»   » എനിക്ക് മടുപ്പ് തോന്നിയതുകൊണ്ടാണ് വിട്ടു നിന്നത്; റോമ വെളിപ്പെടുത്തുന്നു

എനിക്ക് മടുപ്പ് തോന്നിയതുകൊണ്ടാണ് വിട്ടു നിന്നത്; റോമ വെളിപ്പെടുത്തുന്നു

By: Rohini
Subscribe to Filmibeat Malayalam

നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തിയ റോമയുടെ വളര്‍ച്ച വളരെ പെട്ടന്നായിരുന്നു. തുടക്കത്തില്‍ തന്നെ നല്ല അവസരങ്ങളും പ്രേക്ഷക ശ്രദ്ധയും റോമയ്ക്ക് കിട്ടി.

ഇടവേളയെടുത്ത് തടികുറച്ച് സുന്ദരിയായി: എന്നിട്ടും റോമയുടെ രണ്ടാം വരവ് പാളി

പൃഥ്വിരാജ്, ജയസൂര്യ, ദിലീപ്, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവര്‍ക്കൊപ്പമൊക്കെ അഭിനയിക്കാന്‍ അവസരം ലഭിച്ച റോമ പെട്ടനാണ് ഇന്റസ്ട്രിയില്‍ നിന്ന് മാറി നിന്നത്. ആ ഇടവേളയെ കുറിച്ച് റോമ പറയുന്നു.

സിനിമയില്‍ വളരെ നീണ്ട ഗ്യാപ്പാണ് എനിക്കുണ്ടായത്. ഒരു പരിധിവരെ അത് മനപൂര്‍വ്വമായിരുന്നു എന്ന് റോമ പറഞ്ഞു

ഒരുപോലെയുള്ള വേഷം

ഒരേ ജനുസ്സില്‍പ്പെട്ട അച്ചായത്തിവേഷം അല്ലെങ്കില്‍ പ്രതിനായികയുടെ നിഴലാട്ടമുള്ള ഗ്ലാമര്‍ കാമുകിവേഷം. ഇവ മാത്രമാണ് എന്നെത്തേടി എത്തിക്കൊണ്ടിരുന്നത്.

മടുപ്പ് തോന്നി

പ്രകടനത്തിലെ ആവര്‍ത്തനം എനിക്കുതന്നെ മടുപ്പുളവാക്കി. പ്രേക്ഷകരുടെ കാര്യം പറയേണ്ടതില്ലല്ലോ. അപ്പോള്‍ ഒരു ഗ്യാപ്പ് വേണമെന്നുതോന്നി. ഞാന്‍ ബാംഗ്ലൂരിലേക്കുതന്നെ തിരിച്ചുപോയി.

തിരിച്ചുവന്നത്

സിനിമയെ പൂര്‍ണ്ണമായും ഉപേക്ഷിക്കുവാന്‍ പറ്റാത്തതുകൊണ്ടാണ് ദീപന്റെ ക്ഷണം സ്വീകരിച്ചത്. വ്യത്യസ്തമായ കഥാപാത്രത്തിനുവേണ്ടിയാണ് ഞാനിപ്പോള്‍ കാത്തിരിക്കുന്നത്- റോമ പറഞ്ഞു.

തിരിച്ചുവന്ന ചിത്രം

2012 ല്‍ സിനിമയില്‍ നിന്ന് ഇടവേള എടുത്ത റോമ 2015 ല്‍ നമസ്‌തേ ബാലി എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയെങ്കിലും സിനിമ ശ്രദ്ധിക്കപ്പെട്ടില്ല. സത്യ എന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.

English summary
Roma Asrani reveals the reason behind her long gap from industry
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam