twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്റ്റാന്‍ഡ് അപ്പിലെ നിമിഷ സജയനെക്കുറിച്ച് രജിഷ പറഞ്ഞത്! വീഡിയോ കാണാം

    By Midhun Raj
    |

    അനുരാഗ കരിക്കിന്‍ വെള്ളം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് രജിഷ വിജയന്‍. ആദ്യ സിനിമയിലൂടെയുളള സംസ്ഥാന പുരസ്‌കാര നേട്ടം നടിയെ മുന്‍നിര നായികയായി ഉയര്‍ത്തിയിരുന്നു. അനുരാഗ കരിക്കിന്‍ വെളളത്തിലെ എലി എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് നടിക്ക് ലഭിച്ചത്. തുടര്‍ന്ന് ജോര്‍ജ്ജേട്ടന്‍സ് പൂരം, ഒരു സിനിമാക്കാരന്‍ എന്നീ സിനിമകളില്‍ അഭിനയിച്ച രജിഷ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ജൂണിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയത്.

    ജൂണിന് പിന്നാലെ ഫൈനല്‍സും ഹിറ്റായതോടെ രജിഷ വിജയന്‍ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുകയാണ്. വിധു വിന്‍സെന്റ് സംവിധാനം ചെയ്ത സ്റ്റാന്‍ഡ് അപ് എന്ന ചിത്രമാണ് നടിയുടെതായി റിലീസിങ്ങിനൊരുങ്ങുന്നത്. സിനിമയെക്കുറിച്ച് നടി ഫില്‍മിബീറ്റ് മലയാളത്തിനോട് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു.

    സ്റ്റാന്‍ഡ് അപ്പ്

    മാന്‍ഹോള്‍ എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം വിധു വിന്‍സെന്റ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം കൂടിയാണ് സ്റ്റാന്‍ഡ് അപ്പ്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച സംവിധായകയ്ക്കുളള പുരസ്‌കാരം വിധു വിന്‍സെന്റിന് ലഭിച്ചിരുന്നു. ഇത്തവണ സ്റ്റാന്‍ഡ് അപ്പ് കോമഡിയുടെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറയുന്നത്. രജിഷയ്‌ക്കൊപ്പം നിമിഷ സജയന്‍,അര്‍ജുന്‍ അശോക്, വെങ്കിടേഷ്, ദിവ്യ ഗോപിനാഥ്,ജുനൈസ് തുടങ്ങിയവരാണ് സിനിമയില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

    ആറ് സുഹൃത്തുക്കളെ

    ആറ് സുഹൃത്തുക്കളെ കേന്ദ്രീകരിച്ചുളള കഥയാണ് സ്റ്റാന്‍ഡ് അപ്പില്‍ പറയുന്നതെന്ന് രജിഷ വിജയന്‍ പറയുന്നു. ഈ ആറ് പേരുടെ ജീവിതത്തില്‍ നടക്കുന്ന ഒരു സംഭവവും അതിന ചുറ്റിപ്പറ്റിയുളള കഥയുമാണ് ചിത്രത്തിന്റെത്. ടൈറ്റില്‍ സൂചിപ്പിക്കുന്നത് പോലെ സ്റ്റാന്‍ഡ് അപ്പ് കോമഡിയിലെ പ്രീമൈസിലൂടെയാണ് കഥ പോവുന്നത്. സ്റ്റാന്‍ഡ് അപ്പ് കോമേഡിയനായി നിമിഷയാണ് എത്തുന്നത്. അതിന്റെ കൂടെ തല ഉയര്‍ത്തി നില്‍ക്കു, ടേക്ക് എ സ്റ്റാന്‍ഡ് എന്ന് കൂടി സിനിമ പറയുന്നുണ്ട്.

    സ്ത്രീകള്‍ ഇപ്പോള്‍

    സ്ത്രീകള്‍ ഇപ്പോള്‍ സിനിമയില്‍ മുന്നിലും പിന്നിലുമായി ഒരുപാട് പേരുണ്ട്. അനുശ്രീക്ക് ശേഷം ഒരു മുന്‍നിര നായികയ്‌ക്കൊപ്പം അഭിനയിക്കുന്നത് നിമിഷയുടെ കൂടെയാണ്. നിമിഷയെക്കുറിച്ച് പറഞ്ഞാല്‍ നിമിഷ വളരെയധികം കഴിവുളള ഒരു അഭിനേത്രിയാണ്. കീര്‍ത്തി എന്ന കഥാപാത്രത്തെയാണ് നിമിഷ അവതരിപ്പിക്കുന്നത്. നിമിഷയുടെ അനിയന്റെ ഗേള്‍ ഫ്രണ്ടിന്റെ റോളിലാണ് ഞാന്‍ അഭിനയിച്ചിരിക്കുന്നത്.

    അനിയനായി വെങ്കിടേഷാണ്

    അനിയനായി വെങ്കിടേഷാണ് അഭിനയിച്ചിരിക്കുന്നത്. വെങ്കിടേഷ് പുതിയ പയ്യനാണ്. നല്ലൊരു റൊമാന്‍സ് ഞാനും വെങ്കിടേഷും തമ്മിലുണ്ട്. അതില്‍ ഒരു പാട്ടും നന്നായി വന്നിട്ടുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. സിനിമയില്‍ ഈ ഫണും റൊമാന്‍സും ഫ്രണ്ട്ഷിപ്പിന്റെ കഥയുമൊക്കെ പറയുന്നുണ്ടെങ്കിലും സിനിമ സാമൂഹിക പ്രസക്തിയുളള ഒരു വിഷയത്തെക്കുറിച്ചും പറയുന്നുണ്ട്.

    ഫൈനല്‍സ്

    ഫൈനല്‍സ് നായിക പ്രാധാന്യമുളള ഒരു സിനിമ എന്ന് പറഞ്ഞാല്‍ അത് എന്റെ മാത്രം സിനിമയല്ല. സത്യം പറഞ്ഞാല്‍ സൂരാജേട്ടന്റെ പടമാണ്. സുരാജേട്ടന്റെയും എന്റെയും നിരഞ്ജന്റെയും കഥാപാത്രങ്ങള്‍ക്ക് തുല്യ പ്രാധാന്യമാണുളളത്. അപ്പോള്‍ നായികാ പ്രാധാന്യം എന്നല്ല. പ്രാധാന്യം സ്‌ക്രിപ്റ്റിനാണ്. സ്‌ക്രിപ്റ്റ് വര്‍ക്കാവുകയാണെങ്കിലും എന്റെ കഥാപാത്രത്തിന് ചെയ്യാന്‍ എന്തെങ്കിലുമൊക്കെയുണ്ട്, അല്ലെങ്കില്‍ എന്നെക്കൊണ്ട് ചെയ്യാന്‍ പറ്റും, അല്ലെങ്കില്‍ ഇതുവരെ ചെയ്തതില്‍ നിന്നും വ്യത്യസ്തമാണെന്ന് തോന്നുന്ന സിനിമകളാണ് ചെയ്യാന്‍ ശ്രമിക്കുന്നത്. പറ്റുന്നതിന്റെ പരമാവധി ചെയ്യാന്‍ നോക്കുന്നുണ്ട്. വിജയിക്കണം എന്നൊരു ആഗ്രഹവുമുണ്ട്.

    മമ്മൂട്ടിയുടെ വണ്ണില്‍ പാര്‍ട്ടി സെക്രട്ടറിയായി ജോജു! മറ്റു വിവരങ്ങള്‍ ഇങ്ങനെമമ്മൂട്ടിയുടെ വണ്ണില്‍ പാര്‍ട്ടി സെക്രട്ടറിയായി ജോജു! മറ്റു വിവരങ്ങള്‍ ഇങ്ങനെ

    എന്തുക്കൊണ്ട് സ്റ്റാന്‍ഡ് അപ്പ് കാണണം

    എന്തുക്കൊണ്ട് സ്റ്റാന്‍ഡ് അപ്പ് കാണണം

    സ്റ്റാന്‍ഡ് അപ്പ് കാണേണ്ടത് എന്തിന് വേണ്ടിയെന്ന് ചോദിച്ചാല്‍ നിങ്ങള്‍ക്ക് വേണ്ടിയെടുത്ത സിനിമയാണ്. സിനിമ സ്റ്റാന്‍ഡ് അപ് കോമഡിയുടെ പശ്ചാത്തലത്തിലാണ് പറയുന്നതെങ്കിലും വരും തലമുറയും ഇപ്പോഴുളള തലമുറയും വളരയെധികം ചര്‍ച്ച ചെയ്യേണ്ട, കൂടെ നില്‍ക്കേണ്ട ഒരു വിഷയത്തെക്കുറിച്ച് വിപുലമായ രീതിയില്‍ സിനിമ സംസാരിക്കുന്നുണ്ട്. അത് പ്രേക്ഷകരെ, പ്രത്യേകിച്ച് ചെറിയ കുട്ടികളെ രക്ഷിതാക്കള്‍ കൂടെ കൊണ്ടുപോയി തന്നെ കാണിച്ച് വരും തലമുറയെ ശരിയെന്ത് തെറ്റെന്ത് എന്ന് പറഞ്ഞ് മനസിലാക്കി കൊടുക്കാനുളള ഒരു കോന്‍വര്‍സേഷന്‍ സ്റ്റാര്‍ട്ടറും കൂടിയായിരിക്കും ഈ സിനിമ എന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് കൊണ്ട് കൂടിയായിരിക്കും നിങ്ങള്‍ സ്റ്റാന്‍ഡ് അപ്പ് എന്ന സിനിമ കാണേണ്ടത്. രജിഷ വിജയന്‍ പറഞ്ഞു.

    പ്രതീക്ഷകള്‍ ആകാശത്തിനും മുകളില്‍! ആ അത്ഭുതത്തിനായി കാത്തിരിക്കൂ! മാമാങ്കം നിര്‍മ്മാതാവ്‌പ്രതീക്ഷകള്‍ ആകാശത്തിനും മുകളില്‍! ആ അത്ഭുതത്തിനായി കാത്തിരിക്കൂ! മാമാങ്കം നിര്‍മ്മാതാവ്‌

    English summary
    Rajisha Vijayan Says About Stand Up Movie And Nimisha Sajayan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X