»   » പൃഥ്വിയെ ആദ്യം ഭയന്നു, പിന്നെ....; ചാന്ദ്‌നി പറയുന്നു

പൃഥ്വിയെ ആദ്യം ഭയന്നു, പിന്നെ....; ചാന്ദ്‌നി പറയുന്നു

Written By:
Subscribe to Filmibeat Malayalam

കെഎല്‍10 എന്ന ചിത്രത്തിലൂടെ വെള്ളിത്തരയില്‍ അറങ്ങേറിയ ചാന്ദ്‌നി ശ്രീധര്‍ ഇന്ന് (മാര്‍ച്ച് 18) റിലീസായ ഡാര്‍വിന്റെ പരിണാമം എന്ന ചിത്രത്തിന്റെ വിജയത്തിന്റെ സന്തോഷത്തിലാണ്. ജിജോ ആന്റണി സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജിന്റെ ഭാര്യയായി അമല എന്ന കഥാപാത്രത്തെയാണ് ചാന്ദ്‌നി അവതരിപ്പിച്ചിരിയ്ക്കുന്നത്.

ഫസ്റ്റ് റിവ്യു: ഡാര്‍വിന്റേതല്ല അവതരണത്തിലെ പരിണാമം


പൃഥ്വിരാജിന്റെ നായികയായിട്ടാണ് അഭിനയിക്കുന്നത് എന്നറിഞ്ഞപ്പോള്‍ ആദ്യം പേടിയുണ്ടായിരുന്നു എന്ന് ചാന്ദ്‌നി പറയുന്നു. പക്ഷെ പിന്നീട് കംഫര്‍ട്ടിബിളായി. നമ്മളോട് ഇങ്ങോട്ട് വന്ന് സംസാരിക്കുന്ന ആളാണ്. അതുകൊണ്ട് തന്നെ ആദ്യം തോന്നിയ പേടിയൊക്കെ പെട്ടന്ന് മാറി.


 prithviraj-chandini

ജെന്റില്‍മാനാണ് പൃഥ്വി. ഓണ്‍ ദ സ്‌പോട്ടിലാണ് അഭിനയം. ശരിക്കും അദ്ദേഹത്തിന്റെ അഭിനയം കണ്ട് താന്‍ അത്ഭുതപ്പെട്ടു എന്നാണ് ചാന്ദ്‌നി പറയുന്നത്. അത്രയ്ക്ക് റിസലിസ്റ്റിക്കാണത്. നമുക്കൊപ്പം അഭിനയിക്കുന്ന ആള്‍ ഒരുപാട് നന്നായി ചെയ്യുമ്പോള്‍ നമ്മുടെ പ്രതികരണവും അതുപോലെയാവും. കുറേ മെച്ചപ്പെടും. ഈ സിനിമയില്‍ എനിക്ക് അങ്ങനെയാണ് അനുഭവപ്പെട്ടത്- ചാന്ദ്‌നി പറഞ്ഞു.


കെഎല്‍10 പത്തില്‍ നിന്ന് ഡാര്‍വിന്റെ പരിണാമത്തിലെത്തുമ്പോള്‍ അഭിനയത്തില്‍ പുരോഗതിയുള്ളതായി തോന്നുന്നുണ്ടെന്നും ചാന്ദ്‌നി പറയുന്നു. കെഎല്‍10 പത്തിലെ ഷാദിയ സ്‌പെഷ്യല്‍ ആണ്. എനിക്കിപ്പോഴും പ്രിയപ്പെട്ടതാണ്. ഡാര്‍വിന്റെ പരിണാമത്തിലെ അമലയ്ക്ക് കുറേക്കൂടി അഭിനയ പ്രാധാന്യമുണ്ട്. സംവിധായകനില്‍ നിന്നും മറ്റും കിട്ടിയ നല്ല വാക്കുകള്‍ ആത്മവിശ്വാസം കൂട്ടിയെന്നും നടി പറഞ്ഞു.

English summary
Prithviraj is a realistic actor says Chandini Sreedharan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam