twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എത്രത്തോളം വെറുപ്പിക്കാമോ അത്രത്തോളം വെറുപ്പിക്കാന്‍ വേണ്ടിയാണ് തേങ്ങാക്കൊല; ജിപി

    By Aswini
    |

    ഡി2 വിന്റെ ഗ്രാന്റ് ഫിനാലയില്‍ ഗോവിന്ദ് പത്മസൂര്യയും പേളി മാനിയും അവതരിപ്പിച്ച തേങ്ങാക്കൊല മാങ്ങാത്തൊലി എന്ന മ്യൂസിക് ആല്‍ബത്തെ ട്രോളുകള്‍ കൊണ്ട് പൊതിയുകയാണ് സോഷ്യല്‍ മീഡിയ. ഒരര്‍ത്ഥത്തില്‍ അതില്‍ ജിപിയ്ക്കും പേളിയ്ക്കും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും സന്തോഷമേയുള്ളൂ. എന്തെന്നാല്‍, അവരുടെ പ്രയത്‌നം ഫലിച്ചു എന്നാണ് ഈ ട്രോളുകള്‍ നല്‍കുന്ന സൂചന.

    <strong>Also Read: ഡി ഫോര്‍ ഡാന്‍സിന്റെ വേദിയില്‍ പ്രിയാമണിയുടെ വിവാഹം കഴിഞ്ഞു!!</strong>Also Read: ഡി ഫോര്‍ ഡാന്‍സിന്റെ വേദിയില്‍ പ്രിയാമണിയുടെ വിവാഹം കഴിഞ്ഞു!!

    എത്രത്തോളം വെറുപ്പിക്കാമോ അത്രത്തോളം വെറുപ്പിക്കണം എന്ന ഉദ്ദേശത്തോടെയാണ് തേങ്ങാക്കൊല മാങ്ങാത്തൊലി ഇറക്കിയത്. കണ്ടവര്‍ കണ്ടവര്‍ അതിനെ അലമ്പന്‍ വീഡിയോ എന്ന് പറയുമ്പോള്‍ അത് ആ വെറുപ്പിക്കലിന്റെ വിജയമല്ലേ. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജിപി തങ്ങളുടെ തേങ്ങാക്കൊല മാങ്ങാത്തൊലിയെ കുറിച്ച് സംസാരിക്കുന്നു.

    എന്തിനായിരുന്നു തേങ്ങാക്കൊല മാങ്ങാത്തൊലി

    എത്രത്തോളം വെറുപ്പിക്കാമോ അത്രത്തോളം വെറുപ്പിക്കാന്‍ വേണ്ടിയാണ് തേങ്ങാക്കൊല

    ഗ്രാന്റ്ഫിനാലയിലെ ഓരോ ഭാഗവും ഓരോ സെഗ്മെന്റായിരുന്നു. അതില്‍ ശ്രീജിത്ത് വരുന്നതിന് മുമ്പുള്ള ഇന്‍ട്രോയിലായിരുന്നു ഈ ആല്‍ബം. ഏറ്റവും കൂതറയായ ഒരു പരിപാടി അവതരിപ്പിച്ചതിലൂടെ ഞങ്ങളെ മിണ്ടാതെ ഇരുത്തണം. പകരം പുറത്തു നിന്ന് വേറെ ആളെ ആങ്കറിങ്ങിന് കൊണ്ടുവരുന്നു എന്ന് കാണിക്കാന്‍ വേണ്ടി എടുത്തതാണ് തേങ്ങാക്കൊല മാങ്ങാത്തൊലി. തമാശയായി ചെയ്ത ഒരു സംഗതിയാണത്.

    ചെറിയൊരു മധുര പ്രതികാരം കൂടെയാണ്

    എത്രത്തോളം വെറുപ്പിക്കാമോ അത്രത്തോളം വെറുപ്പിക്കാന്‍ വേണ്ടിയാണ് തേങ്ങാക്കൊല

    പിന്നെ ഇതിന്റെ പിന്നിലൊരു മധുര പ്രതികാരം കൂടിയുണ്ടെന്ന് ജിപി പറയുന്നു. ഒരിക്കല്‍ ഞാനും പേളിയും കൂടി 'ഒന്നാം രാഗം പാടി' അവതരിപ്പിച്ചിരുന്നു. അന്ന് അത് പേളിയുടെ കൈയ്യില്‍ നിന്ന് മൊത്തം കൈവിട്ടു പോയി, എന്റെ കൈയ്യില്‍ നിന്ന് പകുതി കൈവിട്ടുപോയി. ഏതായാലും അന്ന് ഞങ്ങള്‍ക്ക് ജഡ്ജസിന്റെ കൈയ്യില്‍ നിന്ന് കണക്കിന് വിമര്‍ശനം കിട്ടി. അന്നേ കരുതിയതാണ് ഇതിലും കൂതറയായി വേറെ ഒരു ആല്‍ബം ഇറക്കുമെന്ന്.

    കൂതറ ആക്കുക എന്നതായിരുന്നു ഉദ്ദേശം

    എത്രത്തോളം വെറുപ്പിക്കാമോ അത്രത്തോളം വെറുപ്പിക്കാന്‍ വേണ്ടിയാണ് തേങ്ങാക്കൊല

    ആദ്യം ഇതിന് ഗ്രാന്റ്ഫിനാലെയില്‍ അവതരിപ്പിക്കാന്‍ സമ്മതം ഉണ്ടായിരുന്നില്ല. സമ്മതം തന്നു കഴിഞ്ഞപ്പോള്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍ തന്നെ പറഞ്ഞു നിങ്ങളെക്കൊണ്ട് എത്രയും കൂതറ ആക്കാമോ അത്രയും കൂതറയായി ചെയ്‌തോളാന്‍. ഇതിനേക്കാള്‍ കൂതറയായി വേറെയൊന്നുമില്ല എന്ന് തോന്നിക്കണമെന്ന്. ഏതായാലും ആ ദൗത്യം വിജയകരമായി തന്നെ പൂര്‍ത്തിയാക്കാന്‍ സാധിച്ചു.

    ജഡ്ജസ് എന്ത് പറഞ്ഞു

    എത്രത്തോളം വെറുപ്പിക്കാമോ അത്രത്തോളം വെറുപ്പിക്കാന്‍ വേണ്ടിയാണ് തേങ്ങാക്കൊല

    വെറുപ്പിക്കും എന്ന് അറിയാരുന്നു, എന്നാലും ഇത് ഒരു ഒന്നൊന്നര വെറുപ്പിക്കലായി പോയലോടേ എന്നായിരുന്നു പ്രതികരണം

    വീഡിയോയ്‌ക്കെതിരെ വരുന്ന വിമര്‍ശനം

    എത്രത്തോളം വെറുപ്പിക്കാമോ അത്രത്തോളം വെറുപ്പിക്കാന്‍ വേണ്ടിയാണ് തേങ്ങാക്കൊല

    ഫിനാലെ കാണാതെ ഈ വീഡിയോ മാത്രം യൂട്യൂബില്‍ കണ്ടവര്‍ക്ക് എന്താണ് കാണിച്ചിരിക്കുന്നതെന്ന് സംശയം ഉണ്ട്. ഇത് ശരിക്കും ഫിനാലെയുടെ ഭാഗമാണ്. തേങ്ങാക്കൊല ഒരു ഉദാത്ത സൃഷ്ടിയേ അല്ല, മഹാത്തായ കലാസൃഷ്ടി എന്നു വിചാരിച്ച് ഇത് കാണുകയേ ചെയ്യരുത്. ഗ്രാന്‍ഡ്ഫിനാലെയ്ക്ക് മുമ്പുള്ള എപ്പിസോഡുകളില്‍ ഞങ്ങള്‍ പാട്ടിന്റെ വരികള്‍ എഴുതുന്നതൊക്കെ കാണിച്ചിട്ടുണ്ട്. അത്രയും ബിള്‍ഡ് അപ്പാണ് നല്‍കിയിരുന്നത്. എത്രേം വെറുപ്പിക്കാമോ അത്രയും വേറുപ്പിക്കുന്ന ഒന്നാണെന്ന ബോധം ഞങ്ങള്‍ക്കു തന്നെയുണ്ട്. പ്രോഗ്രാമിന്റെ സ്ഥിരം പ്രേക്ഷകര്‍ക്ക് പക്ഷെ മനസ്സിലാകും ജി പിയും പേളിയും ഇങ്ങനെയാണെന്ന്. അതുകൊണ്ട് അവരെ സംബന്ധിച്ച് ഇത് ഒരു കോമഡി സാധനമാണ്.

    ആരാണ് ഇതിന്റെ സ്രഷ്ടാക്കാള്‍

    എത്രത്തോളം വെറുപ്പിക്കാമോ അത്രത്തോളം വെറുപ്പിക്കാന്‍ വേണ്ടിയാണ് തേങ്ങാക്കൊല

    ഞങ്ങള്‍ തന്നെയാണ് വരികളും സംഗീതസംവിധാനവും അഭിനയവും തേങ്ങാക്കൊല എന്ന പേരും എല്ലാം ഇട്ടത്. കൂതറയായി ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ എന്ത് തേങ്ങാക്കൊല ചെയ്യാനാടാ എന്ന് അന്യോന്യം ചോദിച്ചൂ. അതില്‍ നിന്നാണ് ഈ തേങ്ങാക്കൊല എന്ന പേരു തന്നെ വന്നത്.

    പേളിയും ജിപിയും തമ്മിലെ കെമിസ്ട്രി

    എത്രത്തോളം വെറുപ്പിക്കാമോ അത്രത്തോളം വെറുപ്പിക്കാന്‍ വേണ്ടിയാണ് തേങ്ങാക്കൊല

    ഞങ്ങള്‍ ഞങ്ങളായി തന്നെയാണ് എന്നും അവതരിപ്പിക്കുന്നത്. ഇമേജ് നോക്കി അല്ല ഒന്നും ചെയ്യുന്നത്. അങ്ങനെ ചെയ്യാന്‍ പോയാല്‍ ഞങ്ങള്‍ക്ക് പ്രേക്ഷകരെ ചിരിപ്പിക്കാന്‍ സാധിക്കില്ല, ഇങ്ങനെ പൊട്ടത്തരങ്ങള്‍ ചെയ്യാന്‍ പറ്റില്ല. അതുകൊണ്ടാണ് പ്രേക്ഷകരോട് സഭാകമ്പമില്ലാതെ സംവദിക്കാന്‍ സാധിക്കുന്നത്.

    ആ റൊമാന്റിക് മെലഡി ചെയ്തപ്പോള്‍

    എത്രത്തോളം വെറുപ്പിക്കാമോ അത്രത്തോളം വെറുപ്പിക്കാന്‍ വേണ്ടിയാണ് തേങ്ങാക്കൊല

    ഞങ്ങളുടെ അടുത്ത് നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു ഗ്രാന്‍ഡ് ഫിനാലയുടെ ഇടയിലെ റൊമാന്റിക്ക് പെര്‍ഫോമന്‍സ്. തേങ്ങാക്കൊലയ്ക്ക് വിമര്‍ശനം കിട്ടുമ്പോള്‍ തന്നെ ഇതിന് പ്രശംസ കിട്ടുന്നുമുണ്ട്. പെര്‍ഫോമേഴ്‌സ് എന്ന നിലയില്‍ ഞങ്ങളുടെ മുമ്പിലെ വെല്ലുവിളിയായിരുന്നു ഈ രണ്ട് ആല്‍ബങ്ങളും. ഒന്ന് രണ്ട് ദിവസം കൊണ്ടാണ് രണ്ടും ചെയ്തത്. തേങ്ങാക്കൊല ചെയ്യുമ്പോള്‍ തന്നെ വളരെ കണ്‍ട്രോള്‍ഡ് ആയിട്ട് ഇതിലും അഭിനയിക്കണം. അവിടെ തേങ്ങ എറിയല്‍ സെല്‍ഫി എടുക്കല്‍ തുടങ്ങിയ കലാപരിപാടികള്‍ നടക്കുമ്പോള്‍ ഇവിടെ വേണ്ടത് മിതത്വമുള്ള അഭിനയമായിരുന്നു. ഞങ്ങളെ കൊണ്ട് രണ്ടു രീതിയിലുമുള്ളത് സാധിക്കുമെന്ന് കാണിച്ചു തരാന്‍ വേണ്ടിയാണ് തേങ്ങാക്കൊലയോടൊപ്പം റൊമാന്റിക്ക് വീഡിയോയും ഇറക്കിയത്.

    English summary
    Our Thengakola Mangatholi's ultimate aim is to nag people says Govind Padmasurya
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X