»   » രാജേഷ് പിള്ള- എക്‌സ്‌ക്ലൂസീവ് അഭിമുഖം

രാജേഷ് പിള്ള- എക്‌സ്‌ക്ലൂസീവ് അഭിമുഖം

Posted By: നിര്‍മല്‍
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/interviews/rajesh-pillai-gold-mohanlal-movie-2-102018.html">Next »</a></li></ul>
Rajesh Pillai
എവിടെയായിരുന്നു ഇത്രയും നാള്‍? മലയാള സിനിമയില്‍ മാറ്റത്തിന്റെ ട്രാഫിക് ജംക് ഷന്‍ തുറന്ന സംവിധായകന്‍ രാജേഷ് ആര്‍. പിള്ളയോട് എല്ലാവരും ചോദിച്ചത് ഇതായിരുന്നു. മാറ്റത്തിന്റെ പുതിയ പാതവെട്ടിത്തുറന്ന് സൂപ്പര്‍ഹിറ്റായ ട്രാഫിക് എന്ന ചിത്രത്തിനു ശേഷം രാജേഷിനെ ആരും കണ്ടിരുന്നില്ല. ഇതിനിടെ കേട്ടു ട്രാഫിക് ഹിന്ദിയിലും തമിഴിലും ഒരുക്കുന്നുവെന്ന്. തമിഴ് ട്രാഫിക്കില്‍ കമല്‍ഹാസന്‍ പ്രധാന വേഷത്തില്‍ എത്തുന്നുവെന്നായിരുന്നു അടുത്ത വാര്‍ത്ത. പിന്നെ കേട്ടത് കമല്‍ഹാസന്‍ തമിഴ് ട്രാഫിക്കില്‍ ഇല്ലെന്നും. ഏറ്റവും ഒടുവില്‍ വന്നത് തമിഴ് ട്രാഫിക് രാജേഷ് സംവിധാനം ചെയ്യുന്നില്ലെന്നാണ്. ഇതിനിടയില്‍ രണ്ടുവര്‍ഷം കടന്നുപോയി.

എന്നാല്‍ ശക്തമായൊരു തിരിച്ചുവരവിനുള്ള ഒരുക്കത്തിലായിരുന്നു രാജേഷ്. എത്തുന്നത് വേറെയാരുടെയും കൂടെയല്ല, മെഗാസ്റ്റാര്‍ മോഹന്‍ലാലിനൊപ്പമാണ്. ചിത്രത്തിന്റെ കൂടുതല്‍ വിശേഷത്തെക്കുറിച്ച് രാജേഷ് 'വണ്‍ ഇന്ത്യ'യോട് സംസാരിക്കുന്നു

എവിടെയായിരുന്നു ഇത്രയും നാള്‍?

ട്രാഫിക് വന്‍വിജയം നേടിയപ്പോള്‍ എനിക്കുമുന്‍പില്‍ അവസരങ്ങളുടെ പെരുമഴയായിരുന്നു. അവസരങ്ങള്‍ കൂടുതലുമെത്തിയത് ബോളിവുഡില്‍ നിന്നും തമിഴില്‍ നിന്നുമായിരുന്നു. ട്രാഫിക്കിന്റെ വിജയത്തിന്റെ നൂറാം ദിവസം ആഘോഷിക്കുമ്പോള്‍ മുഖ്യാതിഥി കമല്‍ഹാസനായിരുന്നു. ഇതിനു മുന്‍പ് കമല്‍ഹാസന്‍ രണ്ടുതവണ ചിത്രം കണ്ടിരുന്നു. ഈ ചിത്രം തമിഴില്‍ സംവിധാനം ചെയ്യണമെന്നാവശ്യപ്പെട്ട് കമല്‍ എന്നെ ക്ഷണിച്ചു. രണ്ടുദിവസം അദ്ദേഹത്തിന്റെ ഗസ്റ്റ് ഹൗസിലിരുന്ന് ഞങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. ഇതേസമയം തന്നെ ട്രാഫിക് ഹിന്ദിയിലൊരുക്കാന്‍ ബോളിവുഡില്‍ നിന്നും ക്ഷണം വന്നിരുന്നു. അവിടുത്തെ പ്രധാന നിര്‍മാണ കമ്പനിയുമായി കരാര്‍ ആകുകയുംചെയ്തു. എന്നാല്‍ തമിഴും ഹിന്ദിയും ചിത്രീകരണം തുടങ്ങേണ്ടി വന്നത് ഒരേസമയമായിരുന്നു. പ്രൊജക്ട് നീണ്ടുപോയപ്പോള്‍ കമല്‍ഹാസന്‍ വിശ്വരൂപത്തിന്റെ സംവിധാനവുമായി മുന്നോട്ടുപോയി. ആ ചിത്രത്തിന്റെ സംവിധാനം ഏറ്റെടുക്കേണ്ടി വന്നതിനാല്‍ അദ്ദേഹത്തിന് ട്രാഫികില്‍ നിന്നു മാറേണ്ടി വന്നു. പകരം ശരത്കുമാര്‍ വന്നു. ഹിന്ദിയും തമിഴും ഒന്നിച്ചു ചെയ്യേണ്ടി വന്നതിനാല്‍ തമിഴ് സംവിധാനത്തില്‍ നിന്നു ഞാന്‍ പിന്‍മാറി. എന്റെ അസോഷ്യേറ്റ് ആയിരുന്ന ഷിജിക് ഖാദര്‍ ആണ് ഇപ്പോള്‍ ആ ചിത്രം സംവിധാനം ചെയ്യുന്നത്. ഹിന്ദി ഞാനും. തമിഴില്‍ പ്രകാശ് രാജും പ്രസന്നയുമൊക്കെ അഭിനയിക്കുന്നുണ്ട്.

മലയാളത്തിലേക്കു തിരിച്ചുവരുന്നു അല്ലേ?

മലയാളത്തില്‍ നിന്ന് ഞാന്‍ എങ്ങോട്ടും പോയിരുന്നില്ല. ട്രാഫിക് വലിയൊരു ബാധ്യതയാണ് നമ്മള്‍ക്കുണ്ടാക്കിയത്. ട്രാഫിക് ചെയ്യുന്നതിനു മുന്‍പ് ഞാന്‍ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന പരാജയപ്പെട്ട ചിത്രത്തിന്റെ സംവിധായകനായിരുന്നു. ട്രാഫിക് മലയാളത്തില്‍ ഉണ്ടാക്കിയ മാറ്റവും വിജയവും നമുക്ക് പുതിയൊരു മേല്‍വിലാസമുണ്ടാക്കിത്തന്നു. ഇനിയൊരു ചിത്രം ചെയ്യുകയാണെങ്കില്‍ ട്രാഫിക്കിനും മുകളില്‍ നില്‍ക്കുന്ന ചിത്രം ചെയ്യണം എന്ന തോന്നല്‍ നമ്മളില്‍ ഉണ്ടായി. അതിനാല്‍ നല്ലൊരു കഥ ലഭിക്കാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നു. ഒത്തിരിപേരുടെ കഥ കേട്ടു.
അടുത്ത പേജില്‍
ലാലേട്ടനൊപ്പം ചാക്കോച്ചനും ചേരും

<ul id="pagination-digg"><li class="next"><a href="/interviews/rajesh-pillai-gold-mohanlal-movie-2-102018.html">Next »</a></li></ul>

English summary
Mohanlal is doing an important role in Rajesh Pillai's new film after Gold -Director Rajesh Pillai's exclusive interview.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X