For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  പേരൻപ് ടീമിന്റെ പുതിയ സിനിമയ്ക്കായി ചർച്ചകൾ പുരോഗമിക്കുന്നു

  |
  പേരന്‍പ് ടീമിന്റെ പുതിയ സിനിമയ്ക്കായി ആരാധകർ | filmibeat Malayalam

  മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്ത പേരൻപ് വാണിജ്യ ചേരുവകൾ ഇല്ലാത്ത ഒരു ക്ലാസ് സിനിമയായാണ് പ്രേക്ഷകരുടെ മുന്നിൽ എത്തിയത്. അന്തർദേശീയ ചലച്ചിത്ര മേളകളിലടക്കം ഗംഭീര പ്രതികരണങ്ങൾ നേടിയ ശേഷമാണ് ഈ സിനിമ റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക പ്രതികരണം നേടാനായ പേരൻപിനെ നിരൂപകരും വാനോളം പുകഴ്ത്തി. ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച പേരൻപ് വൻ വിജയമായി മാറി എന്ന് ശ്രീരാജലക്ഷ്മി ഫിലിം പ്രൈവറ്റ് ലിമിറ്റഡ് മാർക്കറ്റിങ് ഹെഡ് രാജൻ ഫിൽമി ബീറ്റിനോട് പറഞ്ഞു. ചിത്രത്തിന്റെ ആദ്യ 25 ദിവസത്തെ വേർഡ് വൈഡ് ഗ്രോസ്സ് 17 കോടി ആയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

  6 .5 കോടി ചെലവ്. 25 ദിവസം കൊണ്ട് 17 കോടിയോളം ഗ്രോസ്സ്

  ഫെബ്രുവരി ഒന്നിന് റിലീസായ പേരൻപ് ആദ്യ ഇരുപത്തിയഞ്ച് ദിവസങ്ങൾ കൊണ്ട് 17 കോടിയിലധികം ഗ്രോസ്സ് (വേർഡ് വൈഡ്) നേടി. തുടർന്നുള്ള ദിവസങ്ങളിലെ കണക്കുകൾ ലഭ്യമായി വരുന്നതേ ഉള്ളു. ആമസോൺ ഡിജിറ്റൽ പ്രീമിയർ റൈറ്റായി 3.5 കോടി രൂപ സ്വന്തമാക്കാൻ പേരൻപിന് കഴിഞ്ഞു. സിനിമയുടെ മലയാളം സാറ്റ് ലൈറ്റ് റൈറ്റ് ഏഷ്യാനെറ്റ് സ്വന്തമാക്കി. തമിഴ് റൈറ്റ് ഇതുവരെ ആർക്കും നൽകിയിട്ടില്ല. ഒരു കൊമേഷ്സ്യൽ സിനിമയുടെ ഫോർമാറ്റിൽ ഒരുക്കിയ സിനിമ അല്ലായിരുന്നിട്ടു കൂടി പേരൻപ് മികച്ച വാണിജ്യം നേടിയതിൽ ഏറെ സന്തോഷമുണ്ട്. ഇരുപത്തിയഞ്ച് ദിവസം കൊണ്ട് കേരളത്തിൽ നിന്ന് എട്ടു കോടിയോളം രൂപയും തമിഴ്നാട്ടിൽ നിന്ന് 5 കോടിയും ഗ്രോസ് വന്നു. മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള കണക്കുകൾ ഇങ്ങനെ ജി.സി.സി 2.5 കോടി, കർണാടക ആൻഡ് നോർത്ത് ഇന്ത്യ 85 ലക്ഷം, സിംഗപ്പൂർ 6 .5 ലക്ഷം, മലേഷ്യ 25 ലക്ഷം, ആസ്ട്രേലിയ ആൻഡ് ന്യൂസീലൻഡ് 10 ലക്ഷം, യു.കെ 3 ലക്ഷം, ശ്രീലങ്ക 3 ലക്ഷം, ജപ്പാൻ 1.5 ലക്ഷം

  വമ്പൻ റിലീസുകൾക്കിടയിലും തമിഴിൽ മികച്ച കളക്ഷൻ

  ചിമ്പു നായകനായ ചിത്രമടക്കം നാല് സിനിമകൾക്കൊപ്പമാണ് പേരൻപ് റിലീസായത്. പൊങ്കൽ റിലീസായ രജനികാന്തിന്റെ പേട്ടയും അജിത്തിന്റെ വിശ്വാസവും പ്രേക്ഷകപ്രീതി നേടി. ഇത്തരം സിനിമക്കൾക്കിടയിലും പേരൻപ് മികച്ച അഭിപ്രായം നേടി തീയേറ്ററുകളിൽ ആളെ നിറച്ചു. ചലച്ചിത്ര മേളകളിൽനിന്നും പ്രീമിയർ ഷോകളിൽനിന്നും പേരൻപിന് ലഭിച്ച ഗംഭീര അഭിപ്രായങ്ങൾ സിനിമയ്ക്ക് ഏറെ ഗുണം ചെയ്തു. മികച്ച രീതിയിൽ പബ്ലിസിറ്റി നൽകാനായതും ഉയർന്ന കങഉആ റേറ്റിംഗും പേരൻപിന്റെ ബോക്സ് ഓഫീസ് പ്രകടനത്തെ സഹായിച്ചു.

  ഫെസ്റ്റിവലുകൾക്കയി സെൻസർ ചെയ്യാത്ത പ്രത്യേക വേർഷൻ

  റോട്ടർഡാം അന്തർദേശീയ ചലച്ചിത്ര മേളയിലും ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിലുമടക്കം പേരൻപിന് ലഭിച്ച സ്വീകരണം വളരെ വലുതാണ്. റാമിന്റെ സംവിധാന മികവും മമ്മൂട്ടി, സാദന, അഞ്ജലി തുടങ്ങിയവരുടെ മികച്ച പ്രകടനവും സംഗീതം, ഛായാഗ്രഹണം തുടങ്ങിയ സാങ്കേതിക മേഖലകളിലെ മികവും ഒക്കെ പേരൻപിനെ ആസ്വാദകർക്ക് പ്രിയപ്പെട്ടതാക്കി. ഫെസ്റ്റിവലുകൾക്കായി സെൻസർ ചെയ്യാത്ത പ്രത്യേക വേർഷനാണ് പുറത്തിറക്കിയത്. ജീവിത ഗന്ധിയായ പ്രമേയത്തെ അതി സൂക്ഷ്മമായി അവതരിപ്പിക്കുവാൻ റാമിന് സാധിച്ചിരിക്കുന്നു എന്നാണ് പല നിരൂപകരും അഭിപ്രായപ്പെട്ടത്.

  ആമസോൺ പ്രൈമിൽ റിലീസാവുക രണ്ട് വേർഷനുകൾ

  പതിനെട്ട് തവണഎഡിറ്റ് ചെയ്യപ്പെട്ട ശേഷമുള്ള വേർഷനാണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്. സിനിമയുടെ ഡിജിറ്റൽ വീഡിയോ റൈറ്റ് റെക്കോർഡ് തുകയ്ക്കാണ് ആമസോൺ പ്രൈം സ്വന്തമാക്കിയത്. തീയേറ്ററുകളിൽ പ്രദർശിപ്പിച്ച പതിപ്പും ഫെസ്റ്റിവൽ വേർഷനും പ്രേക്ഷകർക്ക് ആമസോൺ പ്രൈമിൽ കാണാൻ അവസരം ലഭിക്കുകയാണ്. ഫെസ്റ്റിവൽ പതിപ്പ് തികച്ചും വ്യത്യസ്തമായ ഒരു അനുഭവം സമ്മാനിക്കും.

  പുതിയ സിനിമയ്ക്കായി ചർച്ചകൾ

  പേരൻപിൻറെ സ്വീകാര്യതയിലും, ബോക്സ് ഓഫീസ് വിജയത്തിലും ഈ സിനിമയുടെ ഭാഗമായ എല്ലാവരും അഭിമാനിക്കുന്നു. നിർമാതാവ് തേനപ്പൻ ഒരു പുതിയ ചിത്രം ഇതേ ടീമിനെ അണി നിരത്തി അവതരിപ്പിക്കുവാനൊരുങ്ങുകയാണ്. റാം ഇതുവരെ ചെയ്ത സിനിമകളിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ വാണിജ്യ ഘടകങ്ങൾ ചേർന്ന ഈ സിനിമയിൽ മമ്മൂക്കയോടൊപ്പം മറ്റ് വലിയ താരങ്ങളും ഉണ്ടാകണം എന്നാണ് ആഗ്രഹം. അത്തരത്തിലുള്ള ചർച്ചകൾ നടക്കുന്നുണ്ട്.

  English summary
  peranbu team new movie discussion

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more