For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സാധാരണ പോലീസ് കഥയല്ല അബ്രഹാമിന്‍റെ സന്തതികള്‍, സിനിമയെക്കുറിച്ച് വാചാലനായി രണ്‍ജി പണിക്കര്‍, കാണൂ!

  |

  മമ്മൂട്ടി ആരാധകരുടെ നീണ്ട കാത്തിരിപ്പ് അവസാനിക്കാന്‍ മണിക്കൂറുകള്‍ കൂടിയേ ശേഷിക്കുന്നുള്ളൂ. പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തകളിലിടം നേടിയ ചിത്രമായിരുന്നു ഇത്. സിനിമയുടെ പോസ്റ്ററുകളും ടീസറും ഗാനവുമൊക്കെ ക്ഷണനേരം കൊണ്ടാണ് തരംഗമായി മാറിയത്. ജോയ് മാത്യു ചിത്രമായ അങ്കിളിന് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന സിനിമയാണ് അബ്രഹാമിന്റെ സന്തതികള്‍. സ്ട്രീറ്റ്‌ലൈറ്റ്‌സിന് ശേഷം താരം വീണ്ടും കാക്കിയില്‍ എത്തുകയാണ്. അന്‍സണ്‍ പോള്‍, കനിഹ തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.

  പെരുന്നാള്‍ ആശംസ നേര്‍ന്ന് മമ്മൂട്ടി രാവിലെ തന്നെ ആരാധകര്‍ക്ക് മുന്നിലെത്തിയിരുന്നു. അതിന് പിന്നാലെയാണ് അബ്രാഹമിന്റെ റിലീസിനെക്കുറിച്ചും തിയേറ്റര്‍ ലിസ്റ്റിനെക്കുറിച്ചും അദ്ദേഹം സ്ഥിരീകരിച്ചത്. തുടക്കം മുതല്‍ നിലനിര്‍ത്തിയ ആകാംക്ഷ ഇപ്പോഴും അതേ പോലെ നിലനില്‍ക്കുകയാണ്. ഗ്രേറ്റ് ഫാദറിന് ശേഷം മമ്മൂട്ടിയും ഹനീഫ് അദേനിയും ഒരുമിക്കുന്നുവെന്ന കാര്യം തീരുമാനിച്ചപ്പോഴേ ആരാധകര്‍ ആവേശത്തിലായിരുന്നു. അടുത്തിടെയായിരുന്നു സിനിമയുടെ ടീസര്‍ ലോഞ്ച്. മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികളെക്കുറിച്ച് രണ്‍ജി പണിക്കര്‍ പറഞ്ഞതെന്താണെന്നറിയേണ്ടേ, തുടര്‍ന്നുവായിക്കൂ.

  സുപ്രധാന വേഷത്തില്‍ രണ്‍ജി പണിക്കര്‍

  സുപ്രധാന വേഷത്തില്‍ രണ്‍ജി പണിക്കര്‍

  മികച്ച തിരക്കഥാകൃത്ത് മാത്രമല്ല എഴുത്തുകാരന്‍ കൂടിയാണ് താനെന്ന് രണ്‍ജി പണിക്കര്‍ നേരത്തെ തന്നെ തെളിയിച്ചതാണ്. ആരാധകരെ ആവേശത്തിലാഴ്ത്തുന്ന കിടിലന്‍ ഡയലോഗുകള്‍ മാത്രമല്ല ഏത് തരത്തിലുള്ള കഥാപാത്രത്തെ അവതരിപ്പിക്കാനും തനിക്ക് കഴിയുമെന്നും അദ്ദേഹം തെളിയിച്ചിരുന്നു യുവതാരങ്ങളോടൊപ്പമായാലും മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പമായാലും കട്ടയ്ക്ക് പിടിച്ച് നില്‍ക്കാനുള്ള കെല്‍പ്പ് അദ്ദേഹത്തിനുണ്ട്. റിലീസാവാനിരിക്കുന്ന മെഗാസ്റ്റാര്‍ ചിത്രമായ അബ്രാഹമിന്റെ സന്തതികളില്‍ സുപ്രധാന വേഷത്തില്‍ അദ്ദേഹം എത്തുന്നുണ്ട്.

  പതിവ് രീതികളല്ല

  പതിവ് രീതികളല്ല

  പതിവ് പോലെയുള്ള രീതികളിലൂടെയല്ല ഈ സിനിമ സഞ്ചരിക്കുന്നതെന്ന് രണ്‍ജി പണിക്കര്‍ പറയുന്നു. ടീസര്‍ ലോഞ്ചിനിടയിലുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ ഇതിനോടകം തന്നെ വൈറലായിരുന്നു. പതിവ് പോലെയുള്ള കുറ്റാന്വേഷണ ചിത്രമല്ല ഇത്. യാതൊരു ബന്ധവുമില്ലാത്ത കേസ് അന്വേഷിക്കാന്‍ വരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ കഥയല്ല മറിച്ച്് തന്റെ ജീവിതത്തോട് ചേര്‍ത്ത് വെക്കാവുന്ന കേസന്വേഷണവുമായാണ് അദ്ദേഹം എത്തുന്നത്. പല സംഭവങ്ങളും അവസാനിക്കുന്നത് മമ്മൂട്ടിയുടെ നേര്‍ക്കെത്തിയാണെന്നതാണ് മറ്റൊരു വസ്തുത.

  ഷാജി പാടൂരിനെക്കുറിച്ച്

  ഷാജി പാടൂരിനെക്കുറിച്ച്

  മമ്മൂട്ടി നേരത്തെ തന്നെ ഡേറ്റ് നല്‍കിയിരുന്നുവെങ്കിലും 10 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് അദ്ദേഹം സിനിമ സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിക്ക് അനുയോജ്യമായ കഥയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു അദ്ദേഹം. വര്‍ഷങ്ങളായി അദ്ദേഹം സിനിമയില്‍ സജീവമാണ്. രഞ്ജിത്ത്, ഷാജി കൈലാസ് എന്നിവരോടൊപ്പം പ്രവര്‍ത്തിച്ച പരിചയവുമായാണ് അദ്ദേഹം സ്വതന്ത്ര്യ സംവിധായകനാവുന്നത്.

   മഹാമാരി പോലെ മഹാനടനം

  മഹാമാരി പോലെ മഹാനടനം

  കേരളക്കരയെ ഒന്നടങ്കം വിസ്മയിപ്പിക്കുന്ന സിനിമയായിരിക്കും അബ്രഹാമിന്റെ സന്തതികളെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിച്ചിട്ടുള്ളത്. ഗ്രേറ്റ് ഫാദറിന് ശേഷമുള്ള സ്റ്റൈലിഷ് ചിത്രമായിരിക്കും ഇതെന്ന് സിനിമയുടെ പോസ്റ്ററുകളും ടീസറുമൊക്കെ വ്യക്തമാക്കിയിരുന്നു. മണിക്കൂറുകള്‍ കൂടി കഴിയുന്നതോടെ ഇതേക്കുറിച്ച് കൃത്യമായി മനസ്സിലാവും.

  English summary
  Ranji Panicker about Abrahaminte Santhtathikal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X