»   » നായകന്‍ യോഗ്യനാണോ എന്ന് നോക്കിയിട്ടില്ല; പ്രയാഗ

നായകന്‍ യോഗ്യനാണോ എന്ന് നോക്കിയിട്ടില്ല; പ്രയാഗ

Posted By: Sanviya
Subscribe to Filmibeat Malayalam

സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് പ്രയാഗ സിനിമയില്‍ എത്തുന്നത്. പിന്നീട് ഉസ്താദ് ഹോട്ടലില്‍ ചെറിയൊരു വേഷത്തില്‍ അഭിനയിച്ചു. തമിഴില്‍ ചെയ്ത പിസാസ് എന്ന ചിത്രത്തിലൂടെയാണ് നടി ശ്രദ്ധേയയാകുന്നത്.

മലയാളത്തില്‍ രണ്ട് ചിത്രങ്ങളുടെ തിരക്കിലാണിപ്പോള്‍ നടി. നാദിര്‍ഷ സംവിധാനം ചെയ്യുന്ന കട്ടപ്പനയിലെ ഋത്വിക് റോഷന്‍, സിദ്ദിഖിന്റെ ഫുക്രി എന്നീ ചിത്രങ്ങള്‍. പുതിയ ചിത്രങ്ങളുടെ തിരക്കഥ വായിക്കുന്നുണ്ടെന്നും നല്ല കഥാപാത്രങ്ങള്‍ വന്നാല്‍ മാത്രമേ താന്‍ അഭിനയിക്കുകയുള്ളുവെന്നും നടി പറയുന്നു.

പുതിയ ചിത്രങ്ങളെ കുറിച്ച് പ്രയാഗ പറഞ്ഞത്. മാതൃഭൂമി ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ നിന്ന്. തുടര്‍ന്ന് വായിക്കാം.

സിദ്ദിഖ് ചിത്രത്തില്‍

സിദ്ദിഖ് സംവിധാനം ചെയ്യുന്ന ഫുക്രി എന്ന ചിത്രത്തില്‍ താനും അനു സിത്താരയുമാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മുമ്പ് ചെയ്തിട്ടുള്ള കഥാപാത്രങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമായ ഒരു വേഷമാണ് ചിത്രത്തിലേതെന്ന് പ്രയാഗ പറയുന്നു.

കഥാപാത്രം ഇഷ്ടമായി

ഫുക്രിയിലെ കഥാപാത്രം ഇഷ്ടപ്പെട്ടു. അതുക്കൊണ്ട് തന്നെയാണ് മറ്റൊന്നും നോക്കാതെ ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതിച്ചതെന്ന് പ്രയാഗ പറയുന്നു.

നാദിര്‍ഷ ചിത്രത്തിലോ

നാദിര്‍ഷ സംവിധാനം ചെയ്യുന്ന കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലെ തന്റെ കഥാപാത്രവും മികച്ചതാണ്. പുതമുഖമാണ് ചിത്രത്തിലെ നായകന്‍. പക്ഷേ അതേ കുറിച്ച് ഓര്‍ത്ത് ടെന്‍ഷന്‍ അടിക്കുന്നില്ലെന്ന് പ്രയാഗ പറയുന്നു. സംവിധായകനും നിര്‍മാതാവിനും യോഗ്യനെന്ന് തോന്നിയ ഒരാളെയാണ് നായകനായി തീരുമാനിച്ചിരിക്കുന്നത്. അതേ കുറിച്ച് ആലോചിച്ച് ഞാന്‍ തല പുകയ്ക്കുന്നില്ലെന്നും പ്രയാഗ പറയുന്നു.

കംഫര്‍ട്ടബിളാണ്

നാദിര്‍ഷയുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ കംഫര്‍ട്ടബിളാണെന്നും സെറ്റില്‍ എല്ലാവരോടും വിനയത്തോട് കൂടി പെരുമാറുന്ന ഒരു സംവിധായകനാണ് നാദിര്‍ഷയെന്നും പ്രയാഗ പറയുന്നു.

പ്രയാഗയുടെ കൂടുതല്‍ ഫോട്ടോസിനായി ക്ലിക്ക് ചെയ്യൂ...

English summary
Prayaga about her film career.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam