»   » മദാമ്മ എന്ന് ഇനിയും എന്നെ വിളിക്കുന്നത് എന്തിനാണ്, കുട്ടന്റെ മിഷേല്‍ ചോദിയ്ക്കുന്നു

മദാമ്മ എന്ന് ഇനിയും എന്നെ വിളിക്കുന്നത് എന്തിനാണ്, കുട്ടന്റെ മിഷേല്‍ ചോദിയ്ക്കുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിലൂടെയാണ് പാരീസ് ലക്ഷ്മി കുറച്ചുകൂടെ ജനശ്രദ്ധ നേടിയത്. കേരളത്തിലെ സംസ്‌കാരവും നൃത്ത കലാരൂപവും ഇഷ്ടപ്പെടുന്ന പാരീസ് ലക്ഷ്മി ഇപ്പോള്‍ സംസാരം കൊണ്ടും പെരുമാറ്റം കൊണ്ടുമെല്ലാം പാതി മലയാളി ആയിക്കഴിഞ്ഞു. എണ്ണം പറഞ്ഞ സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞ ലക്ഷ്മി കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലുമാണ്.

മലയാളത്തിന്റെ രീതികളും ഭക്ഷണവും സംസാരകവുമെല്ലാം ഇഷ്ടമാണെങ്കിലും മലയാളികളില്‍ പാരീസ് ലക്ഷ്മിയ്ക്ക് ഇഷ്ടമില്ലാത്ത ഒന്നുണ്ട്. 'മദാമ്മ' എന്ന വിളി. കൊളോണിയലിസ്റ്റുകള്‍ ഇന്ത്യ വിട്ട് പോയില്ലേ, ഇനിയും എന്തിനാണ് മദാമ്മ എന്ന് വിളിയ്ക്കുന്നതെന്ന് പാരീസ് ലക്ഷ്മി ചോദിയ്ക്കുന്നു.

മദാമ്മ എന്ന് ഇനിയും എന്നെ വിളിക്കുന്നത് എന്തിനാണ്, കുട്ടന്റെ മിഷേല്‍ ചോദിയ്ക്കുന്നു

മദാമ്മ എന്ന വാക്ക് മോശമല്ല. മാഡം, അമ്മ എന്നീ വാക്കുകള്‍ കൂട്ടിച്ചേര്‍ത്താണ് മദാമ്മ എന്ന് വിളിയ്ക്കുന്നത്. എന്നാല്‍ ആ വിളിയില്‍ ഉള്ളത് സ്‌നേഹമല്ല. ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്നപ്പോള്‍ വിളിച്ചതാണ് മദാമ്മ എന്ന്. ഇപ്പോഴും അതില്‍ മാറ്റം വരുത്തിയിട്ടില്ല.

മദാമ്മ എന്ന് ഇനിയും എന്നെ വിളിക്കുന്നത് എന്തിനാണ്, കുട്ടന്റെ മിഷേല്‍ ചോദിയ്ക്കുന്നു

എന്നെ പേര് വിളിയ്ക്കാം. അല്ലെങ്കില്‍ വിദേശിയെന്നോ മറ്റോ വിളിയ്ക്കാം. മദാമ്മ എന്ന് വിളിക്കരുതെന്നാണ് പാരീസ് ലക്ഷ്മി പറയുന്നത്.

മദാമ്മ എന്ന് ഇനിയും എന്നെ വിളിക്കുന്നത് എന്തിനാണ്, കുട്ടന്റെ മിഷേല്‍ ചോദിയ്ക്കുന്നു

ബാംഗ്ലൂര്‍ ഡെയ്‌സിന്റെ റിലീസിന് ശേഷം ശ്രദ്ധേയമായ ഒരു ട്രോള്‍ പേജില്‍ എന്റെ പേര് മദാമ്മ എന്ന് എഴുതിയതായി കണ്ടു. അവര്‍ക്ക് എന്റെ പേരറിയില്ല എന്നതാണ് സത്യം. എന്നെ സംബന്ധിച്ച കാര്യങ്ങള്‍ പറയുമ്പോള്‍ എന്റെ പേര് ഉപയോഗിക്കണമെന്ന് ഞാനവര്‍ക്ക് മെസേജയച്ചു. അപ്പോള്‍ തന്നെ ക്ഷമ പറഞ്ഞ് അവരത് മാറ്റി.

മദാമ്മ എന്ന് ഇനിയും എന്നെ വിളിക്കുന്നത് എന്തിനാണ്, കുട്ടന്റെ മിഷേല്‍ ചോദിയ്ക്കുന്നു

ഓലപ്പീപ്പി എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ശ്വേതമേനോനും ബിജു മേനോനുമൊക്കെയുള്ള ചിത്രത്തില്‍, ബിജു മേനോന്റെ ഭാര്യയായാട്ടാണ് വേഷമിടുന്നത്. രഞ്ജില്‍ ദാമോദരന്റെ 'നാവല്‍ എന്ന ജ്വവല്‍' ആണ് മറ്റൊരു ചിത്രം. ഇതില്‍ ഇറാനിയന്‍ മുസ്ലീം സ്ത്രീയെ അവതരിപ്പിയ്ക്കുന്നു

English summary
People are demeaning themselves by calling me ‘madamma’: Paris Laxmi

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam