»   » Orayiram Kinakkalal:'വെറും പാഴ്ക്കിനാവല്ല! ഒരായിരം കിനാക്കളെ കുറിച്ച് സംവിധായകൻ പ്രമോദ് മോഹൻ

Orayiram Kinakkalal:'വെറും പാഴ്ക്കിനാവല്ല! ഒരായിരം കിനാക്കളെ കുറിച്ച് സംവിധായകൻ പ്രമോദ് മോഹൻ

Written By:
Subscribe to Filmibeat Malayalam

ഞാൻ‌ ഇവിടെ പറയാൻ പോകുന്ന കഥയിലെ നായകൻ ഒരു കോയിക്കോടുകാരനാണ്. ഡിഗ്രി പഠന കാലഘട്ടത്തിലാണ്  തലയിൽ സിനിമ മോഹം കയറി കൂടിയത്. സിനിമ തിയേറ്ററിൽ പോയി കാണുകയല്ലാതെ സിനിമയുമായോ ഫീൽഡുമായി യാതൊരു ബന്ധവും ഈ ചെറുപ്പക്കാരനില്ല. വളരും തോറും മോഹവും  വളരുമെന്ന് പറയുന്നതു പോലെ അദ്ദേഹത്തോടൊപ്പം ഉള്ളിലുളള സിനിമ മോഹവും വളർന്നു. ഡിഗ്രി വിജയകരമായി പൂർത്തിയാക്കിയ ശേഷം സിനിമ എന്ന ലക്ഷ്യം മാത്രമായിരുന്നു മനസിൽ . പിന്നീടുള്ള പത്ത്, പതിനാല് വർഷങ്ങൾ സിനിമയിൽ എത്തിപ്പെടാനുള്ള ഓട്ടപ്പാച്ചിലായിരുന്നു. അന്ന് ആ ചെറുപ്പക്കാരൻ കണ്ട ഒരായിരും കിനാക്കൾ ഇന്ന്
യാഥാർഥ്യമായിരിക്കുകയാണ്.

sonia: ഇതിൽ ഏതാണ് ഒർജിനൽ!! അനുപം ഖേർ ചിത്രത്തിൽ സോണിയ ഗാന്ധി എത്തുന്ന നടി ആരാണെന്ന് അറിയാമോ?


ഇപ്പോൾ നുമ്മ പറ‍ഞ്ഞ നടൻ ആരാണെന്ന് മനസിലായി കാണുമല്ലോ. ബിജുമേനോന്റെ ഏറ്റവും പുതിയ  ചിത്രമായ ഒരായിരം കിനാക്കളാൽ എന്ന സിനിമയുടെ സംവിധായകൻ പ്രമോദ് മോഹനെ കുറിച്ചാണ്. തന്റെ സിനിമയെ കുറിച്ചുള്ള ഒരായിരം കിനാക്കൾ അദ്ദേഹം ഫിൽമീ ബീറ്റിനോട് പങ്കുവെയ്ക്കുകയാണ്.


Neeraj madhav: മഞ്ജുവിന് മുന്നിൽ പരാതിയുമായി നീരജ്! ആശ്വാസ വാക്കുകളുമായി താരം, വീഡിയോ കാണാം...


സിനിമയ്ക്ക് റാംജി റാവുമായി ബന്ധമുണ്ടോ

സിനിമ പുറത്തിറങ്ങും മുൻപ് തന്നെ സിദ്ദിഖ് ലാൽ കൂട്ട്ക്കെട്ടിൽ പിറന്ന സൂപ്പർ ഹിറ്റ് ചിത്രം റാംജി റാവുമായി ചെറിയ ബന്ധമുണ്ടെന്നുളള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അത്തരത്തിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് സംവിധായകൻ പ്രമോദ് മോഹൻ പറഞ്ഞു. ആ സിനിമയുമായോ അതിലെ ഹിറ്റ് ഗാനവുമായോ ചിത്രത്തിന് ഒരു ബന്ധവുമില്ല. സിനിമയുടെ കഥാപശ്ചാത്തലത്തിന് അനിയോജിച്ച പേരാണ് ഒരായിരം കിനാക്കളാൽ, അതിനാലാണ് തന്റെ സിനിമയ്ക്ക് ആ പേര് നൽകിയത്- പ്രമോദ് പറഞ്ഞു.


ബിജു മേനോൻ എന്ന നായകൻ

ശ്രീറാം എന്ന കഥാപാത്രത്തിന് ഏറ്റവും യോജിച്ച താരം ബിജുമേനോൻ തന്നെയാണ്. തിരക്കഥ എഴുതി തുടങ്ങിയപ്പോൾ ബിജു മേനോൻ മനസിലില്ലായിരുന്നു . പകുതിയിലാണ് അദ്ദേഹം തന്റെ മനസിൽ കടന്നു വന്നത്. തിരക്കഥ വായിച്ച തന്റെ പല സുഹൃത്തുകൾ ബിജുവേട്ടനല്ലേ നായകൻ എന്ന് ഇങ്ങോട്ട് ചോദിക്കുകയായിരുന്നു. ഹ്യൂമറും അതുപോലെ സിരിയസ് ടൈപ്പ് കഥാപാത്രങ്ങൾ അദ്ദേഹത്തിന്റെ കൈകളിൽ ഭഭ്രമായിരിക്കും. നമുക്ക് അത് വിശ്വസിച്ച് ഏൽപ്പിക്കാനും കഴിയും.ഷാജോണിന്റെ കഥാപാത്രം

സിനിമയ്ക്ക് വേണ്ടി ഷാജോൺ കഠിനമായി തന്നെ പ്രയത്നിച്ചിരുന്നു. പോലീസ് കഥാപാത്രമാണ് സിനിമയിൽ അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. ഇതുവരെ കണ്ടു വന്ന ഷാജോണിനെയല്ല ഒരായിരം കിനാക്കളിൽ പ്രേക്ഷകർ കാണുന്നത്. അദ്ദേഹത്തിന്റെ കരിയറിലെ തന്നെ വ്യത്യസ്തമായ പോലീസ് വേഷമാണിത്. ഇതിനായി അദ്ദേഹം നന്നായി തന്നെ പ്രയ‌ത്നിച്ചിട്ടുമുണ്ട് . കഥാപാത്രത്തിനു വേണ്ടി 10 മണിക്കൂറോളമാണ് ജിമ്മിൽ ചിലവഴിച്ചത്. ബോഡി ഹിറ്റ്നസിനു വേണ്ടി ഭക്ഷണം വരെ അദ്ദേഹം കൺട്രോൾ ചെയ്തിരുന്നു.ഗുണം ചെയ്യുന്ന രീതിയിൽ വിമർശിക്കു

വിമർശനം കേൾക്കുന്നതിൽ തനിയ്ക്ക് യാതൊരു മടിയുമില്ല. എന്നാൽ ലോജിക്കിന് ചേരുന്ന രീതിയിലുള്ള വിമർശനങ്ങളാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ 10, 14 വർഷമായി സിനിമയുടെ പിന്നാലെയാണ് ജീവിതം. കഠിനമായി പ്രയത്നിച്ചാണ് സിനിമയിൽ എത്തിപ്പെട്ടത്. അതിനാൽ തന്നെ മാതൃഭൂമിയുടെ ഇത്തരത്തിലുള്ള റിവ്യൂ തന്നെ പേഴ്സണിലെ കുറച്ച് വിഷമിപ്പിച്ചിട്ടുണ്ട്. എന്താണ് സിനിമയുടെ പോരായ്മ എന്ന് തുറന്ന് പറയാൻ തയ്യാറാകണം. അത് ഒരു സംവിധായകനെന്ന നിലയിൽ തനിയ്ക്ക് അത് ഗുണകരമാകും. എന്നാൽ ഒരു ലോജിക്കുമില്ലൊതെ സിനിമ മോശമാണെന്ന് പറയുന്നത് ശരിയല്ല. ഇത് പ്രേക്ഷകർക്കോ, ആ മാധ്യമത്തിനോ, തനിയ്ക്കോ ഗുണം ചെയ്യില്ല. ഇത്തരത്തിലുളള പ്രവർത്തികൾ നിർത്തേണ്ട സമയമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


അവർ പറയട്ടെ

ഇത്തരത്തിലുള്ള കമന്റുകൾക്ക് മറു‌പടി നൽകേണ്ട എന്നാണ് തന്റെ തീരുമാനം. വളരെ അധികം പാഷനോടെയാണ് സിനിമ ചെയ്തിരിക്കുന്നത്. അതിനാൽ തന്നെ മാതൃഭൂമിയുടെ റിവ്യൂ തന്റെ ചിത്രത്തെ ഒരു രീതിയിലും ബാധിക്കുകയില്ല. സിനിമയെ കുറിച്ചു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കുടുംബ പ്രേക്ഷകർക്ക് ആസ്വദിക്കാൻ കഴിയുന്ന ഒരു ചിത്രമാണിത്. വളരെ ചെറിയ ചിത്രമാണ്. താരങ്ങളെല്ലാം വളരെ മനോഹരമായി തന്നെ അഭിനയിച്ചിട്ടുമുണ്ട്. പ്രേക്ഷകരെ മടിപ്പിക്കുന്ന തരത്തിലുള്ള ഒരു ഘടകവും ചിത്രത്തിലില്ല. അതിനാൽ തന്നെ ഫാമിലി പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന ഒരു ചിത്രമായിരിക്കുമിതെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുമുണ്ട്


രൺജി പണിക്കർ

തന്റെ സുഹൃത്ത് ബ്രിജീഷ് മുഹമ്മദ് വഴിയാണ് രൺജി പണക്കറുടെ അടുത്തെത്തിയത്. രൺജി സാറിനോട് കഥ പറയുകയായിരുന്നു. അദ്ദേഹത്തിന് എന്റെ സ്ക്രിപ്റ്റ് ഇഷ്ടപ്പെടുകയും പടം ചെയ്യാം എന്ന് സമ്മതിക്കുകയും ചെയ്തു.English summary
movie orayiram kinakkal director pramod mohan says about his new movie

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X