്ന സമയത്തുതന്നെ അവിടുത്തെ വൈദ്യുതി നിലച്ചു. താലി കെട്ടിക്കഴിഞ്ഞപ്പോള്‍ വൈദ്യുതി വരുകയും ചെയ്തു.

ആ ദുഃശകുനം

കറണ്ട് പോയത് അമ്മയും ബന്ധുക്കളുമെല്ലാം കണ്ടിരുന്നു. പലര്‍ക്കും അതൊരു ദുഃശകുനമാണെന്ന് തോന്നിയെങ്കിലും ആരും പുറത്തുപറഞ്ഞില്ല. താലികെട്ടുന്ന സമയത്ത് ഞാന്‍ അമ്മയെ മനസ്സുരുകി കണ്ണടച്ച് പ്രാര്‍ത്ഥിക്കുകയായിരുന്നു. ഇപ്പോള്‍ ജീവിതം ഇങ്ങനെയൊക്കെ ആയപ്പോഴാണ് കറണ്ടുപോയകാര്യം ഒരു നിമിത്തം പോലെ അമ്മ കാണിച്ചുതന്നതാണെന്ന് എനിക്ക് മനസ്സിലായത്.

ദേവി എന്നെ ഇരുട്ടിലാക്കില്ല

നിന്നെ അധിക കാലം ഇരുട്ടിലാക്കില്ലെന്ന് മൂകാംബികാമ്മ എന്നോട് പറയുന്നതുപോലെ.... അനുഭവിക്കാനുള്ള ഇത്തിരി ഇരുട്ട് ഒരുപാട് ദുഃഖം തന്നെങ്കിലും ഞാന്‍ എല്ലാം അനുഭവിച്ചു.
ഇനി എന്റെ ജീവിതത്തില്‍ വെളിച്ചം വരുമെന്നുതന്നെയാണ് എന്റെ വിശ്വാസം. എന്നുമെന്റെ കൂടെ മൂകാംബികാമ്മയുണ്ട്. എന്നെ കൈവിടില്ലെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്.

ദേവി എന്റെ വിളിപ്പുറത്താണ്

അമ്മ വിളിച്ചാലേ പോകാന്‍ മനസ്സില്‍ തോന്നുകയുള്ളൂ. എന്നാല്‍ വര്‍ഷത്തിലൊരിക്കല്‍ അവിടെപ്പോയി തൊഴുതില്ലെങ്കില്‍ എനിക്ക് പ്രയാസമാണ്. ഞാന്‍ വിളിച്ചാല്‍ ദേവി വിളിപ്പുറത്താണ്. അവിടെ ചെല്ലുമ്പോള്‍ എന്റെ മനസ്സിലെ എല്ലാ വേദകളും മാറും. സത്യത്തില്‍ പ്രാര്‍ത്ഥിക്കുകയല്ല ഞാ ന്‍ ചെയ്യാറ്; കൊതി തീരുവോളം അമ്മയെ കാണുകയാണ് ഞാന്‍ ചെയ്യുന്നത്. എല്ലാ വേദനകളും മാറ്റുമെന്ന ശുഭ പ്രതീക്ഷയോടെ...

English summary
Mookambika devi is my strength says Kavya Madhavan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam