»   » മോഹന്‍ലാല്‍ കള്ള കൃഷ്ണനാണെന്ന് നെടുമുടിവേണു

മോഹന്‍ലാല്‍ കള്ള കൃഷ്ണനാണെന്ന് നെടുമുടിവേണു

Posted By:
Subscribe to Filmibeat Malayalam

പ്രശസ്ത താരം നെടുമുടി വേണുവിന് നമ്മുടെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെക്കുറിച്ച് ചിലതു പറയാനുണ്ട്. ഒട്ടേറെ ചിത്രങ്ങളില്‍ ഒരുമിച്ചഭിനയിച്ചതു കൊണ്ടുതന്നെ നെടുമുടിവേണുവും മോഹന്‍ലാലും നല്ല സുഹൃത്തുക്കളാണ്. എന്തുകൊണ്ടും മോഹന്‍ലാലിനെക്കുറിച്ച് അഭിപ്രായം പറയാന്‍ പറ്റിയൊരാള്‍ തന്നെയാണ് നെടുമുടിവേണു.

മോഹന്‍ലാല്‍ ഒരു കള്ള കൃഷ്ണനാണെന്നാണ് നെടുമുടിവേണു പറഞ്ഞത്. ശ്രീകൃഷ്ണനോടാണ് താന്‍ മോഹന്‍ലാലിനെ എന്നും ഉപമിച്ചിട്ടുള്ളതെന്ന് നെടുമുടിവേണു പറയുന്നു. എന്തുകൊണ്ടാണ് അദ്ദേഹം മോഹന്‍ലാലിനെക്കുറിച്ച് അങ്ങനെ പറഞ്ഞത്....? നാനയ്ക്കു വേണ്ടി നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.

മോഹന്‍ലാല്‍ കള്ള കൃഷ്ണനാണെന്ന് നെടുമുടിവേണു

ശ്രീകൃഷ്ണനാണ് മോഹന്‍ലാലെന്ന് നെടുമുടിവേണു പറയുന്നു. അങ്ങനെപ്പറയാന്‍ വ്യക്തമായ കാരണമുണ്ടെന്നും അദ്ദേഹം പറയുന്നു.

മോഹന്‍ലാല്‍ കള്ള കൃഷ്ണനാണെന്ന് നെടുമുടിവേണു

മോഹന്‍ലാലിന് നിറയെ ആരാധികമാര്‍ ഉള്ളതു കൊണ്ടാണോ ഇങ്ങനെ പറഞ്ഞത് എന്നു തെറ്റിദ്ധരിക്കണ്ട. നെടുമുടിവേണു ഇതൊന്നുമല്ല ഉദ്ദേശിച്ചത്. ശ്രീകൃഷ്ണനു പതിനാറായിരത്തെട്ട് ഭാര്യന്മാര്‍ ഉള്ളതുകൊണ്ടാണോ ഇങ്ങനെ പറഞ്ഞതെന്നു ചിന്തിക്കുകയും വേണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മോഹന്‍ലാല്‍ കള്ള കൃഷ്ണനാണെന്ന് നെടുമുടിവേണു

ശ്രീകൃഷ്ണനെ ആരാധിക്കുന്നവര്‍ക്ക് അവരുടെ ഉള്ളില്‍ ഒരു തോന്നലുണ്ടാകും. താന്നെയാണ് ഏറ്റവും കൂടുതല്‍ പ്രിയം എന്ന തോന്നല്‍. അതുപോലെയാണ് മോഹന്‍ലാലിനെ പരിചയപ്പെടുന്നവര്‍ക്കും ഉണ്ടാകുകയെന്നാണ് നെടുമുടിവേണു പറയുന്നത്.

മോഹന്‍ലാല്‍ കള്ള കൃഷ്ണനാണെന്ന് നെടുമുടിവേണു

കൂടുതല്‍ അടുപ്പമുള്ള ആളായതു കൊണ്ടുതന്നെ നെടുമുടിവേണുവിന് മോഹന്‍ലാലിനെക്കുറിച്ച് വാ തോരാതെ പറയാനുണ്ട്. മോഹന്‍ലാലിനെ പരിചയപ്പെടുന്ന ഓരോരുത്തര്‍ക്കും അവന് ഏറ്റവും പ്രിയപ്പെട്ടവന്‍ ഞാനാണ് എന്ന തോന്നലുണ്ടാകും. അങ്ങനെയൊരു ധാരണ ഉണ്ടാക്കിയെടുക്കാന്‍ മോഹന്‍ലാലിന് കഴിഞ്ഞിട്ടുണ്ട്. മോഹന്‍ലാല്‍ മനപൂര്‍വ്വമായി ഒന്നും ചെയ്യാറില്ല, ഉണ്ടായിപ്പോകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

മോഹന്‍ലാല്‍ കള്ള കൃഷ്ണനാണെന്ന് നെടുമുടിവേണു

നെടുമുടിവേണുവും മോഹന്‍ലാലും ഒട്ടേറെ സിനിമകളില്‍ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. ചിത്രം, തേന്മാവിന്‍ കൊമ്പത്ത്, പവിത്രം,കാക്കകുയില്‍, വന്ദനം, ബാലേട്ടന്‍, രസം, താളവട്ടം, പൂച്ചക്കൊരു മൂക്കുത്തി, ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള, അപ്പുണ്ണി, വിസ്മയത്തുമ്പത്ത്, താണ്ഡവം, ചതുരംഗം തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ ഇരുവരും അഭിനയിച്ചിട്ടുണ്ട്.

English summary
Actor Nedumaudi venu talk about superstar Mohanlal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam