»   »  വീട്ടിലെ പ്രാരാബ്ധം കാരണം അഭിനയിക്കാന്‍ തുടങ്ങി; നടിയായത് കാരണം കുടുംബക്കാര്‍ അകറ്റി: അമൃത

വീട്ടിലെ പ്രാരാബ്ധം കാരണം അഭിനയിക്കാന്‍ തുടങ്ങി; നടിയായത് കാരണം കുടുംബക്കാര്‍ അകറ്റി: അമൃത

Posted By: Rohini
Subscribe to Filmibeat Malayalam

ഇതിനോടകം വില്ലത്തിയായും നായികയായും അമൃതയെ കുടുംബ പ്രേക്ഷകര്‍ക്കറിയാം. ഇപ്പോള്‍ ഏഷ്യനെറ്റിലെ പ്രണയം എന്ന സീരിയലില്‍ സിനി എന്ന കഥാപാത്രമായാണ് അമൃതയെ പരിചയം.

ഐഡിയ സ്റ്റാര്‍ സിംഗറിന്റെ വേദിയില്‍ ഓഡിയന്‍സിന്റെ കൂട്ടത്തില്‍ നിന്ന് സീരിയലില്‍ എത്തിയതിനെ കുറിച്ചും, നടിയായതിന്റെ പേരില്‍ കുടുംബക്കാര്‍ അകറ്റുന്നതിനെ കുറിച്ചും അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ അമൃത പറഞ്ഞു. വായിക്കാം...

വീട്ടിലെ പ്രാരാബ്ധം കാരണം അഭിനയിക്കാന്‍ തുടങ്ങി; നടിയായത് കാരണം കുടുംബക്കാര്‍ അകറ്റി: അമൃത

ഏഷ്യനെറ്റിലെ ഐഡിയ സ്‌റ്റൈര്‍ സിംഗറിന്റെ വേദിയില്‍ ഓഡിയന്‍സായി എത്തിയതായിരുന്നു ഞാന്‍. അന്നെനിക്ക് ധാരാളം മുടിയുണ്ടായിരുന്നു. ക്യാമറമാന്‍ കുറേനേരം എന്നെ ഫോക്കസ് ചെയ്തു. അത് കണ്ട് മുടിയഴക് എന്ന പരിപാടിയില്‍ അവസരം ലഭിച്ചു. അങ്ങനെയാണ് വേളാങ്കണ്ണി മാതാവ് എന്ന സീരിയലില്‍ നിന്ന് വിളി വന്നത്.

വീട്ടിലെ പ്രാരാബ്ധം കാരണം അഭിനയിക്കാന്‍ തുടങ്ങി; നടിയായത് കാരണം കുടുംബക്കാര്‍ അകറ്റി: അമൃത

ആദ്യം താല്പര്യമില്ലായിരുന്നു. ആ സമയത്ത് അച്ഛനൊരു അപകടം സംഭവിച്ച് കുറേ നാള്‍ ആശുപത്രിയില്‍ കിടന്നു. വീട്ടിലെ മൂത്തയാള്‍ ആയതുകൊണ്ട് കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വന്നു. ഞാന്‍ പ്ലസ്ടുവിന് പഠിയ്ക്കുമ്പോഴാണ് ഒരു അപകടം പറ്റി അച്ഛന്‍ കോമയിലായത്. സഹായിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. എനിക്ക് പഠിപ്പ് നിര്‍ത്തേണ്ടി വന്നു. അനിയനെ എങ്ങനെയെങ്കിലും പഠിപ്പിക്കണം എന്നുണ്ടായിരുന്നു. അങ്ങനെ അഭിനിയക്കാന്‍ തീരുമാനിച്ചു.

വീട്ടിലെ പ്രാരാബ്ധം കാരണം അഭിനയിക്കാന്‍ തുടങ്ങി; നടിയായത് കാരണം കുടുംബക്കാര്‍ അകറ്റി: അമൃത

പിന്നീട് ഒരുപാട് സീരിയലുകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞു. ചക്കരഭരണി, ഓട്ടോഗ്രാഫ്, പട്ടുസാരി, ഏഴുരാത്രികള്‍, പുനര്‍ജനി, ചക്രവാകം, വധു തുടങ്ങി നിരവധി സീരിയലുകളില്‍ അഭിനയിച്ചു കഴിഞ്ഞു. സിനിമയിലും അവസരങ്ങള്‍ വരുന്നുണ്ട്. ഡേറ്റ്‌സിന്റെ പ്രശ്‌നം കൊണ്ട് തത്കാലം ഒന്നും സ്വീകരിക്കുന്നില്ല.

വീട്ടിലെ പ്രാരാബ്ധം കാരണം അഭിനയിക്കാന്‍ തുടങ്ങി; നടിയായത് കാരണം കുടുംബക്കാര്‍ അകറ്റി: അമൃത

ഞാന്‍ അഭിനയിക്കുന്നതിനോട് അച്ഛന്റെയും അമ്മയുടെയും ബന്ധുക്കള്‍ക്ക് താത്പര്യമില്ല. അഭിനയം ഒരു മോശമായ കാര്യമായാണ് അവര്‍ കാണുന്നത്. കുടുംബത്തിലെ കല്യാണത്തിനൊന്നും അതുകണ്ട് ഞങ്ങളെ ക്ഷണിക്കാറില്ല. ഒരിക്കല്‍ വലിയച്ഛന്റെ മകളെ വഴിയില്‍ വച്ച് കണ്ടപ്പോള്‍ സംസാരിക്കാന്‍ ചെന്നതാണ്. അവള്‍ മുഖം തിരിച്ചു നടന്നു. പിന്നീട് ചോദിച്ചപ്പോള്‍, അവളുടെ അച്ഛന്‍ പറഞ്ഞിട്ടുണ്ടത്രെ എന്നോട് മിണ്ടരുത് എന്ന്.

വീട്ടിലെ പ്രാരാബ്ധം കാരണം അഭിനയിക്കാന്‍ തുടങ്ങി; നടിയായത് കാരണം കുടുംബക്കാര്‍ അകറ്റി: അമൃത

എന്റെ അച്ഛന്റെയും അമ്മയുടെയും അനിയന്റെയും പൂര്‍ണ പിന്തുണ എനിക്കുണ്ട്. അവര്‍ക്കെന്നെ അറിയാം. പിന്നെ എനിക്കേറ്റവും കൂടുതല്‍ പിന്തുണ നല്‍കിയത് ഞങ്ങളുടെ പ്രിന്‍സിപ്പളും നടനുമായ സുധീര്‍ കരമനയാണ്.

English summary
Relatives avoiding me because i am an actress; says serial actress Amrutha

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam