For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സനുഷ ഭാഗ്യമുള്ള താരം

|

Sanusha
ഇത്ര ചെറുപ്പത്തിലേ ഒരേസമയം തമിഴിലും മലയാളത്തിലും തെലുങ്കിലും മുന്‍നിരനായകരുടെ ജോടിയാകാനുള്ള ഭാഗ്യം മലയാളത്തില്‍ സനുഷയെപോലെ വേറെയാര്‍ക്കും ലഭിച്ചിട്ടില്ല. തമിഴില്‍ കാര്‍ത്തിയ്‌ക്കൊപ്പം ചെറുതെങ്കിലുമൊരു വേഷത്തില്‍ അഭിനയിക്കാന്‍ ആഗ്രഹിക്കാത്ത നടിമാരുണ്ടാകില്ല. അത്തരക്കാര്‍ക്കിടയില്‍ കാര്‍ത്തിയുടെ നായികയാവാനുള്ള അവസരം ലഭിക്കുക എന്നു പറഞ്ഞാലോ..

ബാലതാരമായെത്തി മലയാളിയുടെ മനംകവര്‍ന്ന സനുഷയ്ക്കിപ്പോള്‍ കൈനിറയെ ചിത്രങ്ങളാണ്. മലയാളത്തില്‍ ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകന്‍, ആസിഫ് അലിക്കൊപ്പം ഇഡിയറ്റ്‌സ്, തമിഴില്‍ കാര്‍ത്തിക്കൊപ്പം അലക്‌സ്പാണ്ഡ്യന്‍, തെലുങ്കില്‍ ഓംകാര്‍ ഫിലിംസിന്റെ ബിഗ്ബജറ്റ് ചിത്രം എന്നിവയാണ് ഒരേ സമയം ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നത്. ഇനി സനുഷ തന്നെ സംസാരിക്കട്ടെ

മലയാളത്തിലും തമിഴിലും തെലുങ്കിലും മുന്‍നിര നടിമാരിലേക്ക് പെട്ടന്നാണല്ലോ കടന്നുവന്നത്?

സനുഷ: എന്നെ ചെറുപ്പം മുതലേ മലയാളികള്‍ക്കറിയാം. മമ്മൂട്ടിസാറിനൊപ്പം കാഴ്ച എന്ന ചിത്രത്തിലെ ബാലതാരമായാണ് ഞാന്‍ മലയാളികളുടെ ഇഷ്ടം നേടുന്നത്. പിന്നീട് മോഹന്‍ലാല്‍ സാറിന്റെ മാമ്പഴക്കാലം. പിന്നീട് കുറച്ചു സീരിയലുകളും.

എന്നാല്‍ തമിഴില്‍ നായികയായിട്ടായിരുന്നു ഞാന്‍ അഭിനയിച്ചത്. വിനയന്‍സാറിന്റെ ചിത്രത്തില്‍. എന്നാല്‍ റെനിഗുണ്ട എന്ന ചിത്രത്തിലെ അഭിനയത്തോടെ ഞാന്‍ അവിടെ ശ്രദ്ധിക്കപ്പെട്ടു. തമിഴിലെ എന്റെ നായികാവേഷം കണ്ടിട്ടാണ് മലയാളത്തില്‍ നായികയായി ക്ഷണം ലഭിക്കുന്നത്.

ദിലീപേട്ടന്റെ കൂടെ മിസ്റ്റര്‍ മരുമകനില്‍ ആണ് നായികയായി ആദ്യം മലയാളത്തില്‍ അഭിനയിച്ചത്. കഴിഞ്ഞവര്‍ഷം തുടങ്ങിയ ചിത്രമാണത്. സന്ധ്യ മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമിഴിലെ ഖുശ്ബുവാണ് എന്റെ അമ്മയായി വേഷമിടുന്നത്. എന്നാല്‍ ഒരുഗാനരംഗത്ത് ഡാന്‍സ് ചെയ്യുമ്പോള്‍ അവരുടെ കാലിനു മുറിവു പറ്റി. അതോടെ ചിത്രീകരണം നിര്‍ത്തിവയ്‌ക്കേണ്ടി വന്നു.

ഇപ്പോള്‍ എറണാകുളത്ത് മിസ്റ്റര്‍ മരുമകന്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. എന്റെ സീനുകളെല്ലാം പൂര്‍ത്തിയായി. വരുന്ന ഓണത്തിന് ചിത്രം റിലീസ് ചെയ്യും. മുഴുനീള കോമഡിയാണിത്. രാജലക്ഷ്മിയെന്നാണ് എന്റെ പേരിതില്‍. ചിത്രം വന്‍ ഹിറ്റാകുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.

റെനിഗുണ്ടയുടെ വിജയത്തോടെയാണ് തമിഴില്‍ നിന്ന് കൂടുതല്‍ ഓഫര്‍ വന്നത്. ഈ ചിത്രം കണ്ടിട്ടാണ് കാര്‍ത്തി നായകനാകുന്ന അലക്‌സ് പാണ്ഡ്യനിലേക്ക് എന്നെ വിളിക്കുന്നത്. മൂന്നുനായികമാരാണ് ചിത്രത്തിലുള്ളത്. അനുഷ്‌കയാണ് മറ്റൊരു നായികയെ അവതരിപ്പിക്കുന്നത്. ഒരു കോമഡി ട്രാക്കിലുള്ള ചിത്രമാണിത്. ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം പൂര്‍ത്തിയായി.

ഈ ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് സംഗീത് ശിവന്‍സാര്‍ മലയാളത്തില്‍ ആദ്യമായി നിര്‍മിക്കുന്ന ഇഡിയറ്റ്‌സ് എന്ന ചിത്രത്തിലേക്കു വിളിക്കുന്നത്. ആസിഫ് അലിയാണ് നായകന്‍. ഒരു ദിവസം മാത്രം നടക്കുന്ന കഥയാണിത്. ബാബുരാജ്, വിജയരാഘവന്‍ എന്നിവരാണ് മറ്റു താരങ്ങള്‍. സംഗീത് ശിവന്‍സാറിന്റെ സഹസംവിധായകനായിരുന്ന കെ.എസ്. ബാവയാണ് സംവിധായകന്‍. ഇതും കോമഡി ചിത്രം തന്നെയാണ്. രണ്ടു ചിത്രങ്ങളുടെയും ഷൂട്ടിങ്ങിനായി ഞാനിപ്പോള്‍ കൊച്ചിയിലാണുള്ളത്.

ഇനി മലയാളത്തില്‍ സജീവമാകാനാണോ താല്‍പര്യം?

സനുഷ: അങ്ങനെയൊന്നുമില്ല. നല്ല കഥകള്‍ക്കാണ് ഞാന്‍ പ്രാധാന്യം കൊടുക്കുന്നത്. തമിഴിലും തെലുങ്കിലും അഭിനയിക്കുമെങ്കിലും കുടുംബത്തിന് ഒന്നിച്ചുകാണാവുന്ന തരത്തിലുള്ള വേഷത്തിലേ ഞാനുണ്ടാകൂ. മലയാളത്തില്‍ ആദ്യകാലത്തെ ഒരു ചിത്രം പുനര്‍നിര്‍മിക്കുമ്പോള്‍ ഞാന്‍ നായികയാകുന്നു എന്നൊരു ഗോസിപ്പുണ്ടായിരുന്നു. അത്തരം വേഷത്തിലൊന്നും ഞാന്‍ അഭിനയിക്കില്ല. മിസ്റ്റര്‍ മരുമകനിലും ഇഡിയറ്റ്‌സിലും എന്റെ വേഷം കണ്ടാല്‍ നിങ്ങള്‍ക്കതു മനസ്സിലാകും.

പഠനം എവിടെ വരെയെത്തി?

സനുഷ: പ്‌ളസ് ടു കഴിഞ്ഞു. 80 ശതമാനം മാര്‍ക്കോടെയാണ് വിജയിച്ചത്. ഇനി ഡിഗ്രിക്കു ചേരണം. എങ്ങനെ വേണമെന്നകാര്യത്തില്‍ തീരുമാനമായിട്ടില്ല. അഭിനയവും പഠനവും ഒന്നിച്ചുകൊണ്ടുപോകാനാണ് താല്‍പര്യം.

തമിഴിലെ വിശേഷങ്ങള്‍?

സനുഷ: അലക്‌സ് പാണ്ഡ്യന്‍ മാത്രമേ ഇപ്പോള്‍ കമ്മിറ്റ് ചെയ്തിട്ടുള്ളൂ. ഇതൊരു ബിഗ് ബജറ്റ് ചിത്രമാണ്. ഒരു കുട്ടിയെ പോലെയാണ് എന്നെ എല്ലാവരും അവിടെ പരിഗണിക്കുന്നത്. കാര്‍ത്തിയുടെ കൂടെയുള്ള അഭിനയം മലയാളത്തിലെ നടന്‍മാര്‍ക്കൊപ്പം അഭിനയിക്കുന്നതുപോലെ തന്നെ. ഓംകാര്‍ ഫിലിംസിന്റെ തെലുങ്ക് ചിത്രവും ബിഗ് ബജറ്റാണ്. എല്ലാം കൂടി റിലീസ് ചെയ്യുന്നതോടെ എന്റെ നല്ലകാലം വരുമെന്നു പ്രതീക്ഷിക്കുന്നു.

English summary
Sanusha, who was one of malayalee's favourite child artist, now became a widely accepted heroine in southindia. Sanusha's exclusive interview...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more