»   » സഖാവിന് പിന്നാലെ അടുത്ത നിവിന്‍ പോളി ചിത്രവും 'പാക്ക് അപ്പ്'!!! വിജയം തുടരാന്‍ നിവിന്‍ ഒരുങ്ങി!!!

സഖാവിന് പിന്നാലെ അടുത്ത നിവിന്‍ പോളി ചിത്രവും 'പാക്ക് അപ്പ്'!!! വിജയം തുടരാന്‍ നിവിന്‍ ഒരുങ്ങി!!!

Posted By:
Subscribe to Filmibeat Malayalam

സഖാവിന് പിന്നാലെ മറ്റൊരു നിവിന്‍ പോളി ചിത്രവും ചിത്രീകരണം പൂര്‍ത്തതിയാക്കി. 2017ല്‍ പുറത്തുവരാനിരിക്കുന്ന രണ്ടാമത് ചിത്രമായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയാണ് ശനിയാഴ്ച ചിത്രീകരണം പൂര്‍ത്തിയാക്കിയത്. നിവിന്റെ സുഹൃത്തും പ്രേമത്തിലെ അഭിനേതാവുമായിരുന്ന അല്‍ത്താഫാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. പ്രേമത്തിന് ശേഷം നിവിന്‍ പോളിയുടേതായി അനൗണ്‍സ് ചെയ്ത ചിത്രമായിരുന്നു ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. ചിത്രത്തിന്റെ പേരുകൊണ്ട്തന്നെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള.

കഴിഞ്ഞ വര്‍ഷം സെപ്തംബറിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. നടന്‍ ലാല്‍ ഭദ്രദീപം കൊളുത്തി. സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ ക്ലാപ്പും ഛായഗ്രഹകന്‍ ജോമോന്‍ ടി ജോണ്‍ സ്വിച്ചോണ്‍ കര്‍മവും നിര്‍വഹിച്ചിയാരുന്നു ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. ഫോര്‍ട്ട് കൊച്ചിയിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. നിവിന്‍ പോളിയുടെ നിര്‍മാണ കമ്പനി തന്നെയാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. ആദ്യ നിര്‍മാണ സംരംഭമായിരുന്ന ആക്ഷന്‍ ഹീറോ ബിജു ലാല്‍ ജോസിന്റെ എല്‍ജെ ഫിലിംസായിരുന്നു വിതരണം ചെയ്തത്. 

ക്യാമറയ്ക്ക് മുന്നില്‍ നടനായും പിന്നില്‍ നിര്‍മാതാവായും നിവിന്‍ പോളിയ്ക്ക് ഈ ചിത്രത്തില്‍ ഇരട്ടവേഷമാണ്. ആക്ഷന്‍ ഹീറോ ബിജുവിലും നിര്‍മാതാവായിരുന്നെങ്കിലും ഒപ്പം സംവിധായകന്‍ എബ്രിഡ് ഷൈനും ഉണ്ടായിരുന്നു. പോളി ജൂനിയര്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. എബ്രിഡ് ഷൈനും സ്വതന്ത്ര നിര്‍മാതാവായി സ്വന്തം ചിത്രത്തിന്റെ പണിപ്പുരയിലാണ്.

നിവിന്‍ പോളി ആദ്യമായി സ്വതന്ത്ര നിര്‍മാതാവായി എത്തുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള തീയറ്ററിലെത്തിക്കുന്നതും പോളി ജൂനിയര്‍ പിക്‌ച്ചേഴ്‌സാണ്. ആദ്യ നിര്‍മാണ സംരഭമായ ആക്ഷന്‍ ഹീറോ ബിജും വിതരണം ചെയ്തത് ലാല്‍ ജോസിന്റെ വിതരണ കമ്പിനിയായ എല്‍ജെ ഫിലിംസായിരുന്നു. ഒടുവിലിറങ്ങിയ ജേക്കബിന്റെ സ്വര്‍ഗരാജ്യവും തിയറ്ററിലെത്തിച്ചത് എല്‍ജെ ആയിരുന്നു.

നിവിന്‍ പോളിയുടെ സൗഹൃദ വലയത്തിലുള്ള അല്‍ത്താഫിന്റെ ആദ്യ സംവിധാന സംരംഭമാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് അല്‍ത്താഫും ജോര്‍ജ് കോരയും ചേര്‍ന്നാണ്. മുകേഷ് മുരളീധരനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

പ്രേമം ടീമിന്റെ ഒരു കൂടിച്ചേരല്‍ കൂടെയാണ് ഈ അല്‍ത്താഫ് ചിത്രം. അല്‍ത്താഫും പ്രേമത്തില്‍ അഭിനയിച്ചിരുന്നു. പ്രേമത്തിലെ ഒട്ടുമിക്ക അഭിനേതാക്കളും ഈ ചിത്രത്തിലും അണിനിരക്കും.

തമാശയില്‍ പൊതിഞ്ഞ് അവതരിപ്പിക്കുന്ന ഒരു കുടുംബ കഥയാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. ചിത്രത്തില്‍ നിവിനും ശ്രന്ദയും ഇരട്ടകളായി വേഷമിടുന്നു. ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെ നായകയായി എത്തിയ അഹാന കൃഷ്ണകുമാറാണ് ചിത്രത്തിലെ നായിക. പുതുമുഖം ഐശ്വര്യ ലക്ഷ്മിയും ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

നിവിന്‍ പോളിയുടേതായി ഒരു പിടി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിന്റെയും ചിത്രീകരണം പൂര്‍ത്തിയായി. സംവിധായകന്‍ ആറ്റ്‌ലി നിര്‍മാതാവാകുന്ന തമിഴ് ചിത്രത്തിലും നിവിനാണ് നായകന്‍. നിവിന്റേതായി ഈ വര്‍ഷം ആദ്യം തിയറ്ററിലെത്തുന്ന ചിത്രം സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന സഖാവാണ്. ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു.

English summary
Njandukalude Nattil Oridavela Nivin Pauly movie shooting wrapped up. It's the first induvidual production attempt of Nivin. Movie directed by Premam fame Althaf.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam