»   » സത്യം അറിയാവുന്നിടത്തോളം കാലം വിവാദങ്ങളെ ഭയക്കേണ്ടതില്ലെന്ന് രജിഷ വിജയന്‍ !

സത്യം അറിയാവുന്നിടത്തോളം കാലം വിവാദങ്ങളെ ഭയക്കേണ്ടതില്ലെന്ന് രജിഷ വിജയന്‍ !

By: Nihara
Subscribe to Filmibeat Malayalam

ആരും കൊതിക്കുന്നൊരു നേട്ടമാണ് ആദ്യ സിനിമയിലൂടെ തന്നെ രജിഷ വിജയന്‍ സ്വന്തമാക്കിയത്. അവാര്‍ഡ് പ്രഖ്യാപനത്തിനിടെ തന്‍റെ പേര് കേട്ടപ്പോഴുണ്ടായ ഞെട്ടലില്‍ നിന്നും താന്‍ മുക്തയായിട്ടില്ലെന്നായിരുന്നു ആ സമയത്ത് താരം പ്രതികരിച്ചത്. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത അനുരാഗ കരിക്കിന്‍ വെള്ളത്തിലെ അഭിനയത്തിലൂടെയാണ് രജിഷ ഈ നേട്ടം സ്വന്തമാക്കിയത്.

ടെലിവിഷന്‍ അവതാരക രംഗത്തു നിന്നാണ് രജിഷ സിനിമയിലേക്ക് പ്രവേശിച്ചത്. കോഴിക്കോട് സ്വദേശിനിയായ രജിഷ പത്രപ്രവര്‍ത്തനത്തില്‍ ബിരുദം നേടിയിട്ടുണ്ട്. ചാനലുകളിലെ പരിപാടിയിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതമാണ് രജിഷയെ. ആദ്യ ചിത്രത്തിലൂടെ അവാര്‍ഡ് സ്വന്തമാക്കിയ താരത്തിനെക്കുറിച്ച് ഇടയ്ക്ക് അത്ര നല്ല കാര്യമായിരുന്നില്ല പുറത്തുവന്നത്. സിനിമയില്‍ തുടരുന്നതിന് വേണ്ടി വ്യക്തി ജീവിതത്തിലെ പ്രധാന കാര്യം വരെ താരം മാറ്റിവെച്ചുവെന്നുള്ള തരത്തില്‍ കാര്യങ്ങള്‍ പ്രചരിച്ചിരുന്നു. വിവാദങ്ങളൊന്നും തന്നെ ബാധിക്കാറില്ലെന്നും സിനിമയുമായി മുന്നോട്ട് പോവാനുള്ള തീരുമാനത്തിലാണ് താനെന്നും രജിഷ വിജയന്‍ പറയുന്നു. മാത്തുക്കുട്ടിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം കാര്യങ്ങള്‍ പങ്കുവെച്ചത്.

ഭംഗിയുള്ളവര്‍ക്ക് പറ്റിയ മേഖല

സിനിമയില്‍ അഭിനയിക്കണമെങ്കില്‍ നല്ല ഭംഗിയുണ്ടായിരിക്കണമെന്ന കാഴ്ചപ്പാടുകാരിയായിരുന്നു താനെന്ന് രജിഷ വിജയന്‍ പറയുന്നു. കുട്ടിക്കാലത്തെ തന്റെ കോലം വെച്ച് സിനിമയില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യാന്‍ കഴിയില്ലായിരുന്നു.

അഹങ്കാരിയാണെന്ന് പറയുന്നവരോട്

അടുത്ത സുഹൃത്തുക്കള്‍ വരെ ആദ്യ കാഴ്ചയില്‍ തന്നെക്കുറിച്ച് വിലയിരുത്തിയത് അഹങ്കാരി, ജാഡ തുടങ്ങിയ പേരിലാണ്. എന്താണെന്ന് അറിയില്ല നിന്നെക്കണ്ടാല്‍ അഹങ്കാരിയാണെന്ന് തൊന്നുമെന്ന് അമ്മയും പറഞ്ഞിട്ടുണ്ടെന്നും രജിഷ വിജയന്‍ പറയുന്നു.

ഷൂട്ടിങ്ങിനിടയിലെ മോശം അനുഭവം

സിനിമാക്കാരുടെ പ്രൈവസിയെക്കുറിച്ച് പലരും ചിന്തിക്കാറില്ലെന്ന് രജിഷ പറയുന്നു. സെല്‍ഫിയെടുക്കണമെന്നും പറഞ്ഞ് വരുന്നവരോട് നന്നായി പെരുമാറുണ്ട്. എന്നാല്‍ അപൂര്‍വ്വം സാഹചര്യങ്ങളില്‍ അത് മോശമായി തോന്നിയിരുന്നു.

ആദ്യ സിനിമയില്‍ത്തന്നെ അവാര്‍ഡ്

അഭിനേത്രിയെന്ന നിലയില്‍ ഏതൊരു ആര്‍ട്ടിസ്റ്റും കൊതിക്കുന്ന നേട്ടമാണ് ആദ്യ ചിത്രത്തിലൂടെ തന്നെ രജിഷയെ തേടിയെത്തിയത്. അവാര്‍ഡ് ലഭിച്ചത് അനുഗ്രഹമായിട്ടാണ് തോന്നുന്നത്. അവാര്‍ഡ് തലയില്‍ കയറിക്കഴിഞ്ഞാല്‍ പിന്നെ വീട്ടിലിരിപ്പേ ഉണ്ടാവുള്ളൂവെന്നും താരം പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ല

ഫേസ്ബുക്ക്, വാട്‌സാപ്പ് തുടങ്ങിയ മാധ്യമങ്ങളില്ലൊന്നും താന്‍ ആക്ടീവല്ലെന്നും താരം പറയുന്നു. ഫേസ്ബുക്കില്‍ ഒഫീഷ്യല്‍ പേജുണ്ട് പക്ഷേ അത്ര സജീവമായി ഇടപടാറില്ല. എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ താന്‍ സജീവമാണെന്ന് താരം പറയുന്നു. നെഗറ്റിവിറ്റി ഇല്ലാത്തതിനാലാണ് അതില്‍ സജീവമാവുന്നത്.

English summary
Rajisha Vijyan about her film career.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam