»   » അച്ഛന്റെ ആഗ്രഹം പൂര്‍ത്തീകരിക്കണം, പ്രിയദര്‍ശന്‍ 34 വര്‍ഷം നീണ്ട സിനിമ ജീവിതം ഉപേക്ഷിയ്ക്കുന്നു!!

അച്ഛന്റെ ആഗ്രഹം പൂര്‍ത്തീകരിക്കണം, പ്രിയദര്‍ശന്‍ 34 വര്‍ഷം നീണ്ട സിനിമ ജീവിതം ഉപേക്ഷിയ്ക്കുന്നു!!

Written By:
Subscribe to Filmibeat Malayalam

മലയാളികളെ ഇന്നും ഓര്‍ത്തോര്‍ത്ത് ചിരിപ്പിയ്ക്കുന്ന ഒരു പിടി നല്ല സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് പ്രിയദര്‍ശന്‍. മലയാളത്തിന് പുറമെ അന്യഭാഷയിലും പ്രിയന്‍ തന്റെ സിനിമകളിലൂടെ പ്രിയം പിടിച്ചു പറ്റിയിട്ടുണ്ട്. പ്രിയദര്‍ശന്‍ സിനിമകളുടെ ആരാധകര്‍ക്കിതാ ഒരു ദുഃഖ വാര്‍ത്ത, പ്രിയന്‍ സിനിമാ മേഖലയില്‍ നിന്ന് ഒരു നീണ്ട ഇടവേളയെടുക്കുന്നു.

കഷ്ടപ്പെട്ട് സിനിമ എടുക്കുകയാണ്, അനാവശ്യ ചോദ്യത്തിന് മറുപടി പറയാന്‍ നേരമില്ല: പ്രിയദര്‍ശന്‍

പ്രിയദര്‍ശന്‍ ഒരു അധ്യാപകനായി കാണണം എന്നത് അദ്ദേഹത്തിന്റെ അച്ഛന്റെ ഒരു വലിയ ആഗ്രഹമായിരുന്നു. സിനിമയോടുള്ള അടങ്ങാത്ത പ്രണയത്തോടെ പ്രിയന്‍ എത്തപ്പെട്ടത് സിനിമയിലും. തന്റെ ആഗ്രഹപ്രകാരം വിവിധ ഭാഷകളിലായി 91 ല്‍ അധികം സിനിമകള്‍ സംവിധാനം ചെയ്തു. ഇനി 34 വര്‍ഷം നീണ്ടു സിനിമാ ജീവിതം പ്രിയന്‍ ഉപേക്ഷിയ്ക്കുകയാണ്.

അച്ഛന്റെ ആഗ്രഹം പൂര്‍ത്തീകരിക്കണം, പ്രിയദര്‍ശന്‍ 34 വര്‍ഷം നീണ്ട സിനിമ ജീവിതം ഉപേക്ഷിയ്ക്കുന്നു!!

പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ക്ലാസെടുക്കണമെന്നാണ് ഇപ്പോള്‍ തീരുമാനിച്ചിരിയ്ക്കുന്നത്. കുറേ നാള്‍ കഴിയുമ്പോള്‍ പൂര്‍ണമായും അധ്യാപകനായേക്കും എന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ പറഞ്ഞു

അച്ഛന്റെ ആഗ്രഹം പൂര്‍ത്തീകരിക്കണം, പ്രിയദര്‍ശന്‍ 34 വര്‍ഷം നീണ്ട സിനിമ ജീവിതം ഉപേക്ഷിയ്ക്കുന്നു!!

താനൊരു അധ്യാപകനാകണം എന്നത് അച്ഛന്റെ ആഗ്രഹമായിരുന്നു എന്ന് പ്രിയന്‍ പറയുന്നു. ബിരുദ പഠനം കഴിഞ്ഞപ്പോള്‍ എന്താണ് ഭാവി പരിപാടിയെന്ന് അച്ഛന്‍ ചോദിച്ചു. സംവിധായകനാകണം എന്ന് പറഞ്ഞപ്പോള്‍ അതൊരു തൊഴിലാണോ എന്നായിരുന്നു അച്ഛന്റെ അടുത്ത ചോദ്യം.

അച്ഛന്റെ ആഗ്രഹം പൂര്‍ത്തീകരിക്കണം, പ്രിയദര്‍ശന്‍ 34 വര്‍ഷം നീണ്ട സിനിമ ജീവിതം ഉപേക്ഷിയ്ക്കുന്നു!!

ഇന്ന് കാണുന്ന അവസ്ഥയില്‍ എത്തിച്ചേരും എന്നൊരിക്കലും പ്രതീക്ഷിച്ചതല്ല. ലൈബ്രറിയനായ അച്ഛന്‍ എന്നില്‍ വായനാ ശീലം വളര്‍ത്തി. സാങ്കേതികതയെ സ്വായത്തമാക്കിയതും മുന്നോട്ടുള്ള യാത്രയെ സഹായിച്ചു- പ്രിയന്‍ പറഞ്ഞു.

അച്ഛന്റെ ആഗ്രഹം പൂര്‍ത്തീകരിക്കണം, പ്രിയദര്‍ശന്‍ 34 വര്‍ഷം നീണ്ട സിനിമ ജീവിതം ഉപേക്ഷിയ്ക്കുന്നു!!

ചെന്നൈയിലെ തെരുവില്‍ അലഞ്ഞും പട്ടിണി കിടന്നുമാണ് സംവിധാനം പഠിച്ചത്. ആ കഠിനമായ അനുഭവം കുട്ടികളുമായി പങ്കുവയ്ക്കാനാണ് ആഗ്രഹം. സിനിമയുമായി അഭിനിവേശമുള്ളവരെ വളര്‍ത്തിയെടുക്കാന്‍ തന്നെ കൊണ്ട് ആകുന്നത് ചെയ്യണമെന്നാണ് ചിന്തിയ്ക്കുന്നത് എന്ന് പ്രിയന്‍ പറയുന്നു.

അച്ഛന്റെ ആഗ്രഹം പൂര്‍ത്തീകരിക്കണം, പ്രിയദര്‍ശന്‍ 34 വര്‍ഷം നീണ്ട സിനിമ ജീവിതം ഉപേക്ഷിയ്ക്കുന്നു!!

34 വര്‍ഷത്തോളമായി പ്രിയന്‍ സിനിമാ ലോകത്ത് വിവിധ ഭാഷകളില്‍ 91 ല്‍ അധികം ചിത്രങ്ങളെടുത്തു. ഒരു ഇന്‍സ്റ്റിറ്റിയൂട്ടിലും പോയി പഠിച്ചല്ല പ്രിയന്‍ സംവിധായകനായത്. സ്വയം പഠനവും അനുഭവങ്ങളുമാണ് അദ്ദേഹത്തെ സംവിധായകനാക്കിയത്. അങ്ങനെ ഒരു സംവിധായകന്റെ ക്ലാസുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അനുഭവമാകും എന്ന കാര്യത്തില്‍ സംശയം വേണ്ട.

English summary
Acclaimed filmmaker Priyadarshan, who has spent 34 years in the film industry and has done 91 films in various languages, is set to begin a new career as a teacher, which was his father's desire.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam