»   » ആള്‍ക്കാരുടെ പെരുമാറ്റത്തെ തന്ത്രപരമായി നേരിടുകയേ വഴിയുള്ളുവെന്ന് രമ്യ നമ്പീശന്‍!!

ആള്‍ക്കാരുടെ പെരുമാറ്റത്തെ തന്ത്രപരമായി നേരിടുകയേ വഴിയുള്ളുവെന്ന് രമ്യ നമ്പീശന്‍!!

By: Sanviya
Subscribe to Filmibeat Malayalam
സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാത്ത മലയാളി താരങ്ങളുണ്ട്. പോസ്റ്റ് ചെയ്യാനും ഫോട്ടോയിടാനുമൊന്നും തീരെ താത്പര്യമില്ലാത്തവരാണ് ഇവരിലധികം പേരും. തന്റെ സ്വകാര്യത കണക്കിലെടുത്താണ് പല താരങ്ങളും സോഷ്യല്‍ മീഡിയയില്‍ നിന്ന് അകന്ന് നില്‍ക്കുന്നത്.

നടി രമ്യാ നമ്പീശനും അങ്ങനെ തന്നെയാണ്. സിനിമാ നടിയായതുക്കൊണ്ട് സ്വകാര്യത ഇല്ലാതായി എന്ന് പറഞ്ഞിട്ട് എന്തെങ്കിലും കാര്യമുണ്ടോ? എന്തായാലും എന്റെ സ്വകാര്യമായ കാര്യങ്ങളൊന്നും പ്രദര്‍ശനത്തിന് വെക്കാന്‍ താത്പര്യമില്ല. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രമ്യ സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്തതിന്റെ കാരണം വ്യക്തമാക്കിയത്.

മറ്റ് നടികളെ പോലെ സജീവമല്ല, എന്തുക്കൊണ്ട്?

ഒത്തിരി ട്വീറ്റ് ചെയ്യുക, പോസ്റ്റ് ചെയ്യുക എന്നതിലൊന്നും എനിക്ക് വലിയ താത്പര്യമില്ല. എന്റെ സ്വകാര്യമായ കാര്യങ്ങളൊന്നും പ്രദര്‍ശനത്തിന് വെക്കാനും എനിക്ക് ഉദ്ദേശമില്ല. എനിക്ക് എന്റേതായ ഒരു പേഴ്‌സണല്‍ സ്‌പേസ് വേണം.

ആക്ടീവാകാന്‍ താത്പര്യമില്ല

സോഷ്യല്‍ മീഡിയയെ കുറിച്ച് ഓരോര്‍ത്തര്‍ക്കും ഓരോ കാഴ്ചപ്പാടാണ്. ചിലര്‍ കുറച്ച് കൂടെ ആക്ടീവായിരിക്കും. എനിക്ക് എന്തായാലും അത്രയ്ക്ക് ആക്ടീവാകാന്‍ താത്പര്യമില്ല. മറ്റ് നടികളെ പോലെ സോഷ്യല്‍ മീഡിയയില്‍ എന്തുക്കൊണ്ട് സജീവമാകുന്നില്ല എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു.

തന്ത്രപരമായി നേരിടുക

നമ്മള്‍ ചെയ്യുന്ന ക്യാരക്ടറിനോടുള്ള ആരാധനയോ അതിനോടുള്ള ഇമോഷണല്‍ അറ്റാച്ച്‌മെന്റോ വെച്ചിട്ടാവും ആള്‍ക്കാരുടെ പെരുമാറ്റം. അതിനെ തന്ത്രപരമായി നേരിടുകയേ വഴിയുള്ളു.

വിവാഹ സങ്കല്പം

വിവാഹ സങ്കല്പത്തെ കുറിച്ചും നടി പറഞ്ഞു. നടികളെ ഒരു പ്രഹേളികയായി കാണാതെ അവരെ മനസിലാക്കുന്ന ഒരാള്‍ ജീവിതത്തിലേക്ക് വരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. അത് എങ്ങിനെ എപ്പോള്‍ സംഭവിക്കുമെന്ന് അറിയില്ല. തത്കാലം മനസില്‍ അങ്ങിനെ ഒരാളില്ലെന്ന് രമ്യ പറയുന്നു.

English summary
Remya Nambeeshan about her film career.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam