For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കട്ട് ചെയ്യുകയല്ല, ബാന്‍ ചെയ്യണമെന്ന് സെന്‍സര്‍ബോര്‍ഡ് പറഞ്ഞ കാ ബോഡിസ്‌കേപ്‌സിനെ കുറിച്ച് നസീറ

  By Akhila
  |

  പപ്പിലിയോ ബുദ്ധയ്ക്ക് ശേഷം ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്ത ചിത്രമാണ് കാ ബോഡിസ്‌കേപ്സ്. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം ഇന്ന് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ നടന്നു. ആറാം ദിവസമായ ഐഎഫ്എഫ്‌കെയിലെ മുഖ്യാകാര്‍ഷണമായി മാറിയ കാ ബോഡിസ്‌കേപ്‌സിന് പ്രദര്‍ശനാനുമതി നിഷേധിച്ചതിന് പിന്നില്‍ സെന്‍സര്‍ ബോര്‍ഡിന് പറയാന്‍ പല കാരണങ്ങളായിരുന്നു.

  സ്വയംഭോഗം, സ്വവര്‍ഗ പ്രണയം, അതിര് കവിഞ്ഞ അശ്ലീല ചുവയുള്ള വാക്കുകള്‍, ഹിന്ദുമത ദൈവങ്ങളെ മോശമായി ചിത്രീകരിച്ചത് തുടങ്ങിയ കാരണങ്ങളാണ് സെന്‍സര്‍ബോര്‍ഡ് ആരോപിച്ചത്. ഇപ്പോള്‍ ഹൈക്കോടതിയുടെ അനുമതിയോടെ പ്രദര്‍ശിപ്പിക്കുന്ന ചിത്രം ഐഎഫ്എഫ്‌കെയിലെ പ്രധാന ചിത്രങ്ങളില്‍ ഒന്നാണ്. ചിത്രത്തിലെ ഒരു ഭാഗവും കട്ട് ചെയ്യാതെയാണ് ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കുന്നത്.

  എന്താണ് സെന്‍സര്‍ബോര്‍ഡ് നിഷേധിക്കേണ്ടത്, കാ ബോഡിസ്‌കേപ്സിലെ അശ്ലീലം എന്ന് പറഞ്ഞ് സെന്‍സര്‍ ബോര്‍ഡ് തള്ളിയതെന്തായിരുന്നു? ചിത്രത്തിലെ പ്രധാന കഥാപാത്രമായ സിയയെ അവതരിപ്പിച്ച നസീറ ഫിലിമിബീറ്റിനോട് സംസാരിക്കുന്നു. അഭിമുഖത്തില്‍ നിന്ന് തുടര്‍ന്ന് വായിക്കാം..

  എന്തുക്കൊണ്ട് ഇത്തരത്തില്‍ ഒരു പ്രമേയത്തിലേക്ക് വന്നു? കാ ബോഡിസേക്പിസിലെ കാ... എന്ന അര്‍ഥവും

  എന്തുക്കൊണ്ട് ഇത്തരത്തില്‍ ഒരു പ്രമേയത്തിലേക്ക് വന്നു? കാ ബോഡിസേക്പിസിലെ കാ... എന്ന അര്‍ഥവും

  സമീപക്കാലത്ത് കേരളത്തില്‍ നടന്ന അസാധാരണ സമരങ്ങളെ പശ്ചത്തലമാക്കി ഒരുക്കിയ ചിത്രമാണ് കാ ബോഡിസ്‌കേപ്‌സ്. ചുംബന സമരം, ആര്‍ത്തവ സമരം, നില്‍പ് സമരം തുടങ്ങിയ ചില വിചിത്രമായ സംഭവങ്ങളായി ഇരുപത്തിയഞ്ച് വയസില്‍ താഴെയുള്ള യുവാക്കള്‍ തന്റെ ശരീരത്തെ രാഷ്ട്രീയ പ്രതിരോധത്തിനുള്ള ആയുധമാക്കിക്കൊണ്ട് തെരുവിലിറങ്ങിയ കാഴ്ച നാം കണ്ടു. അവിടെ അവര്‍ പറയാന്‍ മടിക്കുന്ന ചില കാര്യങ്ങള്‍ അതായിരുന്നു കാ ബോഡിസ്‌കേപ്‌സ് എന്ന ചിത്രത്തിലൂടെ ഞങ്ങള്‍ പറയാന്‍ ശ്രമിച്ചത്. ഈജിപ്ഷനിലെ കാ... എന്നത് ശരീരത്തിന്റെ ആത്മീയമായ ഇരട്ട പ്രതീകമാണ്.

   ചിത്രത്തിന്റെ പ്രദര്‍ശനാനുമതി തടഞ്ഞുക്കൊണ്ടുള്ള സെന്‍സര്‍ബോര്‍ഡിന്റെ നിര്‍ദ്ദേശത്തെ മറിക്കടന്ന് ഐഎഫ്എഫ്‌കെ വരെ എത്തിച്ചതെങ്ങനെ?

  ചിത്രത്തിന്റെ പ്രദര്‍ശനാനുമതി തടഞ്ഞുക്കൊണ്ടുള്ള സെന്‍സര്‍ബോര്‍ഡിന്റെ നിര്‍ദ്ദേശത്തെ മറിക്കടന്ന് ഐഎഫ്എഫ്‌കെ വരെ എത്തിച്ചതെങ്ങനെ?

  സ്വയംഭോഗം, സ്വവര്‍ഗ പ്രണയത്തിലെ അശ്ലീലത, ഹിന്ദുമത ദൈവങ്ങളെ മോശമായി ചിത്രീകരിച്ചു ഇക്കാരണത്താലാണ് സെന്‍സര്‍ബോര്‍ഡ് ചിത്രത്തിന്റെ പ്രദര്‍ശനാനുമതി നിഷേധിച്ചത്. പിന്നീട് ഹൈക്കോടതിയുടെ അനുമതിയോടെയാണ് ചിത്രം ഇപ്പോള്‍ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ജസ്റ്റീസ് പി സുരേഷ് കുമാറിന്റേതായിരുന്നു വിധി. ആശയപ്രകടനത്തിനുള്ള മാധ്യമമാണ് സിനിമ, ഭരണഘടന പൗരന് നല്‍കുന്ന മൗലീകാവകാശങ്ങളില്‍ പെട്ടതാണിത്. സാഹിത്യത്തിലും കലയിലും ലൈംഗികതയും നഗ്നതയുംകൊണ്ട് വരുന്നത് അസ്ലീലമായി കാണാന്‍ കഴിയില്ല. മൈക്കല്‍ ആഞ്ചലോ ചിത്രങ്ങളില്‍ പുണ്യാളന്മാരെയും മാലാഖമാരെയും തുണിക്കൊണ്ട് മൂടിയതിന് ശേഷം മാത്രമേ പ്രദര്‍ശിപ്പിക്കാവൂ എന്ന് പറയുന്നത് ശരിയല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍ ചിത്രത്തിലെ ഏത് ഭാഗം കട്ട് ചെയ്യണമെന്ന് പറയൂ.. അത് കട്ട് ചെയ്യട്ടെ എന്ന കോടതി പരാമര്‍ശത്തില്‍ ചിത്രം പൂര്‍ണമായും ബാന്‍ ചെയ്യണമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം. ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കാന്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലല്ലോ.

  സമൂഹത്തിന്റെ പ്രതിനിധിയായി വിശേഷിപ്പിക്കാവുന്ന സിയ എന്ന കഥാപാത്രത്തിലേക്ക് എത്തിപ്പെട്ടത് എങ്ങനെയായിരുന്നു?

  സമൂഹത്തിന്റെ പ്രതിനിധിയായി വിശേഷിപ്പിക്കാവുന്ന സിയ എന്ന കഥാപാത്രത്തിലേക്ക് എത്തിപ്പെട്ടത് എങ്ങനെയായിരുന്നു?

  പങ്കാളിയുടെ മാധ്യമ സുഹൃത്ത് ബിശ്വാസ് ബാലനാണ് കാ ബോഡിസ്‌കേപ് അഭിനയിക്കാമോ എന്ന് ചോദിക്കുന്നത്. മികച്ചൊരു കഥാപാത്രമാണെന്ന് തോന്നി. അതുക്കൊണ്ട് തന്നെ അഭിനയിക്കാമെന്ന് സമ്മതിച്ചു. ചിത്രത്തിലെ സിയ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. സിയയുടെ ജീവിതത്തിലെ മൂന്ന് തലങ്ങളിലെ സ്വാതന്ത്ര്യത്തെ കുറിച്ചാണ് പറയുന്നത്. വീട്ടിലും തൊഴില്‍ സ്ഥലത്തും അവള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍(ചെരുപ്പ് ഫാക്ട്രിയില്‍ ജോലി നോക്കുകയാണ് സിയ) മറ്റൊന്ന് എല്ലാം തുറന്ന് പറയാന്‍ കഴിയുന്ന സുഹൃത്തുക്കളുടെ അടുത്തുള്ള അവളുടെ സ്വാതന്ത്ര്യം. വാസ്തവത്തില്‍ സ്ത്രീക്ക് മുകളിലെ പുരുഷ കേന്ദ്രീകൃതമായ സന്ദര്‍ഭങ്ങളെ തുറന്ന് കാണിക്കുകയാണ് ചെയ്യുന്നത്.

  ബോള്‍ഡ് സ്ത്രീ കഥാപാത്രമായി, മലയാള സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളിലെ ശക്തി?

  ബോള്‍ഡ് സ്ത്രീ കഥാപാത്രമായി, മലയാള സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളിലെ ശക്തി?

  സിയ എന്നത് ഒരു ബോള്‍ഡ് കഥാപാത്രമാണ്. മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് കാമുകിയായും ഭാര്യയായും അമ്മയായും വേഷങ്ങള്‍ നല്‍കുന്നുണ്ട്. പക്ഷേ ആ കഥാപാത്രങ്ങള്‍ എത്രമാത്രം ഒരു സ്ത്രീയ്ക്ക് വേണ്ട ശക്തി നല്‍കാന്‍ കഴിയുന്നുണ്ട്. എപ്പോഴും കണ്ണീര് ഒലിപ്പിക്കുന്ന ഒരു കഥാപാത്രയാണ് കാണാന്‍ കഴിയുന്നത്. നിഷേധിക്കേണ്ടത് ഇത് തന്നെയാണ്. പറയുന്നത് സിനിമയിലും പുരുഷ കേന്ദ്രീകൃതമാണ്. പുതുതലമുറയില്‍ ബോള്‍ഡ് കഥാപാത്രങ്ങള്‍ ജനിക്കുന്നുണ്ടെങ്കില്‍ അത് വെറും ഒരു കാഴ്ചയ്ക്കും പ്രേക്ഷകരെ ഹരം പിടിപ്പിക്കാന്‍ മാത്രമാണ്. അതിനപ്പുറം ഒരു കഥാപാത്രം ഉണ്ടാകുന്നില്ല.

   പ്രീമിയര്‍ ഷോകള്‍ നടത്തിയല്ലോ?

  പ്രീമിയര്‍ ഷോകള്‍ നടത്തിയല്ലോ?

  ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പ് രണ്ട് മൂന്ന് പ്രീമിയര്‍ ഷോകള്‍ നടത്തിയിരുന്നു. ലണ്ടന്‍ ഫിലിം ഫെസ്റ്റിവല്‍, ന്യൂയോര്‍ക്ക് എന്നിവടങ്ങിളില്‍. അതിനെല്ലാം ശേഷമാണ് ഐഎഫ്എഫ്‌കെയില്‍ കാ ബോഡിസ്‌കേപ്‌സ് പ്രദര്‍ശനത്തിനെത്തുന്നത്.

  English summary
  Naseera about Ka Bodyscapes Malayalam movie.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X