twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിമല്‍ നന്ദിയില്ലാത്തവനും വഞ്ചകനുമാണെന്ന് രമേശ് നാരായണ്‍, പൃഥ്വിരാജിന് ധാര്‍ഷ്ട്യം

    By Rohini
    |

    അഞ്ചട്ട് വര്‍ഷത്തെ പരിചയമാണ് ആര്‍ എസ് വിമലുമായി തനിക്കുള്ളതെന്നും എന്നാല്‍ വിമലിന്റെ നന്ദികേട് തിരിച്ചറിയാന്‍ വൈകിയെന്നും സംഗീത സംവിധായകന്‍ രമേശ് നാരായണ്‍. 'പാലം കടക്കുവോളം നാരായണ, പാലം കടന്നാല്‍ കൂരായണ' എന്ന ചൊല്ല് വിമലിനെ ഉദേശിച്ച് ഉണ്ടാക്കിയതാണോയെന്നുപോലും സംശയിച്ചുപോകും. താനെത്രമാത്രം മികച്ച സംഗീത സംവിധയകനാണെന്നതിന് സര്‍ട്ടീഫിക്കറ്റ് നല്‍കേണ്ടത് വിമലല്ലെന്നും ജനങ്ങളാണെന്നും മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ രമേശ് നാരായണ്‍ പറഞ്ഞു.

    vimal-ramesh-narayan

    പത്രങ്ങളില്‍ വന്ന ഫീച്ചറുകളുമായാണ് വിമല്‍ എന്നെ ആദ്യം സമീപിച്ചത്. ഇതൊരു സിനിമയാക്കാന്‍ ആഗ്രഹമുണ്ടെന്നും സഹായിക്കണമെന്നും പറഞ്ഞു. ആദ്യം മുതല്‍ അവസാനംവരെ കൂടെ നില്‍ക്കണമെന്നും വിമല്‍ നിര്‍ബന്ധിച്ചു. സ്‌ക്രിപ്റ്റിന് ഏകദേശ രൂപം നല്‍കിയതോടെ വിമല്‍ എന്റെ വീട്ടില്‍ വരികയും ചിത്രത്തിന്റെ പൂജ വീട്ടില്‍ വച്ച് നടത്തണമെന്ന് വാശിപിടിയ്ക്കുകയും ചെയ്തു. അങ്ങനെ വീട്ടില്‍ വച്ച് വിമല്‍ എനിക്ക് സ്‌ക്രിപ്റ്റ് കൈമാറിക്കൊണ്ടാണ് കര്‍മ്മം നിര്‍വ്വഹിച്ചത്.

     vimal-ramesh-narayan

    പിന്നെ പ്രൊഡ്യൂസറെ കണ്ടെത്തിതരണമെന്നായി വിമലിന്റെ ആവശ്യം. ഒരു ചെറുപ്പക്കാരന്റെ ആഗ്രഹമല്ലേയെന്ന് കരുതി വിദേശത്തുള്ള സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് സിനിമ നിര്‍മിക്കാനുള്ള സഹായം ചെയ്തു കൊടുത്തു. ബിഗ് ബജറ്റ് സിനിമയാണ് എന്ന് നിന്റെ മൊയ്തീന്‍. ഇതിനു പറ്റിയ നിര്‍മാതാക്കളെ കണ്ടെത്തി വിമലിനൊപ്പം നിന്ന എന്നെയാണ് വിമലിപ്പോള്‍ പുറംകാല്‍കൊണ്ട് തൊഴിച്ചത്. ആദ്യം തൊട്ട് അവസാന നിമിഷം വരെ കൂടെ നിന്ന തന്നെ സിനിമ റിലീസ് ചെയ്യുന്നതിന്റെ 24 മണിക്കൂര്‍ മുമ്പ് വരെ വിമലിന് ആവശ്യമുണ്ടായിരുന്നു.

    എന്നാല്‍ പിന്നീട് ഒരു തവണ പോലും വിളിക്കാനോ സംസാരിക്കാനോ വിമല്‍ തയ്യാറായില്ല. എന്നു മാത്രമല്ല, ഞാനിപ്പോള്‍ സംഗീത സംവിധാനം അറിയാത്ത ആളായി മാറുകയും ചെയ്തു. നന്ദികേടിന്റെ ആള്‍രൂപമാണ് താനെന്നും തനി വഞ്ചകനാണെന്നും വിമല്‍ സ്വയം തെളിയിച്ചിരിക്കുകയാണെന്നും രമേശ് നാരായണന്‍ പറഞ്ഞു.

    vimal-ramesh-narayan

    പൃഥ്വിരാജും വിമലും ചേര്‍ന്ന് ആറ് പാട്ടുകളില്‍ മൂന്ന് എണ്ണവും ഒഴിവാക്കി. പൃഥ്വിരാജ് എന്തുകൊണ്ട് ഇങ്ങനെ പറഞ്ഞുവെന്ന് എനിക്കറിയില്ലായിരുന്നു. എന്നാല്‍ പിന്നീട് വിമല്‍ എന്റെ ഭാര്യയെ വിളിച്ച്, സ്റ്റുഡിയേയിലെത്തിയപ്പോള്‍ പൃഥിരാജിനെ വേണ്ട രീതിയില്‍ ബഹുമാനിക്കാത്തതിനാലാണ് പാട്ടുകള്‍ ഒഴിവാക്കാന്‍ പൃഥ്വിരാജ് പറഞ്ഞതെന്ന് അറിയിച്ചു. പൃഥ്വിരാജിന്റെ ധാര്‍ഷട്യമാണ് പിന്നീട് സിനിമയുടെ ചിത്രീകരണവേളയില്ലെല്ലാം കണ്ടത്.

    vimal-ramesh-narayan

    വിമലിന് കാഴ്ചക്കാരന്റെ റോളായിരുന്നു. ചിത്രീകരണത്തിന്റെ എല്ലാ തലത്തിലും പൃഥ്വിരാജ് കയറി മേഞ്ഞുകൊണ്ടിരുന്നു. ഇപ്പോള്‍ വിമല്‍ പിടിച്ചുനില്‍ക്കാനാണ് തനിക്ക് സംഗീത സംവിധാനം അറിയില്ലെന്ന് പറയുന്നത്. നിങ്ങള്‍ തന്നെ ആലോചിച്ചു നോക്കൂ; സിനിമയില്‍ ഏറ്റവും നല്ല അഭിപ്രായം നേടിയ 'ശാരദംബരം' എന്ന പാട്ടിന്റെ സംഗീതം എന്റേതാണ്. എന്നിട്ടാണ് എനിക്ക് പാട്ടൊരുക്കാന്‍ അറിയില്ലെന്ന് കഴിവില്ലാത്ത വിമല്‍ പറയുന്നത്- രമേശ് നാരായണ്‍ പറയുന്നു

    English summary
    RS Vimal is the best fraud in the Malayalam film industry said Ramesh Narayan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X