»   » ഇന്ന് മോഹന്‍ലാലിനെ വച്ച് പടമെടുക്കണമെങ്കില്‍ കുറേ പഠിക്കാനുണ്ടെന്ന് യോദ്ധയുടെ സംവിധായകന്‍

ഇന്ന് മോഹന്‍ലാലിനെ വച്ച് പടമെടുക്കണമെങ്കില്‍ കുറേ പഠിക്കാനുണ്ടെന്ന് യോദ്ധയുടെ സംവിധായകന്‍

Posted By: Rohini
Subscribe to Filmibeat Malayalam

അക്കോസേട്ടനെയും ഉണ്ണിക്കുട്ടനെയും മറക്കാന്‍ മലയാളി പ്രേക്ഷകര്‍ക്ക് കഴിയമോ. യോദ്ധമാത്രമല്ല, മോഹന്‍ലാലിനെ നായകനാക്കി സംഗീത് ശിവന്‍ സംവിധാനം ചെയ്ത ഗാന്ധര്‍വ്വവും നിര്‍ണയവുമൊക്കെ മികച്ച വിജയം നേടിയ ചിത്രങ്ങളാണ്.

പോകുന്നിടത്തെല്ലാം ജയറാമിനെ കൂടെ കൂട്ടുന്നതെന്തിന്; കാളിദാസന്റെ സൂപ്പര്‍ മറുപടി

സംവിധാനത്തില്‍ നിന്ന് മാറി അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുകയാണ് സംഗീത ശിവന്‍. ഇനിയൊരു മോഹന്‍ലാല്‍ - സംഗീത് ശിവന്‍ ചിത്രമുണ്ടാവുമോ എന്ന ചോദ്യത്തിനോട് സംവിധായകന്‍ പ്രതികരിയ്ക്കുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംഗീത് ശിവന്‍.

സിനിമയില്‍ മാറ്റം വന്നു

ഇന്ന് സിനിമയില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നു. പണ്ട് ഞാന്‍ സിനിമ ചെയ്തിരുന്ന ചുറ്റുപാടുകള്‍ മാറി. ടെക്‌നിക്ക് മാറി. കഥ പറയുന്ന രീതി മാറി. ആ മാറ്റങ്ങളെ കുറിച്ച് പഠിച്ചുകൊണ്ടിരിയ്ക്കുകയാണ് താന്‍ എന്ന് സംഗീത് ശിവന്‍ പറയുന്നു.

എനിക്ക് ചെയ്യാന്‍ പറ്റുമോ എന്നറിയില്ല

ഇന്ന് വിജയിക്കുന്ന സിനിമകളെല്ലാം ലോക്കല്‍ സെന്ററല്‍ ആണ്. എനിക്ക് വില്ലേജ് ലൈഫ് ചെയ്യാനൊന്നും അറിയില്ല. ഒപ്പവും പുലിമുരുകനും ഒഴിച്ചു നിര്‍ത്തിയാല്‍ ബാക്കിയെല്ലാം സാധാരണക്കാരുടെ കഥ പറഞ്ഞ സിനിമകളാണ്. മഹേഷിന്റെ പ്രതികാരമൊക്കെ എനിക്കൊരുപാട് ഇഷ്ടപ്പെട്ട സിനിമയാണ്. അഡ്വഞ്ചറസ്, ഫണ്‍ പടം. അത്തരം സിനിമകളൊന്നും ചെയ്യാന്‍ എനിക്ക് പറ്റുമോ എന്നറിയില്ല

മോഹന്‍ലാലിനെ നായകനാക്കുമ്പോള്‍

ഇന്ന് മോഹന്‍ലാലിനെ വച്ച് പടമെടുക്കുകയാണെങ്കില്‍ കുറേ പഠിക്കാനുണ്ട്. എനിക്ക് വില്ലേജ് ലൈഫ് അറിയില്ല, സാങ്കല്‍പികമാണ് എന്റെ സിനിമകള്‍. യാഥാര്‍ഥ്യവുമായി ബന്ധമുണ്ടാവില്ല. മോഹന്‍ലാലുമായി പടം ചെയ്താല്‍ ഇതുവരെ ചെയ്യാത്ത പടമായിരിക്കണം. എല്ലാവരെയും പോലുള്ള പടം ചെയ്തിട്ട് കാര്യമില്ല. എന്തെങ്കിലും വ്യത്യസ്തത ഉണ്ടാകണം.

അഭിനയ രംഗത്തേക്ക് മാറിയത്

ജീവിതത്തില്‍ അഭിനയിക്കും എന്ന് കരുതിയിട്ടില്ല. പറഞ്ഞുകൊടുക്കാന്‍ എളുപ്പമാണ്. എന്നാല്‍ സ്വന്തമായി കഥാപാത്രമായി മാറുമ്പോഴാണ് വിഷമം അറിയുന്നത്. കോട്ടയം എന്ന ചിത്രത്തില്‍ ഒരു അച്ചായന്‍ കഥാപാത്രത്തെയാണ് അവതരിപ്പിയ്ക്കുന്നത്. സംവിധായകനുമായുള്ള അടുപ്പമാണ് ആ സിനിമയില്‍ എത്തിച്ചത്- സംഗീത് ശിവന്‍ പറഞ്ഞു.

English summary
Sangeeth Sivan feels that there is no point in associating with Mohanlal for an ordinary film while considering the actor's current career track. If the team is associating once again, the movie should be a never-seen-before experience.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam