»   » നിര്‍മാതാവിന്റെ ഭാര്യ സങ്കടം പറഞ്ഞതുകൊണ്ട് അഭിനയിച്ചു, പെട്ടുപോയ ആദ്യചിത്രത്തെ കുറിച്ച് പാര്‍വ്വതി

നിര്‍മാതാവിന്റെ ഭാര്യ സങ്കടം പറഞ്ഞതുകൊണ്ട് അഭിനയിച്ചു, പെട്ടുപോയ ആദ്യചിത്രത്തെ കുറിച്ച് പാര്‍വ്വതി

Posted By: Rohini
Subscribe to Filmibeat Malayalam

ലോക സുന്ദരി പട്ടം കെട്ടാന്‍ മലയാളത്തില്‍ നിന്നും പോയ സുന്ദരിയാണ് പാര്‍വ്വതി ഓമനക്കുട്ടന്‍. തലനാരിഴയ്ക്ക് ആ പട്ടം നഷ്ടപ്പെട്ടുവെങ്കിലും മോഡലിങ് രംഗത്ത് തന്റെ ഇടം കണ്ടെത്താന്‍ പാര്‍വ്വതിയ്ക്ക് സാധിച്ചു.

ബില്ല എന്ന ചിത്രത്തില്‍ അജിത്തിനൊപ്പം അഭിനയിച്ചു. എന്നാല്‍ പാര്‍വ്വതിയുടെ ആദ്യ ചിത്രം മലയാളത്തിലായിരുന്നു. കെ ക്യു എന്ന് പേരിട്ടിരുന്ന ചിത്രം ഒരുപാട് ലഹളകള്‍ക്ക് ശേഷമാണ് റിലീസായത്. പ്രതീക്ഷിച്ചത് പോലെ വിജയിച്ചുമില്ല- പാര്‍വ്വതി പറയുന്നു

പെട്ടുപോയ അവസ്ഥ

ആ സിനിമയില്‍ ഏറ്റെടുത്തപ്പോള്‍ പെട്ടുപോയ അവസ്ഥയായിരുന്നു തനിക്ക് എന്ന് പാര്‍വ്വതി പറയുന്നു. അങ്ങനെ ഒരു ചിത്രത്തില്‍ കരാറൊപ്പിട്ട് പോയല്ലോ എന്ന ചിന്തയായിരുന്നു സിനിമ ചിത്രീകരിക്കുമ്പോള്‍ ഉടനീളം മനസ്സില്‍.

സിനിമ ഉപേക്ഷിക്കേണ്ടി വന്ന ഘട്ടം

ആദ്യം എന്നോട് പറഞ്ഞ താരങ്ങളൊന്നുമായിരുന്നില്ല ചിത്രത്തില്‍ അഭിനയിച്ചത്. കരാറൊപ്പിട്ട് ഒരാഴ്ച ചിത്രീകരണം പിന്നിട്ടപ്പോഴാണ് അഭിനയിക്കുന്ന താരങ്ങള്‍ വേറെയാണെന്ന് അറിഞ്ഞത്. അങ്ങനെ കുറേ പ്രശ്‌നങ്ങള്‍. അവസാനം ആ ചിത്രം പകുതി വഴിയില്‍ എനിക്ക് ഉപേക്ഷിക്കേണ്ടി വന്നു.

വീണ്ടും ചെയ്യാന്‍ കാരണം

പിന്നീട് നിര്‍മാതാവിന്റെ ഭാര്യ എന്നെ വിളിച്ച് ഒരുപാട് സങ്കടം പറഞ്ഞു. ആരെയും വിഷമിപ്പിക്കരുത് എന്ന വിശ്വസമാണ് എന്റെ കുടുംബത്തിന്. ഇങ്ങനെ ഒരു അവസ്ഥ വന്നപ്പോള്‍ 'നിനക്ക് വേണ്ടിയല്ല എങ്കിലും സിനിമയ്ക്ക് പിന്നില്‍ പ്രവൃത്തിയ്ക്കുന്നവര്‍ക്ക് വേണ്ടി ഈ സിനിമ നീ പൂര്‍ത്തിയാക്കണം. അവരുടെ ജീവിതം ഈ സിനിമയില്‍ നിന്ന് കിട്ടുന്ന ദിവസവേതനം കൊണ്ടാണ്' എന്ന് അമ്മ പറഞ്ഞു.

വിജയിച്ചില്ല

അങ്ങനെ ഞാന്‍ ആ ചിത്രം പൂര്‍ത്തിയാക്കി. പ്രതീക്ഷിച്ചത് പോലെ ആ സിനിമ വിജയിച്ചതുമില്ല.

മലയാളത്തില്‍ അഭിനയിക്കാത്തത്

നമ്മുടെ നാട്ടില്‍ ഒരു സിനിമ പരാജയപ്പെട്ടാന്‍ അത് നടന്റെയോ നടിയുടേയോ കുറവ് കാരണമാണെന്നാണ് വിചാരം. അങ്ങനെ ഉള്ളപ്പോള്‍ പിന്നീട് എനിക്ക് മലയാളത്തില്‍ ഓഫറുകളൊന്നും വന്നില്ല. പിന്നീട് ഒന്ന് രണ്ട് ഓഫറുകള്‍ വന്നെങ്കിലും, തിരക്കഥ എനിക്കിഷ്ടപ്പെട്ടില്ല.

പാര്‍വ്വതി ഓമനക്കുട്ടന്റെ പുതിയ ഫോട്ടോസിനായി

English summary
Parvathy Omanakuttan about her first Malayalam Film KQ

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam