twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്ത്രീവിരുദ്ധ സംഭാഷണങ്ങള്‍ എഴുതിയതില്‍ പശ്ചാത്താപമുണ്ട്! തുറന്ന് പറഞ്ഞ് രണ്‍ജി പണിക്കര്‍!!

    By Midhun
    |

    തിരക്കഥാകൃത്തായും നടനായും മലയാളത്തില്‍ തിളങ്ങിയിട്ടുളള താരമാണ് രണ്‍ജി പണിക്കര്‍. ഡോ പശുപതി എന്ന ചിത്രത്തിലൂടെ തുടങ്ങിയ രണ്‍ജി പണിക്കര്‍ നിരവധി ശ്രദ്ധേയ സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ചിരുന്നു. ഷാജി കെെലാസിന്റെ സിനിമകള്‍ക്കു വേണ്ടിയായിരുന്നു അദ്ദേഹം കൂടുതലായും തിരക്കഥകള്‍ എഴുതിയിരുന്നത്. തീപ്പൊരി ഡയലോഗുകളും കിടിലന്‍ ആക്ഷന്‍ രംഗങ്ങളുമായിരുന്നു രണ്‍ജി പണിക്കര്‍ തിരക്കഥയെഴുതിയ മിക്ക ചിത്രങ്ങളിലും ഉണ്ടായിരുന്നത്.

    ഒരു നെയ്‌റോസ്റ്റ് കഴിക്കാന്‍ കൊതിയാവുന്നു ലാലേട്ടാ! തുറന്ന് പറഞ്ഞ് ശ്വേതയും കൂട്ടരും! കാണൂഒരു നെയ്‌റോസ്റ്റ് കഴിക്കാന്‍ കൊതിയാവുന്നു ലാലേട്ടാ! തുറന്ന് പറഞ്ഞ് ശ്വേതയും കൂട്ടരും! കാണൂ

    ഓംശാന്തി ഓശാന എന്ന നിവിന്‍പോളി ചിത്രത്തിലൂടെയായിരുന്നു ഒരു നടനെന്ന നിലയിലും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടിരുന്നത്. തുടര്‍ന്ന് നിരവധി ശ്രദ്ധേയ ചിത്രങ്ങളില്‍ അദ്ദേഹം മലയാളത്തില്‍ അഭിനയിച്ചിരുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തില് സ്ത്രീവിരുദ്ധ സംഭാഷണങ്ങള്‍ എഴുതിയതില്‍ തനിക്ക് പശ്ചാത്താപമുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് രണ്‍ജി പണിക്കര്‍. പുതിയ ചിത്രമായ ഭയാനകത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്കിടെയായിരുന്നു തന്റെ എഴുത്തിനെക്കുറിച്ച് രണ്‍ജി പണിക്കര്‍ മനസു തുറന്നത്.

    രണ്‍ജി പണിക്കറുടെ സിനിമകള്‍

    രണ്‍ജി പണിക്കറുടെ സിനിമകള്‍

    ഷാജി കൈലാസ് ചിത്രങ്ങള്‍ക്കു വേണ്ടിയായിരുന്നു രണ്‍ജി പണിക്കര്‍ കൂടുതലായും എഴുതിയിരുന്നത്. ഈ കൂട്ടുകെട്ട് ഒന്നിച്ച അധിക സിനിമകളും തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നവയായിരുന്നു. സുരേഷ് ഗോപിക്ക് സൂപ്പര്‍സ്റ്റാര്‍ പദവി ലഭിച്ചിരുന്നത് രണ്‍ജിപണിക്കര്‍ എഴുതിയ സിനിമകളിലൂടെയായിരുന്നു. കമ്മീഷണര്‍,പത്രം,ലേലം തുടങ്ങിയ സിനിമകളെല്ലാം തന്നെ ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രങ്ങളായിരുന്നു. സുരേഷ് ഗോപിയെ നായകനാക്കിയുളള ഭരത്ചന്ദ്രന്‍ ഐപി എസ് ചിത്രത്തിലൂടെയായിരുന്നു രണ്‍ജി പണിക്കര്‍ സംവിധായകനായി മാറിയിരുന്നത്. തുടര്‍ന്ന് മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ രൗദ്രം എന്ന ചിത്രവും രണ്‍ജി പണിക്കറുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയിരുന്നു. സംവിധാനത്തില്‍ നിന്നും എഴുത്തില്‍ നിന്നും ഒരിടവേളയെടുത്ത് ഇപ്പോള്‍ അഭിനയത്തിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

    എഴുത്തിലെ സ്ത്രീവിരുദ്ധത

    എഴുത്തിലെ സ്ത്രീവിരുദ്ധത

    അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സത്രീവിരുദ്ധ സംഭാഷണങ്ങള്‍ എഴുതിയതില്‍ പശ്ചാത്താപമുണ്ടെന്ന് രണ്‍ജി പണിക്കര്‍ തുറന്നുപറഞ്ഞത്. "കിങ്ങിലെ മമ്മൂട്ടിയുടെ ഡയലോഗ് എഴുതുമ്പോള്‍ അന്ന് കൈയ്യടി മാത്രമായിരുന്നു എന്റെ മനസിലുണ്ടായത്.നീ വെറും പെണ്ണാണ് എന്നൊക്കയുളള സംഭാഷണങ്ങള്‍ സിനിമയ്ക്കായി എഴുതേണ്ടി വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അതില്‍ എനിക്ക് പശ്ചാത്താപമുണ്ട്. ഇനി അത്തരത്തിലുളള ഭാഷ തന്റെ എഴുത്തുകളില്‍ ഉപയോഗിക്കില്ല, രണ്‍ജി പണിക്കര്‍ പറയുന്നു.

    സിനിമയിലെ സംഭാഷണങ്ങള്‍

    സിനിമയിലെ സംഭാഷണങ്ങള്‍

    "ആള്‍ക്കൂട്ടത്തിലിരുന്ന് സിനിമ കാണുന്ന സ്ത്രീക്ക് താന്‍ അപമാനിക്കപ്പെട്ടതായി തോന്നുന്നുവെങ്കില്‍ അത് എന്റെ തെറ്റ് തന്നെയാണ്. എന്നാല്‍ വളരെ വൈകിയാണ് ഞാന്‍ ആ കാര്യം മനസിലാക്കിയത്. എന്നാല്‍ കരുതി കൂട്ടിയായിരുന്നില്ല അത്തരം സംഭാഷണങ്ങള്‍ വന്നിരുന്നത്. യാദൃശ്ചികമായി വന്നുപോയതാണ്. അത്തരം ഡയലോഗുകള്‍ക്ക് കൈയ്യടിച്ചവര്‍ക്കും അതിനുളളിലെ ശരികേട് മനസിലായി കാണും. ഒരു സന്ദര്‍ഭത്തിനനുസരിച്ച് എഴുതിയ ഡയലോഗുകള്‍ ഭാവിയില്‍ മറ്റൊരു രീതിയില്‍ വായിക്കപ്പെടുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ അന്ന് അത് എഴുതില്ലായിരുന്നു. ആരെയെങ്കിലും സംഭാഷണങ്ങള്‍ വേദനിപ്പിച്ചെങ്കില്‍ തീര്‍ച്ചയായും അതില്‍ ഖേദമുണ്ട്.രണ്‍ജി പണിക്കര്‍ പറഞ്ഞു.

    ഭയാനകം എന്ന ചിത്രം

    ഭയാനകം എന്ന ചിത്രം

    ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന ചിത്രമാണ് രണ്‍ജി പണിക്കറിന്റെതായി റിലീസിങ്ങിനൊരുങ്ങുന്നത്. ചിത്രത്തില്‍ രണ്‍ജി പണിക്കര്‍ തന്നെയാണ് മുഖ്യ വേഷത്തിലെത്തുന്നത്. ആശാ ശരത്താണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്. തകഴി ശിവശങ്കരപ്പിളളയെഴുതിയ കയര്‍ എന്ന നോവലില്‍ നിന്നുളള രണ്ട് അദ്ധ്യായങ്ങളെ പ്രമേയമാക്കികൊണ്ടാണ് ഭയാനകം ഒരുക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ ദേശീയ പുരസ്‌കാര പ്രഖ്യാപനത്തില്‍ മികച്ച സംവിധായകന്‍,തിരക്കഥ,ചായാഗ്രഹണം തുടങ്ങിയ വിഭാഗങ്ങളില്‍ ഭയാനകത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കായിരുന്നു പുരസ്‌കാരം ലഭിച്ചിരുന്നത്.

    എനിക്ക് ചേച്ചിമാരില്ല! ആ സ്‌നേഹം ഞാന്‍ അറിഞ്ഞത് ബിഗ് ബോസ് ഹൗസില്‍! തുറന്നുപറഞ്ഞ് ഡേവിഡ് ജോണ്‍എനിക്ക് ചേച്ചിമാരില്ല! ആ സ്‌നേഹം ഞാന്‍ അറിഞ്ഞത് ബിഗ് ബോസ് ഹൗസില്‍! തുറന്നുപറഞ്ഞ് ഡേവിഡ് ജോണ്‍

    English summary
    renji panicker says about his writing
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X