»   » മദാമ്മ എന്നു വിളിക്കാന്‍ നിങ്ങളെന്‍റെ അടിമയാണോ? പൊട്ടിത്തെറിച്ച് നിവിന്‍ പോളിയുടെ നായിക!

മദാമ്മ എന്നു വിളിക്കാന്‍ നിങ്ങളെന്‍റെ അടിമയാണോ? പൊട്ടിത്തെറിച്ച് നിവിന്‍ പോളിയുടെ നായിക!

Posted By: Nihara
Subscribe to Filmibeat Malayalam

പാരീസ് ലക്ഷ്മിയെന്ന പേര് മലയാളികള്‍ക്കത്ര സുപരിചിതമല്ലെങ്കിലും കഥാത്രത്തിന്റെ പേര് പറഞ്ഞാല്‍ പെട്ടെന്ന് തന്നെ ആളെ മനസ്സിലാവും. ബാംഗ്ലൂര്‍ ഡേയ്‌സ് ചിത്രം കണ്ടവരാരും നിവിന്‍ പോളിയുടെ ഭാര്യയായെത്തിയ സുന്ദരിയെ മറന്നുകാണാനിടയില്ല. ബിജു മേനോന്‍ ചിത്രം ഓലപ്പീപ്പി, ടിയാന്‍ തുടങ്ങിയ ചിത്രങ്ങളിലും മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്.

അലംകൃതയുടെ ഇംഗ്ലീഷ് പ്രാവീണ്യത്തിനു മുന്നില്‍ ചങ്കു തകര്‍ന്ന് ദാവീദ് അച്ഛന്‍റെ മകള്‍ തന്നെ!

മകളെ കലക്ടറാക്കാനുള്ള തത്രപ്പാടില്‍ മഞ്ജു വാര്യര്‍ ശരിക്കും പാടുപെടുകയാണ് പാവം!

കാഞ്ചനമാലയും മൊയ്തീനും വീണ്ടും ഒരുമിക്കുന്നു, ഈ ചിത്രത്തിന് വേണ്ടി, ഫസ്റ്റ് ലുക്ക് കാണൂ

വിദേശിയാണെങ്കിലും കേരളത്തിന്റെ സംസ്‌കാരവും രീതികളും പഠിച്ചെടുത്ത പാരീസ് ലക്ഷ്മി ഇപ്പോള്‍ മലയാള സിനിമയുടെ ദത്തുപുത്രിയായി മാറിയിരിക്കുന്നു. എങ്കിലും ഇപ്പോഴും കേരളത്തിലെ പ്രേക്ഷകര്‍ തന്നെ മദാമ്മയെന്ന് വിളിക്കുന്നതില്‍ അസഹിഷ്ണുതയുണ്ടെന്ന് താരം പറയുന്നു.

മദാമ്മ എന്ന വിളി ഇഷ്ടമല്ല

സിനിമകളില്‍ തന്റെ പ്രകടനം ഇഷ്ടപ്പെട്ടുവെങ്കിലും കേരളത്തിലെ ആള്‍ക്കാര്‍ തന്നെ വിദേശിയായാണ് കാണുന്നതെന്ന് താരം പറയുന്നു. മദാമ്മ എന്ന വിളി തനിക്ക് ഇഷ്ടമല്ലെന്നും ലക്ഷ്മി പറയുന്നു.

സ്‌കിന്‍ ടോണ്‍ കാണുമ്പോള്‍ മനസ്സിലാവും

തന്റെ സ്‌കിന്‍ ടോണ്‍ കാണുമ്പോഴേ താന്‍ വിദേശിയാണെന്ന് മനസ്സിലാവുമെന്ന് താരം പറയുന്നു. കുട്ടിക്കാലം മുതല്‍ക്കെ ഇടയ്ക്കിടയ്ക്ക് കേരളത്തില്‍ വരാറുണ്ടായിരുന്നു. അപ്പോള്‍ മുതല്‍ വിദേശിയായാണ് ആളുകള്‍ പരിഗണിക്കാറുള്ളത്.

ആ വിളി ശരിയല്ല

മദാമ്മ എന്ന വിളി ശരിയല്ലെന്നും അവര്‍ പറയുന്നു. വളരെ ഇന്‍സള്‍ട്ടിങ്ങായാണ് അപ്പോള്‍ അനുഭവപ്പെടാറുള്ളത്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

അടിമയാണോ അങ്ങനെ വിളിക്കാന്‍?

യജമാനന്‍ എന്നര്‍ത്ഥത്തിലാണ് സായിപ്പ്, മദാമ്മ എന്നൊക്കെ വിളിച്ചിരുന്നത്. ഇന്നത്തെ കാലത്ത് ഈ വിളി അരോചകമാണെന്നും അവര്‍ പറയുന്നു.

വംശീയാധിക്ഷേപത്തിന് തുല്യമാണ്

ഫാന്‍സില്‍ ടൂറിസ്റ്റുകള്‍ വന്നാല്‍ അവരെ ഫോറിനര്‍ എന്നു വിളിക്കാറില്ല. ഒരി ഇന്ത്യന്‍ മറ്റൊരു രാജ്യത്ത് പോയാല്‍ ഫോറിനര്‍ അല്ലേ, അപ്പോള്‍ ഫോറിനര്‍ എന്ന വാക്ക് മാറ്റണമെന്നും പാരീസ് ലക്ഷ്മി വ്യക്തമാക്കി.

പ്രിയതാരമായി മാറി

നൃത്തത്തില്‍ നിന്നും സിനിമയിലേക്കെത്തിയ പാരീസ് ലക്ഷ്മി വളരെ പെട്ടെന്നാണ് പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ചത്. ബാംഗ്ലൂര്‍ ഡേയ്‌സില്‍ നിവിന്‍ പോളിയുടെ നായികയായി തുടക്കം കുറിച്ച ലക്ഷ്മിക്ക് നിരവധി അവസരങ്ങളാണ് പിന്നീട് ലഭിച്ചത്.

English summary
Paris Lakshmi about her experience.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam