»   » കത്രീന കൈഫ് രണ്‍ബീറിനെ വേദനിപ്പിച്ചു; ചോക്ലേറ്റ് നായകന്‍ മനസ് തുറക്കുന്നു...

കത്രീന കൈഫ് രണ്‍ബീറിനെ വേദനിപ്പിച്ചു; ചോക്ലേറ്റ് നായകന്‍ മനസ് തുറക്കുന്നു...

Posted By: Vishnu
Subscribe to Filmibeat Malayalam

ചോക്ലേറ്റ് നായകന്‍ രണ്‍ബീര്‍ കബൂറും ആരാധകരുടെ സ്വപ്‌ന സുന്ദരി കത്രീന കൈഫും തമ്മിലുള്ള പ്രണയവും വേര്‍പിരിയലുമെല്ലാം ബോളിവുഡില്‍ വലിയ ചര്‍ച്ചയായതാണ്. ആറുവര്‍ഷത്തെ പ്രണയത്തിന് ശേഷം ഇരുവരും പിരിഞ്ഞത് ആരാധകരെ വളരെയധികം നിരാശപ്പെടുത്തി. ഇപ്പോഴിതാ രണ്‍ബീര്‍ പറയുന്നു, കത്രീന തന്നെ വേദനിപ്പിച്ചെന്ന്.

ഒരു ചാറ്റ് ഷോയ്ക്കിടെയാണ് രണ്‍ബീര്‍ മനസ് തുറന്നത്. കത്രീനയുമായുള്ള വേര്‍പിരിയല്‍ തന്നെ ഒരുപാട് വേദനിപ്പിച്ചു. കാരണം ജീവിതത്തില്‍ അച്ഛനും അമ്മയും കഴിഞ്ഞാല്‍ തന്നെ സ്വാധീനിച്ച, പ്രചോദനം നല്‍കുന്ന വ്യക്തിയായാണ് കത്രീനയെ കരുതിയിരുന്നത് എന്നാണ് രണ്‍ബീര്‍ തുറന്നു പറഞ്ഞത്.

ranbir-kapoor-katrina-kaif

ആറു വര്‍ഷത്തെ പ്രണയത്തിന് ശേഷം ഈ വര്‍ഷമാണ് രണ്‍ബീര്‍ കപൂറും കത്രിന കെയ്ഫും ബന്ധം അവസാനിപ്പിച്ചത്. ഈ വര്‍ഷം വിവാഹമുണ്ടാവുമെന്ന് കരുതിയിരുന്നവരുടെ മുന്നിലേക്കാണ് ഇരുവരും പിരിയുന്നു എന്ന വാര്‍ത്തയാണ് തേടിയെത്തിയത്. ബ്രേക്ക് അപ്പിനു ശേഷം അവരുടെ ജോലികളില്‍ മുഴുകി നടക്കുന്ന രണ്ട് പേരും ചോദ്യങ്ങളോടും ഗോസിപ്പുകളോടും അകലം പാലിക്കുകയായിരുന്നു.

ആദ്യമായാണ് കത്രീനയുമായി പിരിഞ്ഞതിന് ശേഷം രണ്‍ബീര്‍ പ്രണയത്തേക്കുറിച്ച് സംസാരിക്കുന്നത്. കത്രീന അത്രയേറെ തന്നെ സ്വാധീനിച്ചിരുന്നു. മറ്റൊന്നും പറയാനില്ല. അപവാദപ്രചരണങ്ങള്‍ക്ക് ചെവികൊടുക്കുന്നില്ല. താന്‍ കത്രീനയെ ജാഗാ ജാജൂസിന്റെ സെറ്റില്‍ വച്ച് കണ്ടതല്ലാതെ അവരുടെ വീട്ടില്‍ പോയി കണ്ടുവെന്ന വാര്‍ത്ത തെറ്റാണെന്നും താരം ചാറ്റ് ഷോയില്‍ പറഞ്ഞു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം oim@oneindia.co.in

English summary
Ranbir Kapoor talks about to Kathrina kaif.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam