»   » ലൂസിഫറിനു വേണ്ടി പൃഥ്വിരാജ് ആടുജീവിതം ഉപേക്ഷിക്കുമോ, ബ്ലസി പറയുന്നത് അറിയാം !!

ലൂസിഫറിനു വേണ്ടി പൃഥ്വിരാജ് ആടുജീവിതം ഉപേക്ഷിക്കുമോ, ബ്ലസി പറയുന്നത് അറിയാം !!

Posted By: Nimisha
Subscribe to Filmibeat Malayalam

ബന്യാമിന്റെ ആടുജീവിതം കോടിക്കണക്കിന് പേരാണ് വായിച്ചത്. തൊഴില്‍ തേടി വിദേശത്തെത്തിയ നബീബിന്റെ അവസ്ഥയെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ചൂടപ്പം പോലെയാണ് ഈ പുസ്തകം വിറ്റുപോയത്. നബീബും കുടുംബവും അത്രമേല്‍ സ്വാധീനിച്ചിട്ടുണ്ട്. വായനക്കാരുടെ മനം കവര്‍ന്ന നോവലിനെ ആസ്പദമാക്കി ത്രീഡി ചിത്രമൊരുക്കുന്നുവെന്നുള്ള വാര്‍ത്ത പുറത്തു വിട്ടത് സംവിധായകന്‍ ബ്ലസിയാണ്. പൃഥ്വിരാജാണ് നജീബിനെ അവതരിപ്പിക്കുന്നതെന്നും സംവിധായകന്‍ അറിയിച്ചിരുന്നു.

ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ പൃഥ്വിരാജ് ബ്ലസി ചിത്രമായ ആടുജീവിതത്തിനു വേണ്ടി കാത്തിരിക്കുന്നത്. എന്നാല്‍ ചിത്രം പൃഥ്വിരാജ് ഉപേക്ഷിച്ചുവെന്നുള്ള വാര്‍ത്തകളാണ് കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നത്. കേന്ദ്ര കഥാപാത്രമായ നജീബിനെ അവതരിപ്പിക്കുന്നതിനുള്ള ശാരീരിക തയ്യാറെടുപ്പുകള്‍ നടത്താന്‍ കഴിയില്ലെന്നും തന്റെ സ്വന്തം പ്രൊജക്ടായ ലൂസിഫറിന്റെ പിന്നാലെയാണഅ പൃഥ്വിരാജെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിച്ചിരുന്നത്. ഈ പ്രചാരണം ശരിയാണോ അല്ലയോ എന്ന് സംവിധായകന്‍ ബ്ലസി വ്യക്തമാക്കുന്നു. കൂടുതല്‍ അറിയാന്‍ വായിക്കൂ..

ആടുജീവിതം പൃഥ്വിരാജ് ഉപേക്ഷിച്ചോ ??

ബന്യാമിന്റെ നോവലിനെ അടിസ്ഥാനമാക്കി ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തില്‍ പ്രധാന കഥാപാത്രമായ നജീബായി വേഷമിടുന്നത് പൃഥ്വിരാജാണ്. എന്നാല്‍ ശക്തമായ ശാരീരിക തയ്യാറെടുപ്പുകള്‍ വേണ്ടതിനാല്‍ ചിത്രത്തില്‍ നിന്നും താരം പിന്‍മാറുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസം പ്രചരിച്ചത്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിനു വേണ്ടി താരം ആടുജീവിതം ഉപേക്ഷിക്കുന്നുവെന്നുള്ള തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

പൃഥ്വിരാജ് പിന്‍മാറുന്നുവെന്ന വാര്‍ത്തയോട് സംവിധായകന്‍ പ്രതികരിക്കുന്നത് ഇങ്ങനെ

ആടു ജീവിതത്തില്‍ നിന്നും പൃഥ്വിരാജ് പിന്‍മാറിയിട്ടില്ല. സിനിമ ഉപേക്ഷിച്ചുവെന്നുള്ള തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അടിസ്ഥാന രഹിതമായ പ്രചാരണമാണ് ഇത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുവരികയാണ്. നവംബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുമെന്നും സംവിധായകന്‍ ബ്ലസി പറഞ്ഞു.

ആദ്യം നായകനായി പരിഗണിച്ചിരുന്നത് വിക്രമിനെ

കാഴ്ച, തന്‍മാത്ര, ഭ്രമരം, പ്രണയം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ട സംവിധായകനായി മാറിയതാണ് ബ്ലസി. വര്‍ഷങ്ങള്‍ക്കു മുന്‍പേ ബ്ലസി പ്രഖ്യാപിച്ച പ്രൊജക്ടാണിത്. നായകസ്ഥാനത്തേക്ക് ആദ്യം പരിഗണിച്ചിരുന്നത് തമിഴകത്തിന്റെ സ്വന്തം താരം വിക്രമിനെയായിരുന്നു.

ജെസി ഡാനിയേലിനും മൊയ്തീനും പിന്നാലെ നജീബ്

മലയാള സിനിമയുടെ പിതാവായ ജെ സി ഡാനിയേല്‍, മുക്കത്തിന്റെ സ്വന്തം മൊയ്തീന്‍ മണ്‍മറഞ്ഞു പോയ ഈ രണ്ട് വ്യക്തിത്വങ്ങള്‍ക്കും തിരശ്ശീലയില്‍ ജീവന്‍ പകരാന്‍ പൃഥ്വിരാജിന് കഴിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ജീവിച്ചിരുന്ന മറ്റൊരു കഥാപാത്രമായ നജീബിനെ അവതരിപ്പിക്കാനുള്ള ഭാഗ്യവും പൃഥ്വിരാജിനെ തേടിയെത്തിയത്.

ശാരീരികമായ തയ്യാറെടുപ്പുകള്‍ ഏറെയാണ്

നിറയെ സ്വപ്‌നങ്ങളും കുടുംബത്തിന്റെ ഭാരവുമായാണ് നജീബ് വിദേശത്തേക്ക് പോകുന്നത്. എന്നാല്‍ പ്രതീക്ഷിച്ച ജോലിയും സാഹചര്യവുമായിരുന്നില്ല സൗദിയില്‍ നജീബിനെ കാത്തിരുന്നത്. മരുഭൂമിയിലെ ആടുവളര്‍ത്തല്‍ കേന്ദ്രത്തില്‍ എത്തിപ്പെടുന്ന നജീബിന്റെ ജീവിതം യഥാര്‍ത്ഥത്തില്‍ ആടുജീവിതമായി മാറുകയായിരുന്നു.

യഥാര്‍ഥ നജീബിനൊപ്പം കഴിയുന്ന കാര്യം പരിഗണനയിലുണ്ടെന്ന് പൃഥ്വിരാജ്

ആടുജീവിതത്തിലെ പ്രധാന കഥാപാത്രമായ നജീബിന്റെ കൂടെ താമസിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് പൃഥ്വിരാജ് അറിയിച്ചിരുന്നു. ചിത്രത്തിനു വേണ്ടി നീണ്ടകാലം തന്നെ മാറ്റി വെക്കേണ്ടി വരുമെന്നും അതിനിടയില്‍ മറ്റു സിനിമകളുമായി സഹകരിക്കാന്‍ കഴിയുന്ന കാര്യം സംശയമാണെന്ന് അന്നേ പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു.

സംവിധാന സംരംഭമായ ലൂസിഫറിനു വേണ്ടി ആടുജീവിതത്തില്‍ നിന്നും പിന്‍വാങ്ങുമോ??

അഭിനേതാവായാണ് തുടങ്ങിയതെങ്കിലും സംവിധാനത്തില്‍ താല്‍പര്യമുണ്ടെന്ന് വളരേ മുന്‍പു തന്നെ പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. മുരളി ഗോപിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിനു വേണ്ടി താരം ആടുജീവിതം ഉപേക്ഷിക്കുമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. ഇത് സംബന്ധിച്ച് സംവിധായകന്‍ പ്രതികരിച്ചുവെങ്കിലും താരത്തിന്റെ പ്രതികരണത്തിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

English summary
Blessy responds about Aadujeevitham controversy.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam