For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റിയലിസ്റ്റിക് മാത്രമല്ല! എല്ലാതരം സിനിമകളും ഇവിടെ വരണം! മാര്‍ഗ്ഗംകളിയെക്കുറിച്ച് നമിതാ പ്രമോദ്

  |
  മാർഗംകളിയുടെ വിശേഷങ്ങളുമായി നടി നമിതാ പ്രമോദ് | FilmiBeat Malayalam

  നമിത പ്രമോദ് നായികാ വേഷത്തില്‍ എത്തിയ മാര്‍ഗ്ഗംകളി തിയ്യേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഹാസൃത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ സിനിമ ഫാമിലി എന്റര്‍ടെയ്‌നറാണ്. ചിത്രത്തില്‍ ബിബിന്‍ ജോര്‍ജ്ജിന്റെ നായികയായിട്ടാണ് നമിത വേഷമിട്ടിരിക്കുന്നത്. മാര്‍ഗ്ഗംകളിയെക്കു റിച്ച് ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ നമിത പ്രമോദ് സംസാരിച്ചിരുന്നു.

  മാര്‍ഗ്ഗംകളിയുടെ വിജയത്തില്‍ ഒത്തിരി സന്തോഷമുണ്ടെന്ന് നമിത പ്രമോദ് പറയുന്നു. റിലീസിനോടനുബന്ധിച്ച് വലിയ പ്രമോഷന്‍ ഒന്നും ഇല്ലായിരുന്നുവെന്നും പെട്ടെന്നാണ് സിനിമ പുറത്തിറങ്ങിയതെന്നും നടി പറഞ്ഞു. എന്നിട്ടും റിലീസായി, തിയ്യേറ്ററുകളില്‍ നല്ല രീതിയില്‍ ഓടുന്നുണ്ടെന്ന് കേള്‍ക്കുമ്പോള്‍ ഒത്തിരി സന്തോഷമുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയെല്ലാം നിരവധി മെസേജുകള്‍ വരുന്നുണ്ട്.

  അതില്‍ ഊര്‍മിളയെ ഒത്തിരി ഇഷ്ടമായെന്ന് പറയുന്നവരും സിനിമ ഇഷ്ടമായെന്ന് പറയുന്നവരുമുണ്ടെന്നും നമിത പറയുന്നു. സിനിമയിലെ പ്രത്യേകതകളെല്ലാം എടുത്തുപറയുന്നവരുമുണ്ട്. അതെല്ലാം കാണുമ്പോള്‍ ഒത്തിരി സന്തോഷം തോന്നുന്നു. ഊര്‍മിള എന്ന കഥാപാത്രം ഞാന്‍ ഇത്രയും സിനിമകള്‍ ചെയ്തതില്‍ എന്റെ എറ്റവും പേഴ്‌സണല്‍ ഫേവറെെറ്റ് കൂടിയാണ്.

  നമ്മുക്ക് എന്തെങ്കിലും പെര്‍ഫോം ചെയ്യാനുളളപ്പോള്‍, അല്ലെങ്കില്‍ ഒരു നടിയെന്ന നിലയില്‍ എക്പിരിമെന്റ് ചെയ്യുമ്പോള്‍ ഭയങ്കര ചലഞ്ചിംഗ് ആണ് അത്. ഒരോദിവസം ഷൂട്ടിന് പോവുമ്പോഴും നന്നാക്കണം നന്നാക്കണം എന്ന ചിന്തയാണ് മനസില്‍ വരിക. അത് മാത്രമേ നമ്മുടെ മനസില്‍ ഉണ്ടാവുകയുളളു.

  അപ്പോള്‍ ഊര്‍മിള എന്റെ പേഴ്‌സണല്‍ ഫേവറൈറ്റ്‌ ക്യാരക്ടര്‍ തന്നെയാണ്. മാര്‍ഗ്ഗംകളി റിലീസ് ചെയ്യുന്നതിന് മുന്‍പായി ഞങ്ങള്‍ പുറത്തുവിടാത്തൊരു കാര്യമായിരുന്നു ഊര്‍മിള എന്ന എന്റെ കഥാപാത്രത്തിന് മുഖത്ത് മറുകുണ്ടെന്നത്. സിനിമ റിലീസ് ചെയ്തപ്പോള്‍ അത് എല്ലാവര്‍ക്കും ഒരു സര്‍പ്രൈസിംഗ് ആയിട്ട് മാറി.

  അത് പറഞ്ഞ് കുറെ പേര്‍ മെസേജ് അയച്ചിരുന്നു. സിനിമ കണ്ട് റിലേറ്റ് ചെയ്യാന്‍ പറ്റിയെന്നും അത് കണ്ട് സങ്കടം തോന്നിയെന്നും പറഞ്ഞു. മറുകിന്റെ മേക്കപ്പ് ചെയ്യാനായി ഏകദേശം രണ്ട് മണിക്കൂറോളം എടുത്തിരുന്നു. രാവിലെ വരും, ഒരു സിലിക്കോണ്‍ പോലത്തെ ജെല്ലാണ് ജെസ്റ്റ് മുഖത്ത് ഒട്ടിക്കുന്നത്. മേക്കപ്പ് കഴിഞ്ഞ് ചിരിക്കാന്‍ ഒന്നും പറ്റില്ലായിരുന്നു. അത് പെട്ടെന്ന് ഇളകി പോകുന്നത് കൊണ്ട് സംവിധായകന്‍ തന്നെ പറഞ്ഞതാണ് ചിരിക്കരുതെന്ന്. എന്തുക്കൊണ്ടും നല്ല ഒരു അനുഭവമായിരുന്നു അത്.

  ബിബിന്‍ ചേട്ടനെക്കുറിച്ച് പറയുകയാണെങ്കില്‍ അദ്ദേഹം ഈ സിനിമയ്ക്ക് വേണ്ടി വളരെയധികം കഷ്ടപ്പെട്ടിരുന്നു. ഇതിലെ ഡയലോഗ്‌സ് എഴുതിയിട്ടുണ്ട്, അഭിനയിച്ചിട്ടുണ്ട്. അതിലൊക്ക ഉപരി സിനിമയുടെ പ്രൊമേഷനു വേണ്ടി കുറെയധികം സ്ഥലങ്ങളില്‍ ഞങ്ങളില്‍ പോയിരുന്നു. അതൊക്കെ കാണുമ്പോള്‍ എനിക്ക് അദ്ദേഹത്തോട് വലിയ ബഹുമാനമാണ് ഉളളത്. സിനിമയ്ക്ക് വേണ്ടി ഇത്രയൊക്കോ ചെയ്യുന്നുണ്ടല്ലോ എന്ന് ആലോചിക്കുമ്പോള്‍.

  ഭയങ്കര ടാലന്റഡ് ആണ്. അതുപോലെ തന്നെ എല്ലാവര്‍ക്കും ഭയങ്കര കംഫര്‍ട്ടബിള്‍ ആയിരുന്നു വര്‍ക്ക് ചെയ്യാനും. എല്ലാവരുമായിട്ട് വളരെയധികം മിംഗിള്‍ ചെയ്യുന്നയാളാണ് അദ്ദേഹം. ശ്രീജിത്ത് ഏട്ടനും ബിബിന്‍ ചേട്ടനും ചേര്‍ന്നാണ് എന്റെയടുത്ത് കഥ പറയാന്‍ വന്നത്. അതില്‍ അദ്ദേഹത്തിന്റെ മാത്രമല്ല എല്ലാ കഥാപാത്രങ്ങളെക്കുറിച്ചും ബിബിന്‍ ചേട്ടന് കൃത്യമായ ധാരണയുണ്ടായിരുന്നു. വലിപ്പ ചെറുപ്പമില്ലാതെ എല്ലാവര്‍ക്കും അദ്ദേഹം സെറ്റില്‍ കഥ വിവരിച്ചുകൊടുക്കും.

  ചിലര്‍ പറയാറുളളത് നമ്മുക്ക് റിയലിസ്റ്റിക് സിനിമകള്‍ പോലെ ആവണം എല്ലാം എന്നാണ്. ശരിക്കും ഫിലിം എന്ന് പറയുമ്പോള്‍ എല്ലാ വിഭാഗത്തിലുളളതുമാണ്. എല്ലാ ജോര്‍ണറിലുമുളള സിനിമകള്‍ പുറത്തിറങ്ങുന്നതാണ് ഇന്‍ഡസ്ട്രി. ഫിലിം ഇന്‍ഡസ്ട്രി. ഇപ്പോ കോമഡി സിനിമകള്‍ മാത്രം ഇവിടെ പുറത്തിറങ്ങിയാല്‍ ഒരു സമയം കഴിഞ്ഞ് നമ്മുക്ക് ബോറടിക്കും. അതുപോലെ റിയലിസ്റ്റിക് സിനിമകള്‍ മാത്രം വരികയാണെങ്കില്‍ അത് ഒരു സമയം കഴിയുമ്പോള്‍ നമ്മുക്ക് ബോറടിക്കും.

  കാലം മാറിവരുമ്പോള്‍ സിനിമകള്‍ ഉണ്ടാക്കുന്നതില്‍ മാറ്റങ്ങള്‍ സംഭവിക്കും. അതിലെ കണ്ടന്റ് എന്താണ്, എന്താണ് അത് പറയാന്‍ ഉദ്ദേശിക്കുന്നത്, അതിനുളളിലെ എന്റര്‍ടെയ്ന്‍മെന്റ് എന്താണ്, നമ്മുക്ക് ഒരിക്കലും ഒരു ഓഫ്ബീറ്റ് സിനിമയെ കോമേഴ്‌സ്യല്‍ സിനിമയെന്നോ കോമേഴ്‌സ്യല്‍ സിനിമകളെ ഓഫ്ബീറ്റ് സിനിമയെ പോലെയാവണമെന്നോ പറയാന്‍ പറ്റില്ല. അവകാശപ്പെടാന്‍ പറ്റില്ല.

  സിനിമകള്‍ എന്ന് പറയുമ്പോള്‍ എപ്പോഴും വ്യത്യസ്തമാണ്. അത് ഏത് രീതിയില്‍ വന്നാലും നമ്മള്‍ അംഗീകരിക്കാന്‍ പഠിക്കണം. ഇപ്പോ ഒത്തിരി പേര് നമ്മുടെ സിനിമയെക്കുറിച്ച് നല്ലത് പറയുന്നുണ്ട്. പല റിവ്യൂസിലും ചില റിയലിസ്റ്റിക് സിനിമകളുമായി മാര്‍ഗ്ഗംകളി കംപെയര്‍ ചെയ്യുന്നുണ്ട്. അത് പോലെയായില്ല എന്നൊക്കെ. അത് പോലത്തെ സിനിമ അല്ലല്ലോ ചിത്രം വ്യത്യാസമല്ലേ. അപ്പോ ആ രീതിയില്‍ നമ്മള്‍ അംഗീകരിക്കണം.

  ശരിക്കും ഞങ്ങളുടെ സിനിമ കണ്ട ശേഷം എനിക്ക് തോന്നിയൊരു ഫാക്ടര്‍ ഉണ്ട്. മാര്‍ഗ്ഗംകളി ഒരു മുഴുനീള കോമഡി ചിത്രമല്ല. ഒരു ഫാമിലി എന്റര്‍ടെയ്‌നറാണ്. ഒരുപാട് ഇമോഷന് പ്രാധാന്യമുളള ഒരു സിനിമയാണ്. ഇപ്പോ റിയലിസ്റ്റിക് സിനിമയെന്നു പറയുമ്പോള്‍ മേക്കിങ് വ്യത്യാസമാണ്. പാട്ടുകളുടെ രീതികള്‍ വ്യത്യാസമാണ്,. പക്ഷേ ഇത് ഫാമിലി എന്റര്‍ടെയ്‌നറാണ്. അപ്പോ ആ രീതിയില്‍ നമ്മള് പോയി സിനിമ കാണണം. ഇപ്പോ നമ്മളൊരു കോമേഴ്‌സ്യല്‍ സിനിമ പോയി കണ്ടിട്ട് ഇത് എന്റെ മനസിലുളള റിയിലിസ്റ്റിക് ആവണം എന്ന് വിചാരിച്ചാല്‍ ആവില്ല. ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ നമിത പ്രമോദ് പറഞ്ഞു.

  English summary
  Namitha Pramod Says About Margamkali Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X