»   » 20 സീനുകള്‍ വായിച്ച് കഴിഞ്ഞപ്പോള്‍... മുകേഷാണ് അച്ഛന്‍ വേഷത്തില്‍ എത്തുന്നത് അറിഞ്ഞ ദുല്‍ഖര്‍

20 സീനുകള്‍ വായിച്ച് കഴിഞ്ഞപ്പോള്‍... മുകേഷാണ് അച്ഛന്‍ വേഷത്തില്‍ എത്തുന്നത് അറിഞ്ഞ ദുല്‍ഖര്‍

Posted By: ഗൗതം
Subscribe to Filmibeat Malayalam

സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങള്‍. ദുല്‍ഖര്‍ ആദ്യമായി ഒരു സീനിയര്‍ സംവിധായകന്റെ സംവിധാനത്തില്‍ അഭിനയിക്കുന്നതുകൊണ്ടും പ്രേമം ഫെയിം അനുപമ പരമേശ്വരന്‍ നായികയായി എത്തുന്നതുകൊണ്ടും ചിത്രം തുടക്കം മുതല്‍ക്കേ പ്രേക്ഷക ശ്രദ്ധ നേടി. ഡിസംബറില്‍ ക്രിസ്തുമസ് ചിത്രമായി എത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും സിനിമാ സമരം കാരണം ചിത്രത്തിന്റെ റിലീസ് മാറ്റി. അങ്ങനെ 2017ലെ ആദ്യ റിലീസായി ജനുവരി 19ന് ജോമോന്റെ സുവിശേഷങ്ങള്‍ തിയേറ്ററുകളില്‍ എത്തി.

ഏറ്റവും മികച്ച പ്രതികരണം തന്നെയാണ് ചിത്രത്തിന് ലഭിച്ചത്. കേരളത്തിലെ 147 തിയേറ്ററുകളിലായി പ്രദര്‍ശിപ്പിച്ച ജോമോന്‍ ഇനീഷ്യല്‍ ഡേ 2.7 കോടി ബോക്‌സോഫീസില്‍ നേടി. അച്ഛനും മകനും തമ്മിലുള്ള സ്‌നേഹ ബന്ധത്തിന്റെ കഥ പറയുന്നതാണ് ചിത്രം. എന്നാല്‍ ചിത്രത്തില്‍ അച്ഛന്‍ വേഷമാണ് തനിക്കെന്ന് അറിഞ്ഞപ്പോള്‍ മനോഹരമായി ചെയ്യാന്‍ പറ്റുമോ എന്ന് സംശയിച്ചു. മുകേഷ് പറയുന്നു. ചിത്രഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍ പറഞ്ഞത്. തുടര്‍ന്ന് വായിക്കൂ..

കഥ കേട്ടപ്പോള്‍

ഞാനൊരു അച്ഛന്‍ വേഷം ചെയ്യുമോ എന്ന കാര്യത്തില്‍ എനിക്ക് സംശയമായിരുന്നു. പക്ഷേ ചിത്രത്തിന്റെ കഥ കേട്ടപ്പോള്‍ ഏതൊരു നടനും സ്വപ്‌നം കാണുന്ന കഥപാത്രമാണ് ഇതെന്ന് മനസിലായി. തൃശൂര്‍ക്കാരന്‍ വ്യവസായി വിന്‍സെന്റ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മുകേഷ് അവതരിപ്പിച്ചത്.

ചെറിയ പേടിയുണ്ട്

പ്രായമായ റോള്‍ ഒന്ന് ചെയ്താല്‍ മതി നമ്മളെ പിന്നെ സ്ഥിരം വൃദ്ധനാക്കും. പക്ഷേ വേഷം നല്ലാതാണെങ്കില്‍ അത് പ്രേക്ഷകര്‍ സ്വീകരിക്കും. ജോമോനിലെ കഥാപാത്രത്തെ കുറിച്ച് അങ്ങനെ ഒരു പ്രതീക്ഷ ആദ്യമേ ഉണ്ടായിരുന്നുവെന്ന് മുകേഷ് പറയുന്നു.

ആരാണ് അച്ഛന്‍ വേഷം ചെയ്യുന്നത്

ചിത്രത്തില്‍ ആരാണ് അച്ഛന്‍ വേഷം ചെയ്യുന്നതെന്ന് സത്യന്‍ അന്തിക്കാട് തുടക്കത്തില്‍ ദുല്‍ഖറിനോട് പറഞ്ഞിരുന്നില്ല. 20 സീനുകള്‍ വായിച്ച് കഴിഞ്ഞപ്പോള്‍ ദുല്‍ഖര്‍ ചോദിച്ചു. ആരാണ് അച്ഛന്‍ വേഷം അവതരിപ്പിക്കുന്നതെന്ന്.

തനിക്ക് ഇനി കഥ കേള്‍ക്കണ്ട

മുകേഷാണ് അച്ഛന്‍ വേഷം അവതരിപ്പിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ ദുല്‍ഖര്‍ പറഞ്ഞുവത്രേ. മുകേഷ് അങ്കിള്‍ സമ്മതിച്ചാല്‍ തനിക്ക് കഥ കേള്‍ക്കണ്ട.

ജോമോന്‍-കഥാപാത്രങ്ങള്‍

ദുല്‍ഖര്‍ സല്‍മാന്‍, മുകേഷ്, അനുപമ പരമേശ്വരന്‍, ഐശ്വര്യ രാജേഷ്, ജേക്കബ് ഗ്രിഗറി, ഇന്നസെന്റ്, ഇര്‍ഷാദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാടാണ് ചിത്രം നിര്‍മ്മിച്ചത്.

കമ്മട്ടിപ്പാടത്തിന് ശേഷം

എട്ട് മാസങ്ങള്‍ക്ക് ശേഷം തിയേറ്ററുകളില്‍ എത്തിയ ദുല്‍ഖര്‍ ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങള്‍. രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തിന് ശേഷം തിയേറ്ററുകളില്‍ എത്തിയ ചിത്രം.

English summary
Mukesh about Jomonte Suviseshangal.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X