For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അങ്ങനെ ചെയ്തില്ലെങ്കില്‍ ബിഗ് ബോസിന് മലയാളി ഹൗസിന്റെ ഗതി വരും! വെളിപ്പെടുത്തലുമായി സന്തോഷ് പണ്ഡിറ്റ്

  |

  മലയാള സിനിമയിലെ പ്രമുഖ നടന്‍ അല്ലെങ്കിലും സന്തോഷ് പണ്ഡിറ്റ് കഴിവുള്ള താരമാണെന്ന് പലപ്പോഴും തെളിയിച്ചിരുന്നു. ഒരു സമൂഹത്തിന്റെ മുഴുവന്‍ കളിയാക്കലുകള്‍ക്കും അധിഷേപങ്ങള്‍ക്കും വിധേയന്‍ ആയിരുന്നെങ്കിലും അതൊന്നും അദ്ദേഹത്തിന്റെ വഴിയില്‍ തടസമായിരുന്നില്ല. 2011 ലായിരുന്നു കൃഷ്ണനും രാധയും എന്ന സിനിമയുമായി സന്തോഷ് പണ്ഡിറ്റ് എത്തിയത്.

  എന്താണ് ബിഗ് ബോസ്? അറിയേണ്ട കാര്യങ്ങള്‍ എന്തൊക്കെ? മോഹന്‍ലാല്‍ എത്തുന്നത് 16 പ്രശസ്തരുമായി..

  കുറഞ്ഞ ബജറ്റില്‍ നിര്‍മ്മിച്ച സന്തോഷിന്റെ സിനിമകള്‍ മോശം അഭിപ്രായം നേടിയിട്ടും കാശ് വാരിക്കൂട്ടിയിരുന്നു. സ്വന്തം വഴി തേടി കണ്ട് പിടിച്ച് യാത്ര തുടരുന്ന സന്തോഷ് പണ്ഡിറ്റ് ഇന്ന് മലയാളത്തിലെ ഒരു സെലിബ്രിറ്റിയാണ്. മുന്‍പ് സൂര്യ ടിവിയിലെ മലയാളി ഹൗസ് എന്ന പരിപാടിയിലും സന്തോഷ് പങ്കെടുത്തിരുന്നു. ജൂണ്‍ 24 ന് ആരംഭിക്കാന്‍ പോവുന്ന ബിഗ് ബോസ് ഷോ യെ കുറിച്ച് സന്തോഷിന് ചില കാര്യങ്ങള്‍ പറയാനുണ്ട്. ഐബി ടൈംസിന് കൊടുത്ത അഭിമുഖത്തിലാണ് താരം തുറന്ന് സംസാരിച്ചത്.

  ബിഗ് ബോസിന് മണിക്കൂറുകള്‍ മാത്രം! അഡാറ് തീം സോംഗുമായി ലാലേട്ടന്‍, സ്റ്റീഫന്‍ ദേവസി, വിജയ് യേശുദാസ്..

   സന്തോഷ് പണ്ഡിറ്റ്

  സന്തോഷ് പണ്ഡിറ്റ്

  മലയാളത്തില്‍ സ്വന്തമായി ഒരിടം കണ്ടെത്താന്‍ ശ്രമിച്ചയാളാണ് സന്തോഷ് പണ്ഡിറ്റ്. അതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നെങ്കിലും അദ്ദേഹത്തിന്റെ യാത്ര മുന്നോട്ട് തന്നെയായിരുന്നു. ആദ്യമായി യൂട്യൂബ് വഴിയാണ് സന്തോഷ് പണ്ഡിറ്റിന്റെ സിനിമകളിലെ പാട്ടുകള്‍ വൈറലായത്. കൃഷ്ണനും രാധയിലെയും 'രാത്രി ശുഭ രാത്രി' എന്ന് തുടങ്ങുന്ന പാട്ടായിരുന്നു അദ്ദേഹത്തിന്റെ ജീവിതം മാറ്റി മറിച്ചത്. മോശം എന്ന പേരിലാണ് ആളുകള്‍ അത് കാണാന്‍ എത്തിയതും. പിന്നിടങ്ങോട്ട് തന്റെ സിനിമയ്ക്ക് വേണ്ടി കഥ, പാട്ട്, ആലാപനം, അഭിനയം, സംവിധാനം, നിര്‍മാണം എന്നിങ്ങനെ എല്ലാം സ്വന്തമായി നിര്‍വഹിച്ചു കൊണ്ടായിരുന്നു സന്തോഷ് ശ്രദ്ധിക്കപ്പെട്ടത്.

  മുഖ്യധാര സിനിമയിലേക്കും..

  മുഖ്യധാര സിനിമയിലേക്കും..

  സ്വന്തമായി സിനിമ നിര്‍മ്മിച്ച് അതില്‍ അഭിനയിച്ചിരുന്ന സന്തോഷ് പണ്ഡിറ്റ് മുഖ്യധാര സിനിമയിലേക്കും ചുവട് വെച്ചിരുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സിനിമയിലൂടെയായിരുന്നു സന്തോഷ് പണ്ഡിറ്റ് അഭിനയിച്ചത്. അവസാനമായി ഉരുക്ക് സതീശന്‍ എന്ന ചിത്രമായിരുന്നു സന്തോഷ് പുറത്തെത്തിച്ചത്. മുന്‍പ് ചെയ്തിരുന്ന സിനിമകളില്‍ നിന്നും ഒത്തിരി വളര്‍ച്ച സന്തോഷിനും അദ്ദേഹത്തിന്റെ സിനിമയ്ക്കും ലഭിച്ചിരുന്നു. ഉരുക്കു സതീശന്റെ വിജയം അതാണ് സൂചിപ്പിക്കുന്നത്. സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് അഭിപ്രായമെഴുതി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയും സന്തോഷ് ചെയ്യാറുണ്ട്.

   മലയാളി ഹൗസിലേക്ക്..

  മലയാളി ഹൗസിലേക്ക്..

  നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ താരമായി മാറിയെങ്കിലും ചീമുട്ടയേറ് വരെ സന്തോഷിന് സഹിക്കേണ്ടി വന്നിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ചീത്തപ്പേര് മാറിയത് മലയാളി ഹൗസ് എന്ന പരിപാടിയിലൂടെയായിരുന്നു. സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പരിപാടിയില്‍ സഭ്യതയുടെ അതിര് വിടാതെ മാന്യമായി പെരുമാറാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. മാത്രമല്ല മാന്യന്മാരാണെന്ന് കരുതിയിരുന്ന പലരും ഷോ യില്‍ കാട്ടിക്കൂട്ടി കോപ്രായങ്ങളിലൂടെ അവരുടെ മുഖം മൂടി അഴിഞ്ഞ് വീഴുകയും ചെയ്തിരുന്നു. അന്നും ഇന്നും സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് തന്നെയായിരുന്നു. ഇപ്പോഴിതാ.. മലയാളി ഹൗസുമായി സാമ്യമുള്ള ബിഗ് ബോസ് വരികയാണ്. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന പരിപാടിയെ കുറിച്ച് സന്തോഷ് പണ്ഡിറ്റിനും പറയാനുണ്ട്.

  അഭിനയിക്കാറില്ല...

  അഭിനയിക്കാറില്ല...

  യഥാര്‍ത്ഥ ജീവിതത്തില്‍ താന്‍ അഭിനയിക്കാറില്ലെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. എന്നാല്‍ മലയാളി ഹൗസിലെ കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നു. പതിനാറ് മത്സരാര്‍ത്ഥികളും വീടിനുള്ളില്‍ നന്നായി അഭിനയിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അവര്‍ ഒരു കാര്യം മറന്ന് പോയിരുന്നു. ഒരു വ്യക്തിക്ക് ഒരു മണിക്കൂറോ ഒരു ദിവസമോ അഭിനയിക്കാം. അതിന് ശേഷം അവരുടെ യഥാര്‍ത്ഥ സ്വഭാവം പുറത്ത് വരും. അതാണ് ഞാന്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നതും. മലയാളി ഹൗസിലുണ്ടായിരുന്ന എല്ലാവരും മറന്നിട്ടുണ്ടാവും. തുടക്കത്തില്‍ എല്ലാവരും അഭിനയിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പിന്നീട് അവര്‍ തങ്ങളെ തന്നെ തുറന്ന് കാട്ടുകയും അത് അവരുടെ ഭാവി ജീവിതത്തെ തന്നെ ബാധിക്കുകയും ചെയ്തിരുന്നെന്ന് സന്തോഷ് പറയുന്നു.

   എന്റെ വീട്ടിലെ പോലെ തന്നെ

  എന്റെ വീട്ടിലെ പോലെ തന്നെ

  എന്റെ വീട്ടില്‍ ഞാന്‍ എങ്ങനെ പെരുമാറുന്നു അത് തന്നെയായിരുന്നു മലയാളി ഹൗസിലും ചെയ്തിരുന്നത്. ആരാണ് സത്യമെന്ന് അതിലൂടെ കേരളക്കര മനസിലാക്കിയിരുന്നു. മാത്രമല്ല എന്റെ കരിയര്‍ മെച്ചപ്പെടുത്തുന്നതില്‍ അത് ഒത്തിരിയധികം സഹായിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പകുതിയില്‍ നിന്നും ഞാന്‍ എലിമിനേറ്റഡ് ആയിരുന്നെങ്കിലും വീണ്ടും മത്സരാര്‍ത്ഥികളുടെ പട്ടികയിലേക്ക് ചേര്‍ത്തിരുന്നു. പലരും എന്നെ വിളിച്ച് നിങ്ങളാണ് ആ ഹൗസിലെ യഥാര്‍ത്ഥ ആള്‍ എന്ന് പറഞ്ഞിരുന്നതായിട്ടും സന്തോഷ് വ്യക്തമാക്കുന്നു.

  ബിഗ് ബോസിനെ കുറിച്ചുള്ള അഭിപ്രായം?

  ബിഗ് ബോസിനെ കുറിച്ചുള്ള അഭിപ്രായം?

  ബിഗ് ബോസിന്റെ ടീസര്‍ ഞാന്‍ കണ്ടിരുന്നു. പ്രിയപ്പെട്ട മോഹന്‍ലാല്‍ സാര്‍ ആണ് അത് നയിക്കുന്നത്. മിനിസ്‌ക്രീനിലേക്ക് അദ്ദേഹം എത്തുന്നതില്‍ താന്‍ വളരെയധികം സന്തോഷവാനാണ്. ഇത് വളരെ ദൂരം സഞ്ചരിക്കുന്നൊരു പരിപാടിയായിരിക്കുമെന്നും താരം പറയുന്നു. എല്ലാവരും ശ്രദ്ധിക്കുന്ന കാര്യം മോഹന്‍ലാല്‍ ഈ പരിപാടിയുടെ വലിയൊരു ഘടകമാണന്നുള്ളതാണ്. എന്നാല്‍ ആഴ്ചയില്‍ ഒരു ദിവസമോ മറ്റോ അദ്ദേഹം ഈ പരിപാടിയില്‍ പ്രത്യക്ഷപ്പെടുകയുള്ളു. ആ ദിവസത്തെ എപ്പിസോഡ് അദ്ദേഹത്തിന്റെ ആരാധകര്‍ എന്തായാലും കണ്ടിരിക്കുമെന്നും സന്തോഷ് പറയുന്നു.

  മത്സരാര്‍ത്ഥികള്‍..

  മത്സരാര്‍ത്ഥികള്‍..

  ബിഗ് ബോസ് ഒരു വിജയമാകാന്‍ നിര്‍മാതാക്കള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പരിപാടിയിലേക്ക് തിരഞ്ഞെടുക്കുന്ന മത്സരാര്‍ത്ഥികളെ അത്രയും സൂക്ഷമതയോടെ തിരഞ്ഞെടുക്കണം. എന്നെ സംബന്ധിച്ചിടത്തോളം വരാനിരിക്കുന്ന ഷോ വിജയിക്കുന്നത് അതില്‍ പങ്കെടുക്കുന്നവരിലൂടെ ആയിരിക്കും. മത്സരാര്‍ത്ഥികള്‍ക്ക് മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മലയാളി ഹൗസിന്റെ ഗതി തന്നെയായിരിക്കും വരുന്നത്. അതോടെ ഒരു സീസണ്‍ കൊണ്ട് തന്നെ പരിപാടി അവസാനിപ്പിക്കേണ്ടതായിട്ടും വരുമെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

   മത്സരാര്‍ത്ഥികളെ എങ്ങനെ തിരഞ്ഞെടുക്കണം..?

  മത്സരാര്‍ത്ഥികളെ എങ്ങനെ തിരഞ്ഞെടുക്കണം..?

  ബിഗ് ബോസിന്റെ നിര്‍മാതാക്കളില്‍ ഒരാളാണ് ഞാനെങ്കില്‍ വ്യത്യസ്ത മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഞാന്‍ ആളുകളെ തിരഞ്ഞുക്കുന്നത്. എല്ലാ കാര്യങ്ങളും വ്യക്തമാക്കുന്നതിനും നമ്മൂടെ സമൂഹത്തെ രൂപപ്പെടുത്തുന്നതില്‍ ഇവയ്ക്ക് നേരിട്ട് കഴിയുമെന്നും താരം പറയുന്നു. എന്നാല്‍ ഈ പരിപാടി നടത്തുന്നതിന് വേണ്ടി മാത്രം താരങ്ങളെ തിരഞ്ഞുക്കുകയാണെങ്കില്‍ ഈ ഉദ്ദേശ്യം ഒരിക്കലും നടക്കില്ലെന്നും താരം വ്യക്തമാക്കുന്നു.

  English summary
  Santhosh Pandit opens up about upcoming Bigg Boss
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X