»   » സായി പല്ലവി ഫ്രണ്ട്ഷിപ് ഡേ ആഘോഷിക്കാറില്ല, അതെന്താ?

സായി പല്ലവി ഫ്രണ്ട്ഷിപ് ഡേ ആഘോഷിക്കാറില്ല, അതെന്താ?

Posted By:
Subscribe to Filmibeat Malayalam

ആഗസ്റ്റ് മാസത്തിലെ ആദ്യത്തെ ഞായറാഴ്ച, ഇന്ന് ലോകം സൗഹൃദ ദിനം ആഘോഷിക്കുകയാണ്. ലോക സൗഹൃദ ദിനമല്ലേ, ഇന്നെന്താണ് പരിപാടി എന്ന് പ്രേമത്തിലെ മലരിനോട് (സായി പല്ലവി) ചോദിച്ചാല്‍, നടി തിരിച്ചു ചോദിക്കും, 'ഹൊ ഇന്ന് ഫ്രണ്ട്ഷിപ് ഡേ ആയിരുന്നോ' എന്ന്.

ഇത്തരം ദിവസങ്ങള്‍ക്കൊന്നും താന്‍ പ്രധാന്യം നല്‍കാറില്ല, ഓര്‍ത്തുവയ്ക്കാറില്ല എന്നാണ് സായി പല്ലവി പറയുന്നത്. ഫ്രണ്ട്ഷിപ് ഡേ ആണെന്ന് നിങ്ങള്‍ പറഞ്ഞപ്പോഴാണ് ഞാന്‍ ഓര്‍ത്തതു പോലും. തന്റെ ഫ്രണ്ട്ഷിപ് ഡേ കാഴ്ചപ്പാടുകളെ കുറിച്ച് സൗത്ത് ലൈവിനോട് സായി പല്ലവി പറഞ്ഞത്, തുടര്‍ന്ന് വായിക്കൂ...


സായി പല്ലവി ഫ്രണ്ട്ഷിപ് ഡേ ആഘോഷിക്കാറില്ല, അതെന്താ?

ഫ്രണ്ട്ഷിപ്പ് ഡേയാണെന്ന് നിങ്ങള്‍ പറഞ്ഞപ്പോഴാണ് ഞാന്‍ അറിഞ്ഞത്. എനിക്ക് ഇത്തരത്തിലുള്ള ദിവസങ്ങളില്‍ ഒന്നും വലിയ താല്‍പര്യമില്ലെന്ന് സായി പല്ലവി പറഞ്ഞു.


സായി പല്ലവി ഫ്രണ്ട്ഷിപ് ഡേ ആഘോഷിക്കാറില്ല, അതെന്താ?

എന്നെ ആകര്‍ഷിച്ചിട്ടുള്ളത് മദേഴ്‌സ് ഡേ മാത്രമാണെന്ന് നടി പറയുന്നു. അമ്മ ഒന്നല്ലേയുള്ളു, അതുകൊണ്ട് മദേഴ്‌സ് ഡേ മാത്രം ആഘോഷിക്കാനാണ് എനിക്ക് ഇഷ്ടം. മറ്റുള്ള ദിവസങ്ങളെല്ലാം സാധാരണ ദിവസങ്ങള്‍ പോലെ എന്നെ കടന്നു പോകും.


സായി പല്ലവി ഫ്രണ്ട്ഷിപ് ഡേ ആഘോഷിക്കാറില്ല, അതെന്താ?

ഫ്രണ്ട്ഷിപ്പ് ഡേയെക്കുറിച്ചുള്ള എന്റെ ഓര്‍മ്മകള്‍ സ്‌കൂള്‍ കാലഘട്ടത്തില്‍ മാത്രമാണ്. സുഹൃത്തുക്കള്‍ പരസ്പരം ഫ്രണ്ട്ഷിപ്പ് ബാന്‍ഡ് കെട്ടുന്നതും മറ്റുമൊക്കെ എനിക്ക് ഓര്‍മ്മയുണ്ട്. സ്‌കൂള്‍ കാലഘട്ടത്തില്‍ ഞാനും ഇതൊക്കെ ചെയ്തിട്ടുണ്ട്.


സായി പല്ലവി ഫ്രണ്ട്ഷിപ് ഡേ ആഘോഷിക്കാറില്ല, അതെന്താ?

അന്നത്തെ എക്‌സൈറ്റ്‌മെന്റ് ഇന്നില്ല. നമ്മള്‍ മുതിര്‍ന്നവരാകുമ്പോള്‍ ഇതൊന്നും നമ്മുടെ പ്രയോറിറ്റിയില്‍ വരില്ല.


സായി പല്ലവി ഫ്രണ്ട്ഷിപ് ഡേ ആഘോഷിക്കാറില്ല, അതെന്താ?

ഫ്രണ്ട്ഷിപ്പ് ഡേ ആണെങ്കിലും ഇത് എനിക്ക് എന്നത്തേയും പോലെ ഒരു ദിനം മാത്രമാണെന്ന് സായി പറഞ്ഞു. അസുഖം പിടിപെട്ടിരിക്കുന്നതിനാല്‍ പ്രത്യേകിച്ച് പരിപാടികള്‍ ഒന്നുമില്ല. കോയമ്പത്തൂരിലെ വീട്ടില്‍ തന്നെ.


സായി പല്ലവി ഫ്രണ്ട്ഷിപ് ഡേ ആഘോഷിക്കാറില്ല, അതെന്താ?

എന്റെ പഴയ സ്‌കൂള്‍ കൂട്ടുകാരെയും സഹപാഠികളെയുമൊക്കെ എനിക്കിപ്പോഴും ഓര്‍മയുണ്ട്. ഒട്ടുമിക്ക ആളുകളുമായി കോണ്ടാക്ടുമുണ്ട്. സുഹൃത്തുക്കള്‍ പരസ്പരം എപ്പോഴും സംസാരിക്കണം എന്നൊന്നും ഇല്ലല്ലോ. എവിടെ നിര്‍ത്തിയോ അവിടെ നിന്നും വീണ്ടും കണ്ടുമുട്ടുമ്പോള്‍ അല്ലെങ്കില്‍ സംസാരിക്കുമ്പോള്‍ പിക്കപ്പ് ചെയ്‌തെടുക്കും. അതാണ് എന്റെയും സുഹൃത്തുക്കളുടെയുമൊക്കെ രീതി.


സായി പല്ലവി ഫ്രണ്ട്ഷിപ് ഡേ ആഘോഷിക്കാറില്ല, അതെന്താ?

ധാരാളം സുഹൃത്തുക്കളുള്ള ആളാണ് ഞാന്‍. അത് സിനിമയില്‍ വന്നത് കൊണ്ടല്ല. പണ്ട് മുതലെ എനിക്ക് ധാരാളം സുഹൃത്തുക്കളുണ്ട്. സിനിമയില്‍ എത്തി എന്നെ ആളുകള്‍ തിരിച്ചറിയുന്നു എന്നത് കൊണ്ടൊന്നും എനിക്ക് സുഹൃത്തുക്കളോടുള്ള സമീപനത്തില്‍ യാതൊരു മാറ്റവുമുണ്ടായിട്ടില്ല. ഞാന്‍ പഴയ സായി പല്ലവി തന്നെയാണ്. എന്റെ സുഹൃത്തുക്കള്‍ എന്നെക്കൊണ്ടും ഞാന്‍ അവരെക്കൊണ്ടും ഹാപ്പിയാണ്.


സായി പല്ലവി ഫ്രണ്ട്ഷിപ് ഡേ ആഘോഷിക്കാറില്ല, അതെന്താ?

സെപ്തംബര്‍ 16ന് തിരികെ ജോര്‍ജിയയിലേക്ക് പോകുന്നതിന് മുന്‍പ് ആകുന്നിടത്തോളം സുഹൃത്തുക്കളെ കണ്ട് തീര്‍ക്കും- സായി പല്ലവി പറഞ്ഞു


English summary
Premam fame Sai Pallavi did not celebrate friendship day

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam