»   » പേളിയുടെ കാമുകനാകുക എന്നത് കഷ്ടപ്പാടുള്ള കാര്യമാണ്; ആദില്‍ പറയുന്നു

പേളിയുടെ കാമുകനാകുക എന്നത് കഷ്ടപ്പാടുള്ള കാര്യമാണ്; ആദില്‍ പറയുന്നു

Written By:
Subscribe to Filmibeat Malayalam

ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയുടെ പ്രേക്ഷകരെല്ലാം ആകാംക്ഷയോടെ കാത്തിരിയ്ക്കുകയാണ്, പേളി മാണിയും ആദില്‍ ഇബ്രാഹിമും ഒന്നിച്ചൊരു ചിത്രത്തില്‍ അഭിനയിക്കുന്നത് കാണാന്‍. കാപ്പിരി തുരുത്ത് എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്.

പേളി മാനിയ്ക്ക് ആദില്‍ ഇബ്രാഹിമിനോട് പ്രണയം, കാപ്പിരിതുരുത്തില്‍ പേളി മാനി ഇങ്ങനെ

ഷോയില്‍ എപ്പോഴും അടികൂടൂന്ന ആദിലും പേളിയും റൊമാന്‍സ് ചെയ്യുന്നത് എങ്ങനെയായിരിക്കും എന്നാണ് ആരാധകര്‍ക്കറിയേണ്ടത്. ഇക്കാര്യത്തില്‍ ആരാധകരെക്കാള്‍ ആകാംക്ഷ ആദില്‍ ഇബ്രാഹിമിന് തന്നെയാണ്. പേളിയ്‌ക്കൊപ്പം പ്രണയ രംഗങ്ങള്‍ അഭിനയിക്കുക കഷ്ടമാണ് എന്ന് ആദില്‍ പറയുന്നു.

പേളിയുടെ കാമുകനാകുക എന്നത് കഷ്ടപ്പാടുള്ള കാര്യമാണ്; ആദില്‍ പറയുന്നു

ഡിഫോര്‍ ഡാന്‍സിന്റെ ഏകദേശം 50 എപ്പിസോഡുകള്‍ ഞങ്ങള്‍ ഒരുമിച്ച് ചെയ്തു കഴിഞ്ഞു. എന്റെ ഏറ്റവും നല്ല സുഹൃത്തുക്കളില്‍ ഒരാളാണ് ഇപ്പോള്‍ പേളി

പേളിയുടെ കാമുകനാകുക എന്നത് കഷ്ടപ്പാടുള്ള കാര്യമാണ്; ആദില്‍ പറയുന്നു

പേളിയ്‌ക്കൊപ്പം എങ്ങനെ പ്രണയ രംഗങ്ങളില്‍ അഭിനയിക്കും എന്ന കാര്യത്തില്‍ എനിക്കൊരു പിടിയും ഇല്ല. ആകാംക്ഷ എന്നതിനപ്പുറം പേടിയാണ് തോന്നുന്നത് എന്ന് ആദില്‍ പറയുന്നു. അത്തരം രംഗങ്ങളില്‍ ഞങ്ങള്‍ ചിലപ്പോള്‍ ചിരിച്ചു പോയേക്കാം

പേളിയുടെ കാമുകനാകുക എന്നത് കഷ്ടപ്പാടുള്ള കാര്യമാണ്; ആദില്‍ പറയുന്നു

തിരക്കഥ ഇഷ്ടപ്പെട്ടതുകൊണ്ടാണ് കാപ്പിരി തുരുത്ത് എന്ന ഈ ചിത്രം തിരഞ്ഞെടുക്കാന്‍ കാരണം എന്ന് ആദില്‍ പറഞ്ഞു. സംവിധായകന്‍ സഹീര്‍ അലിയ്ക്ക് എന്താണ് അദ്ദേഹം ചെയ്യാന്‍ പോകുന്നത് എന്ന കാര്യത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്. തിരക്കഥ കേള്‍ക്കുമ്പോള്‍ തന്നെ ഇത് ഞാന്‍ ചെയ്യണം എന്ന തോന്നലുണ്ടായിരുന്നു.- ആദില്‍ പറഞ്ഞു.

പേളിയുടെ കാമുകനാകുക എന്നത് കഷ്ടപ്പാടുള്ള കാര്യമാണ്; ആദില്‍ പറയുന്നു

സംഗീതം ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു പാട്ടുകാരനാണ് ചിത്രത്തിലെ എന്റെ കഥാപാത്രം. സതു എന്ന സദാശിവന്‍. 1970 ലെ ഫോര്‍ട്ട് കൊച്ചി പശ്ചാത്തലമാക്കിയാണ് ചിത്രമൊരുക്കുന്നത്. സംഗീതത്തിനൊപ്പം മനോഹരമായൊരു പ്രണയ കഥയും ചിത്രത്തിലുണ്ട്. ജൂലൈ പകുതിയോടെ ഷൂട്ടിങ് ആരംഭിയ്ക്കും.

English summary
Since the news on Pearle Maaney and Adil Ibrahim's upcoming movie, Kappirithuruthu was announced, fans of their TV dance reality show are wondering how the duo will pull off the romantic scenes on screen.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam