»   » ആ പ്രണയം റഹ്മാന്‍ തുറന്ന് പറഞ്ഞു!!! 'ഞങ്ങള്‍ തമ്മില്‍ ഇഷ്ടത്തിലായിരുന്നു, പക്ഷെ???'

ആ പ്രണയം റഹ്മാന്‍ തുറന്ന് പറഞ്ഞു!!! 'ഞങ്ങള്‍ തമ്മില്‍ ഇഷ്ടത്തിലായിരുന്നു, പക്ഷെ???'

Posted By: Karhi
Subscribe to Filmibeat Malayalam

ഒരു കാലത്ത് മലയാളത്തിലെ യുവതാരമായിരുന്നു റഹ്മാന്‍. മമ്മുട്ടിക്കും മോഹന്‍ലാലിനുമൊപ്പം സൂപ്പര്‍ സ്റ്റാര്‍ പദവിയിലെത്തിയ റഹ്മാന്‍ പിന്നീട് മലയാളത്തില്‍ നിന്നും മെല്ലെ അകന്ന പോകുകയായിരുന്നു. മലയാളത്തില്‍ സൂപ്പര്‍ താര പദവിയിലെത്തിയ റഹ്മാന്‍ മെല്ലെ തമിഴിലേക്കും തെലുങ്കിലേക്കും ചേക്കേറി. മോഹന്‍ലാലിനും മമ്മുട്ടിക്കുമൊപ്പം നിരവധി ചിത്രങ്ങളില്‍ റഹ്മാന്‍ ഒന്നിച്ചെത്തി.

സുമുഖനായ ആ നായകന് ഏറെ ആരാധികമാരും ഉണ്ടായിരുന്നു. അക്കാലത്തും റഹ്മാനെ ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകള്‍ക്ക് ക്ഷാമം ഉണ്ടായിരുന്നില്ല. പക്ഷെ അതെല്ലാം വെറും ഗോസിപ്പുകള്‍ മാത്രമായിരുന്നെന്നാണ് താരം പറയുന്നത്. എന്നാല്‍ അമലയുമായി പ്രണയത്തിലായിരുന്നെന്ന് താരം സമ്മതിക്കുന്നു.

താനും അമലയും പ്രണയത്തിലായിരുന്നെന്ന് റഹ്മാന്‍ പറഞ്ഞു. ഗോസിപ്പ് കോളങ്ങളില്‍ റഹ്മാനൊപ്പം ഉയര്‍ന്നു കേട്ട് പേരായിരുന്നു അമല. പക്ഷെ ഗോസിപ്പിനപ്പുറേക്ക് ഒരു ബന്ധം തങ്ങള്‍ തമ്മിലുണ്ടായിരുന്നെന്ന് റഹ്മാന്‍ പറഞ്ഞു.

തമിഴില്‍ ഒരു സിനിമയില്‍ ഒന്നിച്ചഭിനയിച്ചപ്പോഴായിരുന്നു ഇരുവരും തമ്മില്‍ അടുത്തത്. പിന്നീട് പ്രണയമായി അത് വളര്‍ന്നു. പക്ഷെ ആ പ്രണയത്തിന് അധികം ആയുസില്ലായിരുന്നെന്ന് റഹ്മാന്‍ പറഞ്ഞു.

ആ പ്രണയം യഥാര്‍ത്ഥത്തില്‍ ഒരു ആകര്‍ഷണം മാത്രമായിരുന്നെന്ന് റഹ്മാന്‍ പറഞ്ഞു. രണ്ടാള്‍ക്കും സിനിമയില്‍ തിരക്ക് കൂടിയതോടെ അതിന്റെ ഗൗരവം നഷ്ടമായി. അല്ലാതെ മാതാപിതാക്കള്‍ക്ക് വേണ്ടി ഉപേക്ഷിച്ചതല്ല ആ പ്രണയമെന്നും താരം പറഞ്ഞു.

അന്ന് ഇതുപോലെ ടിവിയോ നവമാധ്യമങ്ങളോ ഒന്നും ഇല്ലാതിരുന്നതിനാല്‍ ഗോസിപ്പുകള്‍ക്ക് ഇത്ര പ്രചാരം ഇല്ലായിരുന്നു. നാട്ടില്‍ പരക്കുന്നവ മാത്രമേ അറിയുന്നുണ്ടായിരുന്നൊള്ളു എന്ന് റഹ്മാന്‍ പറഞ്ഞു. മാര്‍ക്കറ്റ് വാല്യു ഉള്ള ആളേക്കുറിച്ചാണ് ഗോസിപ്പ് ഉണ്ടാകുക. താന്‍ അന്ന് യംഗ് യൂത്ത്ഫുള്‍ ആയിരുന്നെന്നും താരം പറഞ്ഞു.

അക്കാലത്ത് റഹ്മാനൊപ്പം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞവരില്‍ പ്രധാനികള്‍ രോഹിണിയും ശോഭനയുമായിരുന്നു. പെണ്‍കുട്ടികളുമായി അകലം പാലിക്കുന്ന രീതിയായിരുന്ന കേരളത്തിലേത്. എന്നാല്‍ ഊട്ടില്‍ പഠിച്ചു വളര്‍ന്ന തന്റെ രീതികളായിരുന്നു ഗോസിപ്പിന് കാരണം. ആണും പെണ്ണും ഒന്നിച്ചിരിക്കുന്നതും ഡിന്നര്‍ കഴിക്കാന്‍ പോകുന്നതും ചായ കുടിക്കുന്നതും തന്റെ കാഴചയില്‍ തെറ്റായിരുന്നില്ല. പക്ഷെ ആളുകള്‍ ശ്രദ്ധിക്കുമായിരുന്നു.

അന്നൊന്നും ഇത് മനസിലാക്കാനുള്ള പ്രായമോ ബുദ്ധിയോ ഉണ്ടായിരുന്നില്ല. മാതാപിതാക്കള്‍ കേട്ടാല്‍ വിഷമിക്കുമല്ലോ എന്നായിരുന്നു വിഷമം. ഇതൊക്കെ സിനിമാ ലോകത്തിന്റെ ഭാഗമാണെന്ന് പിന്നീട് മനസിലായെന്നും താരം പറഞ്ഞു.

ഇപ്പോഴത്തെ തന്റെ വിഷമം ഗോസിപ്പ് ഇല്ലാത്തതാണ്. ഗോസിപ്പ് ഒരു മാര്‍ക്കറ്റിംഗിന്റെ ഭാഗമാണ്. അതൊരു മാര്‍ക്കറ്റിംഗ് ടെക്‌നോളജിയാണ്. സിനിമ വീട്ടിലെത്തുന്ന ഈ കാലത്ത് ഗോസിപ്പ് സിനിമയേക്കുറിച്ച് അറിവുണ്ടാക്കുമെന്നും താരം പറഞ്ഞു.

കാര്യം എന്തൊക്കെയാണെങ്കിലും എല്ലാത്തിനും ഒരു പരിധിയുണ്ടാകണം. ഒരാളേയും വേദനിപ്പിക്കാന്‍ പാടില്ല. അത്തരം വേദനിപ്പിക്കുന്ന ഗോസിപ്പുകള്‍ കാണുമ്പോള്‍ എഴതിയുണ്ടാക്കിയവന്‍ നല്ല വീട്ടിലല്ല ജനിച്ചതെന്ന് മനസില്‍ പ്രാകുമെന്നും താരം പറഞ്ഞു.

English summary
'We were in love. But it was only an infactuation, not a long lasting relation, Rahman said. The break up was not for parants he added.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam