»   » ജ്യേഷ്ഠാനുജന്‍മാരെപ്പോലെയായിരുന്നു, ജയറാമുമായി പിരിഞ്ഞതിനുള്ള യഥാര്‍ത്ഥ കാരണവുമായി രാജസേനന്‍

ജ്യേഷ്ഠാനുജന്‍മാരെപ്പോലെയായിരുന്നു, ജയറാമുമായി പിരിഞ്ഞതിനുള്ള യഥാര്‍ത്ഥ കാരണവുമായി രാജസേനന്‍

Posted By: Nihara
Subscribe to Filmibeat Malayalam

സംവിധായകന്‍ രാജസേനനും ജയറാമും തമ്മിലുള്ള പിണക്കം പരസ്യമായ രഹസ്യമാണ്. മലയാള സിനിമയിലെ തന്നെ മികച്ച കൂട്ടുകെട്ടുകളിലൊന്നായിരുന്നു ഇവരുടേത്. കുടുംബ ചിത്രങ്ങളുടെ തോഴനായ രാജസേനന്റെ 16 സിനിമയിലും നായകനായി വേഷമിട്ടത് ജയറാമാണ്.

അയലത്തെ അദ്ദേഹം, മേലേപ്പറമ്പില്‍ ആണ്‍വീട്, ആദ്യത്തെ കണ്‍മണി, അനിയന്‍ ബാവ ചേട്ടന്‍ബാവ , കഥനായകന്‍ , കനകസിംഹാസനം വരെ 16 സിനിമയിലും നായകനായെത്തിയത് ജയറാമായിരുന്നു. 2006 ന് ശേഷം ഈ കൂട്ടുകെട്ട് ഒരുമിച്ചിട്ടില്ല. ജയറാം മോശമായി പെരുമാറിയതാണ് ഇരുവരും തമ്മില്‍ പിരിയാന്‍ കാരണമായതെന്ന തരത്തിലുള്ള വാര്‍ത്തകളൊക്കെ പ്രചരിച്ചിരുന്നു. എന്നാല്‍ അതൊന്നുമായിരുന്നില്ല ഇവര്‍ക്കിടയില്‍ സംഭവിച്ചത്.

ജയറാമുമൊത്ത് 16 സിനിമകള്‍

37 സിനിമകളാണ് രാജസേനന്‍ സംവിധാനം ചെയ്തിട്ടുള്ളത്. ഇതില്‍ 16 സിനിമയിലും നായകനായെത്തിയത് ജയറാമായിരുന്നു. 14 സിനിമകളും ഗംഭീര വിജയമായിരുന്നു. 2 എണ്ണം ആവറേജ് നിലവാരത്തിലുള്ളവയുമായിരുന്നു. സിനിമ ചെയ്തു കൊണ്ടിരിക്കുന്ന സമയത്തു തന്നെ ‍ഞങ്ങള്‍ തമ്മിലുള്ള ബന്ധം ഇല്ലാതാക്കാനായി ചിലര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അതൊന്നും ഏറ്റിരുന്നില്ല.

മാനസികമായി ചില അകല്‍ച്ച

ചിലരുടെ ഇടപെടലുകള്‍ കാരണം ഇടയ്ക്ക് മാനസ്സികമായി ഞങ്ങള്‍ക്കിടയില്‍ ചെറിയ അകല്‍ച്ച വന്നിരുന്നു. ചിലര്‍ നടത്തിയ തെറ്റിദ്ധാരണയായിരുന്നു ഇതിനു പിന്നില്‍.

മധുചന്ദ്രലേഖ സംഭവിച്ചതിന് പിന്നില്‍ സുരേഷ് ഗോപി ഇടപെട്ടു

സുരേഷ് ഗോപിയുടെ ഇടപെടലിലൂടെയാണ് മധുചന്ദ്രലേഖയിലൂടെ ഞങ്ങള്‍ വീണ്ടും ഒന്നിച്ചത്. ഇനി പിരിയില്ലെന്ന് തീരുമാനവുമെടുത്തിരുന്നു. ആരെന്തു പറഞ്ഞാലും നമ്മള്‍ തെറ്റില്ലെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ അടുത്ത ചിത്രമായ കനകസിംഹാസനം ആയപ്പോഴേക്കും വീണ്ടും എന്തൊക്കെയോ പ്രശ്നങ്ങള്‍ സംഭവിച്ചു.

നേരിട്ട് ഏറ്റുമുട്ടിയിട്ടില്ല

സത്യസന്ധമായി പറയുകയാണെങ്കില്‍ ജയറാമും ഞാനും തമ്മില്‍ മുഖത്ത് നോക്കി ഒരു വാക്കും തെറ്റായി പറഞ്ഞിട്ടില്ല. ഞങ്ങള്‍ പരസ്പരം ഈ പതിനാറു സിനിമകളിലും ജയറാം എത്ര രൂപ പ്രതിഫലം വാങ്ങി ഞാന്‍ എത്ര രൂപ വാങ്ങി അതുപോലും പരസ്പരം ചര്‍ച്ച ചെയ്തിട്ടില്ല എന്നുള്ളതാണ് .രണ്ടു ആണ്‍ സുഹൃത്തുക്കള്‍ തമ്മില്‍ ചര്‍ച്ച ചെയ്യാവുന്ന ഒരുപാടു മേഖലകളുണ്ട് നല്ലതും ചീത്തയായിട്ടുള്ളതും അങ്ങനെ ചീത്തയായിട്ടുള്ള എന്തെങ്കിലും കാര്യം നമ്മള്‍ തമ്മില്‍ ചര്‍ച്ച ചെയ്യാറില്ലായിരുന്നു .

ജ്യേഷ്ഠാനുജന്‍മാരെപ്പോലെയായിരുന്നു

ഞങ്ങള്‍ തമ്മില്‍ ജ്യേഷ്ഠാനുജന്‍ ബന്ധം തന്നെയായിരുന്നു. ഒരിക്കല്‍പ്പോലും എടോ പോടോ വിളി ഉണ്ടായിട്ടില്ല. ജയറാം എന്നെ സേനന്‍ എന്നും ഞാന്‍ തിരികെ ജയറാം എന്നോ സാമി എന്നോ ആണ് വിളിക്കാറുള്ളത്. കഴിഞ്ഞ ദിവസങ്ങളിലൊക്കെ ഞാന്‍ ജയറാമിനെക്കുറിച്ച് എന്തൊക്കെയോ പറഞ്ഞുവെന്ന തരത്തിലുള്ള വാര്‍ത്ത പ്രചരിക്കുന്നതായ് അറിഞ്ഞു. അതൊന്നും എന്‍റെ വാക്കുകളല്ല.

English summary
Rajasenan shares his experience with Jayaram.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam