»   » പ്രതിഫലം വാങ്ങാതെയാണ് പ്രവര്‍ത്തിച്ചത്, ക്യാപ്റ്റനെക്കുറിച്ച് സംവിധായകന്‍റെ വെളിപ്പെടുത്തല്‍!

പ്രതിഫലം വാങ്ങാതെയാണ് പ്രവര്‍ത്തിച്ചത്, ക്യാപ്റ്റനെക്കുറിച്ച് സംവിധായകന്‍റെ വെളിപ്പെടുത്തല്‍!

Written By:
Subscribe to Filmibeat Malayalam

ഫുട്‌ബോള്‍ ഇതിഹാസം വിപി സത്യന്റെ ജീവിതകഥയുമായെത്തിയ ക്യാപ്റ്റനിലൂടെ മലയാള സിനിമയിലേക്ക് ലഭിച്ച പ്രതിഭയാണ് പ്രേജ്ഷ് സെന്‍. ചിത്രത്തിന് തിരക്കഥയൊരുക്കിയതും അദ്ദേഹമാണ്. മാധ്യമപ്രവര്‍ത്തകനായി ജോലി ചെയ്യുന്നതിനിടയില്‍ സത്യന്റെ ഭാര്യ അനിതയുടെ അഭിമുഖമെടുത്തിരുന്നു. അതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ലേഖനം വായിച്ച് പലരും നല്ല അഭിപ്രായമായിരുന്നു പറഞ്ഞത്. ഇതിന് ശേഷമാണ് ഇതൊരു പുസ്തകമാക്കി മാറ്റിയാലോയെന്ന ചിന്ത തന്നിലുണ്ടായതെന്ന് സംവിധായകന്‍ പറയുന്നു. പ്രശസ്ത മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ക്യാപ്റ്റനെക്കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ അദ്ദേഹം പങ്കുവെച്ചത്.

പുസ്തകമാക്കണമെന്നായിരുന്നു തുടക്കത്തില്‍ കരുതിയതെങ്കിലും പിന്നീടത് സിനിമയിലേക്ക് മാറുകയായിരുന്നു. ജയസൂര്യയും അനുസിത്താരയും നായികാനായകന്‍മാരായെത്തിയ ക്യാപ്റ്റന്‍ മികച്ച പ്രതികരണം നേടി നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുകയാണ്. കുടുംബപ്രേക്ഷകരും യുവതലമുറയും ഒരേ പോലെ ഈ ചിത്രത്തെ സ്വീകരിച്ചുവെന്നതാണ് മറ്റൊരു പ്രത്യേകത. ക്യാപ്റ്റനെക്കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങളറിയാന്‍ വായിക്കൂ.

ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ ജീവിതകഥ

കാല്‍പ്പന്തുകളിയെ ഇഷ്ടപ്പെടുന്നവരെല്ലാം ഇതിഹാസ താരമായ വിപി സത്യനെ മറക്കില്ല. അകാലത്തില്‍ പൊലിഞ്ഞ സത്യന്റെ ജീവിതകഥയുമായാണ് പ്രജേഷ് സെന്‍ മലയാള സിനിമയില്‍ തുടക്കം കുറിച്ചത്.

ജയസൂര്യയും അനുസിത്താരയും

വിപി സത്യനായി ജയസൂര്യയും അനിതയായി അനു സിത്താരയും വേഷമിട്ട ചിത്രം മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ഈ സിനിമയെക്കുറിച്ച് സംവിധായകന്‍ പറഞ്ഞപ്പോള്‍ തന്നെ ഇത് നമ്മള്‍ ചെയ്യുമെന്നായിരുന്നു ജയസൂര്യ പറഞ്ഞതെന്ന് നേരത്തെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

മാധ്യമപ്രവര്‍ത്തനത്തില്‍ നിന്നും സിനിമയിലേക്ക്

12 വര്‍ഷത്തോളം കാലം മാധ്യമപ്രവര്‍ത്തകനായി ജോലി ചെയ്തതിന് ശേഷമാണ് പ്രജേഷ് സെന്‍ സിനിമയിലേക്ക് പ്രവേശിച്ചത്. സിനിമയില്‍ പ്രവര്‍ത്തിക്കുന്നതിന് മുന്നോടിയായി ജോലി രാജിവെച്ചിരുന്നു.

പ്രതിഫലം കൈപ്പറ്റിയിട്ടില്ല

ക്യാപ്റ്റനില്‍ പ്രവര്‍ത്തിച്ചതിന് പ്രതിഫലം കൈപ്പറ്റിയിട്ടില്ലെന്നും സംവിധായകന്‍ വ്യക്തമാക്കിയിട്ടുണ്ട്. നിര്‍മ്മാതാവിന് മുടക്കിയ പണം തിരിച്ചുകിട്ടുന്നത് വരെ പ്രതിഫലം വേണ്ടെന്നായിരുന്നു തന്റെ നിലപാടെന്നും അദ്ദേഹം പറയുന്നു.

ചെലവിനുള്ള പണം കണ്ടെത്തിയത്

ജോലി ഉപേക്ഷിച്ച സമയത്ത് ചെലവിനുള്ള പണം കണ്ടെത്തിയത് ഡ്രൈവര്‍ ജോലി ചെയ്താണ്. ശക്തമായ പിന്തുണ നല്‍കി സുഹൃത്തുക്കള്‍ തനിക്കൊപ്പമുണ്ടായിരുന്നു.

സിനിമയ്ക്ക് പ്രചോദനമായത്

വിപി സത്യന്റെ ഭാര്യ അനിതയെ മുന്‍പ് ഇന്റര്‍വ്യൂ ചെയ്തിരുന്നു. അത് ലേഖനമായി അച്ചടിച്ചു വന്നപ്പോള്‍ നല്ല സ്‌റ്റോറിയാണെന്ന് പലരും പറഞ്ഞു. അതിന് ശേഷമാണ് അനിത ചേച്ചിയുടെ ആംഗിളില്‍ പുസ്തകം തയ്യാറാക്കാനുള്ള ആശയം കിട്ടിയത്. പിന്നീട് പുസ്തകത്തില്‍ നിന്നും സിനിമയിലേക്ക് എത്തുകയായിരുന്നു.

സിദ്ദിഖിനൊപ്പം പ്രവര്‍ത്തിച്ചു

സ്വന്തമായി സിനിമയൊരുക്കുന്നതിന് മുന്‍പ് സംവിധായകന്‍ സിദ്ദിഖിനോടൊപ്പം പ്രവര്‍ത്തിച്ചിരുന്നു. ജയസൂര്യയോട് ഈ സിനിമയെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ ശക്തമായ പിന്തുണയാണ് അദ്ദേഹം നല്‍കിയത്.

ഫീല്‍ഡ് ഔട്ടിന്‍റെ വക്കത്തുനിന്നും ഏട്ടനെ രക്ഷിച്ച ഇക്ക, ഏട്ടന് വേണ്ടിയാണ് ഇക്ക അത് ചെയ്തത്, കാണൂ!

110 ല്‍ നിന്നും 68 ലേക്ക്, മത്സരം കടുക്കുന്നു, സംസ്ഥാന അവാര്‍ഡ് നിര്‍ണ്ണയം രണ്ടാംഘട്ടത്തിലേക്ക്!

വിവാഹ ശേഷം അരുണിന്‍റെ പിന്തുണയോടെ ദിവ്യ ഉണ്ണി വീണ്ടും ചിലങ്കയണിഞ്ഞു, ചിത്രങ്ങള്‍ വൈറല്‍!

English summary
Prajesh Sen about Captain experience.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam