»   » കുഞ്ഞനന്തനൊപ്പം സലിം അഹമ്മദ് തിരക്കിലാണ്

കുഞ്ഞനന്തനൊപ്പം സലിം അഹമ്മദ് തിരക്കിലാണ്

Written By:
Subscribe to Filmibeat Malayalam
Salim Ahamed
സംവിധായകന്‍ സലിം അഹമ്മദിന് സിനിമ കല മാത്രമല്ല, ജീവിതം കൂടിയാണ്. ആദാമിന്റെ മകന്‍ അബു എന്ന ചിത്രം കണ്ടവര്‍ക്ക് അതുമനസ്സിലായി കാണും. വെറും കൊമേഡിയനായിരുന്ന സലിംകുമാറിനെ ദേശീയതലത്തില്‍ വരെ ശ്രദ്ധേയനാക്കിയ സംവിധായനായ സലിം രണ്ടാമത്തെ ചിത്രമായ കുഞ്ഞനന്തന്റെ കടയുടെ ആലോചന തുടങ്ങിയതോടെ എല്ലാം മറന്ന് പൂര്‍ണമായും കുഞ്ഞനന്തന്റെ കാര്യത്തില്‍ മാത്രമായി ജീവിക്കുകയാണ്. നാടായ മട്ടന്നൂരില്‍ പോലും പോകാതെ എറണാകുളത്തു നിന്നുകൊണ്ട് ചിത്രത്തിന്റെ പണിപ്പുരയിലാണ്. സലിം അഹമ്മദുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നിന്ന്.

വണ്‍ഇന്ത്യ: ആദ്യചിത്രമായ ആദാമിന്റെ മകന്‍ അബു ശരിക്കും ജീവിച്ചിരുന്ന കഥാപാത്രമാണ്. പുതിയ ചിത്രമായ കുഞ്ഞനന്തനും അങ്ങനെയാണോ.

സലിം: ഇതിലെ കുഞ്ഞനന്തന്‍ ഒരാള്‍ മാത്രമല്ല. നാട്ടില്‍ ഞാന്‍ പരിചയപ്പെട്ടിട്ടുള്ള നിരവധി ആളുകള്‍ ചേര്‍ന്നതാണ് കുഞ്ഞനന്തന്‍. കുറേപേരുടെ ജീവിതത്തിലെ മുഹൂര്‍ത്തങ്ങളെടുത്തുകൊണ്ടാണ് ഒരു കുഞ്ഞനന്തനെ സൃഷ്ടിച്ചത്. അതുകൊണ്ടുതന്നെ കുഞ്ഞനന്തന്‍ നമുക്കെല്ലാവര്‍ക്കുമിടയിലെ ഏതെങ്കിലും ഒരാളായി മാറും.

വണ്‍ഇന്ത്യ: കുഞ്ഞനന്തനായി മമ്മൂട്ടി എങ്ങനെയെത്തി...
സലിം: ഇങ്ങനെയൊരു കഥ മനസ്സില്‍ വന്നപ്പോള്‍ മുതല്‍ കുഞ്ഞനന്തനായി മമ്മൂക്കയാണ് മുമ്പില്‍. കുഞ്ഞനന്തന്റെ മാനറിസമെല്ലാം നന്നായി ഇണങ്ങുന്നത് അദ്ദേഹത്തിനാണ്. ഗ്രാമീണ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ മമ്മൂക്കയുടെ എനര്‍ജി ഒന്നുകൂടി കൂടുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്.


വണ്‍ഇന്ത്യ: നായികയെ ഇനിയും തീരുമാനിച്ചില്ലേ..
സലിം: മമ്മൂക്കയ്ക്ക് ജോടിയായി പലരുടെയും മുഖം മനസ്സില്‍ വന്നിരുന്നു. പക്ഷേ ഞാന്‍ പോലും അറിയാതെ നിരവധി വാര്‍ത്ത പ്രചരിച്ചു. വിദ്യാബാലനാണ് നായികയെന്നൊക്കെ. ഞാനിതുവരെ അവരെ സമീപിച്ചിട്ടില്ല. വളരെ പരിചയസമ്പന്നയായൊരു നടിയെയാണ് ഞാന്‍ തേടുന്നത്. അത് ഒരുപക്ഷേ മലയാളത്തില്‍ നിന്നായിരിക്കാം, അല്ലെങ്കില്‍ അന്യഭാഷയില്‍ നിന്നായിരിക്കാം.

വണ്‍ഇന്ത്യ: മറ്റുതാരങ്ങള്‍ ആരൊക്കെയാണ്..
സലിം: സലിം കുമാറിനെ മാത്രമേ ഇതുവരെ കാസ്റ്റ് ചെയ്തിട്ടുള്ളൂ. കണ്ണൂര്‍ ജില്ലയിലെ നാടക നടന്‍മാരാായിരിക്കും ഇതില്‍ കൂടുതലും അഭിനയിക്കുക. പൂര്‍ണമായും കണ്ണൂര്‍ ഭാഷയാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് ഭാഷയുടെ പൂര്‍ണതയ്ക്ക് ഇവിടെയുള്ളവര്‍ ധാരാളം വേണം. കഴിവുള്ള താരങ്ങള്‍ക്ക് നല്ലൊരു അവസരം കൂടി കൊടുക്കാന്‍ സാധിക്കും.

വണ്‍ഇന്ത്യ: സിനിമയുടെ മറ്റു വിശേഷങ്ങള്‍
സലിം: പാലക്കാട് വച്ച്ഡിസംബറില്‍ ചിത്രീകരണം തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. ഞാന്‍ തന്നെയാണ് നിര്‍മാണം. ഇപ്പോള്‍ സ്‌ക്രിപ്റ്റ് വര്‍ക്ക് പൂര്‍ത്തിയാക്കി കൊണ്ടിരിക്കുകയാണ്. ആദ്യ ചിത്രം നിരവധി പുരസ്‌കാരങ്ങള്‍ നേടിയതുകൊണ്ട് ഈ ചിത്രത്തില്‍ നിന്നും പ്രേക്ഷകര്‍ പലതും പ്രതീക്ഷിക്കും. അതുകൊണ്ട് ഭാരിച്ച ഉത്തരവാദിത്തമാണ്. ഇനി സിനിമ കഴിയുന്നതുവരെ കുഞ്ഞനന്തന്‍ മാത്രമേ എന്റെ മനസ്സിലുള്ളൂ.

English summary
Salim Ahamed's 'Adaminte Makan Abu' could create quite a stir at festival circuits. The director is now joining hands with none other than Mammootty for his next.
 We hear that in the film titled 'Kunjananthante Katha', the actor will appear as a grocery shop owner.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam