twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നല്ല സിനിമയെ പ്രേക്ഷകര്‍ സ്വീകരിക്കും - രാജീവ് കുമാര്‍

    By Super
    |

    ഇന്ത്യയിലെ ആദ്യത്തെ 3ഡി ചിത്രമായ മൈഡിയര്‍ കുട്ടിച്ചാത്തനില്‍ അസിസ്റന്റ് ഡയറക്ടറായാണ് ടി.കെ. രാജീവ് കുമാര്‍ തന്റെ ചലച്ചിത്ര ജീവിതം തുടങ്ങുന്നത്. കമലഹാസനെ നായകനാക്കി സംവിധാനം ചെയ്ത ആദ്യചിത്രമായ ചാണക്യനിലൂടെ തന്നെ രാജീവ് കുമാര്‍ തന്റെ പ്രതിഭ വിളംബരം ചെയ്തു. പിന്നീടു വന്ന മഹാനഗരം, പവിത്രം, കണ്ണെഴുതി പൊട്ടുംതൊട്ട് തുടങ്ങിയ ചിത്രങ്ങളിലെല്ലാം തന്റേതു മാത്രമായ എന്തെങ്കിലും ഒന്ന് രാജീവ് കരുതിവെച്ചു.

    രാജീവിന്റെ പുതിയ ചിത്രമായ ജലമര്‍മ്മരം കഴിഞ്ഞ വര്‍ഷത്തെ മികച്ച പാരിസ്ഥിതിക ചിത്രത്തിനുള്ള ദേശീയ അവാര്‍ഡിനര്‍ഹമായി. ഇതേ ചിത്രത്തിലെ തന്നെ അഭിനയത്തിന് മാസ്റര്‍ അശ്വിന് മികച്ച ബാലനടനുള്ള അവാര്‍ഡും ലഭിച്ചു. എന്നാല്‍ മികച്ച പാരിസ്ഥിതിക ചിത്രത്തിന്റെ സംവിധായകന്‍ ഹിന്ദി രംഗത്തേക്കു കടന്നത് വിവാദത്തിന്റെ കൈയും പിടിച്ചാണ്. ആദ്യ ഹിന്ദിചിത്രമായ രാജാ കോ റാണി സെ പ്യാര്‍ ഹോ ഗയായില്‍ ഒരു കുട്ടിയാനയെ പീഡിപ്പിച്ചു എന്ന ആരോപണമാണ് രാജീവിനെ തേടിയെത്തിയത്.

    വിവാദത്തെയും തന്റെ സിനിമാ ജീവിതത്തെയും കുറിച്ച് രാജീവ് ഇന്ത്യാഇന്‍ഫോയുമായി സംസാരിക്കുന്നു.

    ജലമര്‍മ്മരം സംവിധാനം ചെയ്യാനുള്ള പ്രചോദനം എന്തായിരുന്നു..?

    പത്തു വര്‍ഷത്തെ സിനിമാജീവിതത്തില്‍ എനിക്കുണ്ടായ അനുഭവങ്ങള്‍ തന്നെ. വ്യാവസായിക മലിനീകരണത്തെക്കുറിച്ചുള്ള ഒരു ചിത്രം കഴിഞ്ഞ 10 വര്‍ഷമായി എന്റെ മനസ്സിലുണ്ട്. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സായിരുന്നു പ്രധാന പ്രചോദനം. പക്ഷെ പല കാരണങ്ങള്‍ കൊണ്ട് എനിക്ക് ആചിത്രം നിര്‍മ്മിക്കാന്‍ കഴിയാതെ പോയി. ചെറിയൊരു കുറ്റബോധവും തോന്നിത്തുടങ്ങി. ആ കുറ്റബോധവും സ്വയം വിലയിരുത്തലുമാണ് ജലമര്‍മ്മരത്തിന്റെ നിര്‍മ്മാണത്തിലേക്കു നയിച്ചത്. എന്റെ ബാല്യകാലാനുഭവങ്ങള്‍ മലിനീകരണത്തെ ഒരു കുട്ടിയുടെ ഭാഗത്തു നിന്നു കാണാന്‍ വളരെയേറെ സഹായിക്കുകയും ചെയ്തു.

    ചാണക്യനു ശേഷം വന്ന ക്ഷണക്കത്ത്, ഒറ്റയാള്‍ പട്ടാളം പോലുള്ള ചിത്രങ്ങള്‍ പരാജയപ്പെട്ടല്ലോ. താങ്കളില്‍ നിന്നും അത്തരത്തിലുള്ള ചിത്രം ആരും പ്രതീക്ഷിച്ചിരുന്നില്ല. ഇക്കാര്യത്തില്‍ എന്താണ് താങ്കള്‍ക്ക് പറയാനുള്ളത്...?

    ക്ഷണക്കത്ത്, ഒറ്റയാള്‍ പട്ടാളം, ഒരളവുവരെ മഹാനഗരം എന്നീ ചിത്രങ്ങള്‍ കാര്യമായ മെച്ചമുണ്ടാക്കിയില്ലെന്ന് ഞാനും സമ്മതിക്കുന്നു. ചാണക്യന്‍ സംവിധാനം ചെയ്യുമ്പോള്‍ ചിത്രം എങ്ങനെയിരിക്കണമെന്ന് എനിക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. എന്റെ ആഗ്രഹങ്ങള്‍ക്ക് അനുസരിച്ചാണ് അത് പൂര്‍ത്തിയാക്കിയതും. ചാണക്യനു ശേഷം കമലഹാസന്‍ നിര്‍മ്മിക്കുന്ന ഒരു തമിഴ് ചിത്രത്തിന്റെ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. അതുകൊണ്ടു തന്നെ മലയാളത്തിലെ ചില ഓഫറുകള്‍ നിരസിക്കേണ്ടിവന്നു. പക്ഷെ കമലിന്റെ ചിത്രം ഉപേക്ഷിച്ചു.

    അതിനുശേഷം ചാണക്യന്റെ നിര്‍മ്മാതാക്കളായ നവോദയയ്ക്കുവേണ്ടി മറ്റൊരു ചിത്രത്തിന്റെ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. ചിത്രത്തിന്റെ അന്തിമരൂപമായപ്പോഴാണ് പി. പത്മരാജന്‍ സമാനമായ മറ്റൊരു ചിത്രം ചെയ്യുന്നുണ്ടെന്നറിയുന്നത്. അതോടെ ആ ചിത്രവും ഉപേക്ഷിച്ചു.

    ചാണക്യനെപ്പോലുള്ള ചിത്രങ്ങള്‍ നിര്‍മിക്കാന്‍ നിര്‍മ്മാതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും എനിക്കു താല്പര്യമുണ്ടായിരുന്നില്ല. ഒരു അന്തിമ തീരുമാനമില്ലാത്ത ഈ അവസ്ഥയിലാണ് മേല്‍പ്പറഞ്ഞ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയത്. അതുകൊണ്ടുതന്നെയായിരിക്കും അവ പരാജയപ്പെട്ടതും.

    1

    Read more about: rajeev kumar director
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X