»   » മോഹന്‍ലാലിന്‍റെ ആ സിനിമ നല്‍കിയ തിരിച്ചറിവാണ് പിന്‍വാങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് പ്രിയദര്‍ശന്‍!

മോഹന്‍ലാലിന്‍റെ ആ സിനിമ നല്‍കിയ തിരിച്ചറിവാണ് പിന്‍വാങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് പ്രിയദര്‍ശന്‍!

Written By:
Subscribe to Filmibeat Malayalam

മലയാളിക്ക് എന്നും ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ ഒരുപാട് സന്ദര്‍ഭങ്ങള്‍ നല്‍കിയ സംവിധായകനാണ് പ്രിയദര്‍ശന്‍. പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നതിന് പിന്നിലെ പ്രധാന കാരണവും ഇതാണ്. മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് കൂട്ടുകെട്ട് കൂടിയാണ് ഇവരുടേത്. ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി സിനിമകളാണ് ഈ കുട്ടുകെട്ടിലൂടെ പുറത്തിറങ്ങിയത്. ഇന്നും ഇരുവരും ഒന്നിച്ചെത്തുന്നതിനായി ആരാധകര്‍ കാത്തിരിക്കുന്നുണ്ട്.

അതാത് സന്ദര്‍ഭത്തിനനുസരിച്ച് ചേരുന്ന സിറ്റുവേഷണല്‍ കോമഡിയുമായാണ് പ്രിയദര്‍ശന്‍ എത്താറുള്ളത്. ചിത്രത്തിലേതായാലും താളവട്ടത്തിലേതായാലും അടുത്തിടെ പുറത്തിറങ്ങിയ ഒപ്പത്തിലേതായാലും ഇത്തരത്തില്‍ സന്ദര്‍ഭോചിതമായ ഹാസ്യരംഗങ്ങളാണ് അദ്ദേഹം കൈകാര്യം ചെയ്തത്. മുഴുനീള കോമഡി ചിത്രത്തിന്റെ പ്രസ്‌കതി ഇപ്പോള്‍ നഷ്ടപ്പെട്ടുവെന്ന് പ്രിയദര്‍ശന്‍ പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

സിനിമ ഇറങ്ങുന്നത് വരെ മിണ്ടാതിരിക്കാമോ? പാറുവിന് മുന്നില്‍ പൃഥ്വിയുടെ അഭ്യര്‍ത്ഥന, കാണൂ!

അവസാന സമയത്ത് ശ്രീദേവിക്കൊപ്പമുണ്ടായിരുന്ന സഹോദരിയുടെ മൗനത്തില്‍ സംശയവുമായി ആരാധകര്‍!

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ട്

മലയാള സിനിമയിലെ വിജയ ഫോര്‍മുലകളില്‍ പ്രധാനമായൊരു കൂട്ടുകെട്ടാണ് ഇവരുടോത്. പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിയ ചിത്രങ്ങളില്‍ അപൂര്‍വ്വം ചില സിനിമകള്‍ മാറ്റി നിര്‍ത്തിയാല്‍ ബാക്കിയുള്ളതെല്ലാം സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായിരുന്നു. വര്‍ഷങ്ങള്‍ നിരവധി കഴിഞ്ഞുവെങ്കിലും ഇന്നും ഇരുവരും ഒരുമിക്കുന്ന സിനിമയ്ക്കായി ആരാധകര്‍ കാത്തിരിക്കുന്നുണ്ട്. ഗൗരവകരമായ വിഷയമാണ് കൈകാര്യം ചെയ്യുന്നതെങ്കില്‍ക്കൂടിയും സിറ്റുവേഷന് അനുസരിച്ച ഹാസ്യരംഗങ്ങള്‍ ഉള്‍പ്പെടുത്താന്‍ പ്രിയദര്‍ശന്‍ മറക്കാറില്ല. അദ്ദേഹത്തിന്റെ പല സിനിമകളും വീണ്ടും വീണ്ടും കാണാന്‍ തോന്നുന്നതിന് പിന്നിലെ കാരണങ്ങളിലൊന്ന് ഇതാണ്.

എല്ലാവരെയും രസിപ്പിക്കുന്ന തരത്തിലുള്ള സിനിമകള്‍

തുടക്കത്തില്‍ മികച്ചതെന്ന് അഭിപ്രായം നേടിയ പല ചിത്രങ്ങളും ബോക്‌സോഫീസില്‍ പരാജയപ്പെടുന്ന കാഴ്ച കാണാറുണ്ട്. കുറച്ച് പേര്‍ക്ക് മാത്രം ദഹിക്കുന്ന തരത്തിലുള്ള സിനിമകള്‍ക്ക് ബോക്‌സോഫീസില്‍ നിന്നും മികച്ച പ്രതികരണം ലഭിക്കാന്‍ ബുദ്ധിമുട്ടാണ്.മാസ് സിനിമയ്ക്ക് ലഭിക്കുന്ന ജനപ്രീതിയോ തള്ളിക്കയറ്റമോ അത്തരം സിനിമകള്‍ക്ക് ലഭിക്കാറില്ല. എല്ലാതരം പ്രേക്ഷകരെയും പിടിച്ചിരുത്താന്‍ പറ്റുന്ന തരത്തിലുള്ള സിനിമ ചെയ്താലേ വിജയിക്കാന്‍ കഴിയൂ. ടിക്കറ്റെടുക്കുന്നവരെ രസിപ്പിക്കുന്ന തരത്തില്‍ സിനിമകളെടുത്താല്‍ ബോക്‌സോഫീസില്‍ നിറഞ്ഞോടുമെന്നും പ്രിയദര്‍ശന്‍ പറയുന്നു.

കുടുംബത്തോടൊപ്പം തിയേറ്ററുകളിലേക്കെത്താനാവണം

കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള ചിത്രങ്ങള്‍ കുറവാണ്. പ്രേക്ഷകര്‍ സകുടുംബം തിയേറ്ററുകളിലേക്ക് എത്തുമ്പോള്‍ മാത്രമേ സൂപ്പര്‍ഹിറ്റുകള്‍ പിറക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എന്നാല്‍ ഇന്നത്തെ അവസ്ഥയില്‍ കുടുംബസമേതം തിയേറ്ററുകളിലേക്ക് വരാന്‍ പ്രേക്ഷകര്‍ മടിക്കുകയാണ്. എന്തൊക്കെയാണ് സിനിമയില്‍ കാണേണ്ടി വരിക എന്ന കാര്യമോര്‍ത്താണ് പലരും ഭയക്കുന്നത്. കുട്ടികളെയും കുടുംബപ്രേക്ഷകരെയും ഒരുപോലെ പിടിച്ചിരുത്തുന്ന തരത്തിലുള്ള ചിത്രങ്ങള്‍ ഉണ്ടായാല്‍ ഈ അവസ്ഥ മാറും. അടുത്തിടെ പുറത്തിറങ്ങിയ ആട്2 വിജയിച്ചതിന് പിന്നിലെ പ്രധാന ഘടകം ഇതാണെന്നും അദ്ദേഹം പറയുന്നു.

കലക്ഷനിലെ തള്ളല്‍

സിനിമ റിലീസ് ചെയ്ത് ദിനങ്ങള്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ കലക്ഷനെക്കുറിച്ചുള്ള തള്ളും ആരംഭിക്കുകയായി. ഫാന്‍സുകാര്‍ മാത്രമല്ല അണിയറപ്രവര്‍ത്തകരും പലപ്പോഴും ഇത്തരത്തിലുള്ള തള്ളിന്റെ ഭാഗമാവാറുണ്ട്. സോഷ്യല്‍ മീഡിയയുടെ പ്രാധാന്യം വര്‍ധിച്ച സാഹചര്യത്തില്‍ മിക്ക തള്ളലുകള്‍ക്ക് വേദിയാവുന്നത് ഇത്തരം അക്കൗണ്ടുകളാണ്. സിനിമ റിലീസ് ചെയ്ത ആഴ്ചകള്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ 50 കോടി ക്ലബില്‍ ഇടം പിടിക്കുന്നത് പതിവ് സംഭവമായി മാറിയിരിക്കുകയാണ്. കലക്ഷന്‍ റിപ്പോര്‍ട്ടുകളുടെ ആധികാരികത പലപ്പോഴും ചോദ്യചിഹ്നമായി മാറുന്ന അവസ്ഥയാണ്. കൊട്ടിഘോഷിക്കപ്പെടുന്ന കലക്ഷന്‍ റിപ്പോര്‍ട്ടുകളില്‍ പലതും വ്യാജമാണെന്ന കാര്യത്തെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ക്കും താരങ്ങള്‍ക്കും കൃത്യമായി അറിയാവുന്നതാണ്.

കോമഡി ചിത്രങ്ങളുടെ പ്രസക്തി

ചിരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇറക്കുന്ന കോമഡി ചിത്രങ്ങള്‍ക്ക് ഇന്നത്തെ സാഹചര്യത്തില്‍ പ്രസക്തിയില്ല. സിറ്റുവേഷന് അനുസരിച്ചുള്ള കോമഡി മാത്രമാണ് ഇന്ന് വിലപ്പോവുന്നത്. മുന്‍പ് ചെയ്ത പോലെ മുഴുനീള കോമഡി സിനിമ ഇന്നത്തെ കാലത്ത് ചെയ്യാന്‍ ശ്രമിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. നേരത്തെ ചെയ്തതിനേക്കാള്‍ വലിയ തമാശകളൊന്നും ഇനി ചെയ്യാനില്ലെന്നതാണ് പ്രധാന കാരണം. ഒരേതരം സിനിമകള്‍ ചെയ്തുവന്നതില്‍ നിന്നുള്ള മോചനവും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. സന്ദര്‍ഭോചിതമായ രംഗങ്ങളാണ് ഇന്ന് സ്വീകരിക്കപ്പെടുന്നത്.

ചന്ദ്രലേഖ നല്‍കിയ പാഠം

മോഹന്‍ലാല്‍, ശ്രീനിവാസന്‍, സുകന്യ പൂജാബത്ര തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ചന്ദ്രലേഖ. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഈ സിനിമ ഫാസിലായിരുന്നു നിര്‍മ്മിച്ചത്. ഈ സിനിമ ചെയ്ത് കഴിഞ്ഞപ്പോഴാണ് ഇതുവരെ ചെയ്തതിനേക്കാള്‍ വലിയ തമാശയൊന്നും ഇനി ചെയ്യാനില്ലെന്ന് താന്‍ സ്വയം മനസ്സിലാക്കിയതെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കുന്നു. ഒപ്പത്തില്‍ അവതരിപ്പിച്ചത് പോലെ സന്ദര്‍ഭത്തിന് അനുസരിച്ച കോമഡിയേ ഇന്നത്തെ കാലത്ത് വര്‍ക്കൗട്ടാവൂ. കാലം മാരുന്നതിനനുസരിച്ച് പ്രേക്ഷകരുടെ ആസ്വാദന രീതിയും മാറി. അതിനനുസരിച്ച് സംവിധായകരും മാറണം. അല്ലെങ്കില്‍ ഇന്നത്തെക്കാലത്ത് സിനിമയില്‍ തുടരുന്നതില്‍ കാര്യമില്ലെന്നും പ്രിയദര്‍ശന്‍ പറയുന്നു.

ചന്ദ്രലേഖ നല്‍കിയ പാഠം

മോഹന്‍ലാല്‍, ശ്രീനിവാസന്‍, സുകന്യ പൂജാബട്ട് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ചന്ദ്രലേഖ. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഈ സിനിമ ഫാസിലായിരുന്നു നിര്‍മ്മിച്ചത്. ഈ സിനിമ ചെയ്ത് കഴിഞ്ഞപ്പോഴാണ് ഇതുവരെ ചെയ്തതനിക്കാല്‍ വലിയ തമാശയൊന്നും ഇനി ചെയ്യാനില്ലെന്ന് താന്‍ സ്വയം മനസ്സിലാക്കിയതെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കുന്നു. ഒപ്പത്തില്‍ അവതരിപ്പിച്ചത് പോലെ സന്ദര്‍ഭത്തിന് അനുസരിച്ച കോമഡിയേ ഇന്നത്തെ കാലത്ത് വര്‍ക്കൗട്ടാവൂ. കാലം മാരുന്നതിനനുസരിച്ച് പ്രേക്ഷകരുടെ ആസ്വാദന രീതിയും മാറി. അതിനനുസരിച്ച് സംവിധായകരും മാറണം. അല്ലെങ്കില്‍ ഇന്നത്തെക്കാലത്ത് സിനിമയില്‍ തുടരുന്നതില്‍ കാര്യമില്ലെന്നും പ്രിയദര്‍ശന്‍ പറയുന്നു.

English summary
Priyadarsahan talking baout Chandralekha

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam