»   » തോട്ടയെറിഞ്ഞ് അങ്കമാലിയെ വിറപ്പിച്ച വില്ലന്‍ ഓഡീഷനില്‍ അഭിനയിച്ച രംഗം!!! തലവര മാറ്റിയ സീന്‍!!!

തോട്ടയെറിഞ്ഞ് അങ്കമാലിയെ വിറപ്പിച്ച വില്ലന്‍ ഓഡീഷനില്‍ അഭിനയിച്ച രംഗം!!! തലവര മാറ്റിയ സീന്‍!!!

Posted By:
Subscribe to Filmibeat Malayalam

അങ്കമാലി ഡയറീസ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം കണ്ടിറങ്ങിയവരാരും അപ്പാനി രവിയെ മറക്കില്ല. മെലിഞ്ഞ് കൊലുന്നനെയുള്ള ശരീരവുമായി മലയാളി പ്രേക്ഷകരുടെ നെഞ്ചിലേക്കാണ് അപ്പാനി രവി നടന്നു കയറിയത്. സിനിമയിലേക്കുള്ള തന്റെ ശ്രമങ്ങളില്‍ വിലങ്ങുതടിയായി നിന്ന ശരീരം തന്നെയാണ് അങ്കമാലി ഡയറീലേക്ക്, അപ്പാനി രവിയിലേക്ക് ശരത്കുമാറിന് വാതില്‍ തുറന്നത്.

നിരവധി ഓഡീഷനുകളില്‍ പോയി വേഷം കിട്ടാതെ അലഞ്ഞ് വന്നിട്ടുണ്ട്. വേഷം കിട്ടിയില്ലെന്ന് മാത്രമല്ല പലപ്പോഴും പരിഹാസത്തിനും ഇടയാക്കിയിട്ടുണ്ടെന്നും ശരത് പറയുന്നു. ഒന്നുമില്ലാതെ തന്നെ ഒരിക്കല്‍ തിരിച്ചയച്ച നാടാണ് അങ്കമാലി. എന്നാല്‍ ഇന്ന് തനിക്ക് ജീവിതം തന്നത് ഇതേ അങ്കമാലിയാണെന്നും ശരത് പറയുന്നു. ആദ്യ കാഴ്ചയില്‍ തന്നെ അപ്പാനി രവിയായി ശരതിനെ ഉറപ്പിച്ചിരുന്നെന്നാണ് ലിജോ ജോസ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. തന്റെ മനസിലെ അപ്പാനി രവിക്കും ശരതിനേപ്പോലെ മെലിഞ്ഞ രൂപമായിരുന്നത്രേ.

അപ്പാനി രവിയായി സ്‌ക്രീനിലെത്തിയ ശരത് ചിത്രത്തിന്റെ ഓഡീഷനില്‍ പങ്കെടുത്ത് കിട്ടിയ വേഷമായിരുന്നു അത്. കാസ്റ്റിംഗ് ഡയറക്ടര്‍ കണ്ണന്‍, അസോസിയേറ്റ് ഡയറക്ടര്‍ ടിനു, ചെമ്പന്‍ വിനോദിന്റെ അനുജന്‍ ഉല്ലാസ് എന്നിവരായിരുന്നു അന്ന് ഓഡീഷന്‍ നടത്തുന്നതിനായി എത്തിയത്. നൂറോളം പേര്‍ അന്നത്തെ ഓഡീഷനില്‍ പങ്കെടുത്തിരുന്നു. അന്ന് താന്‍ അവിടെ അവതരിപ്പിച്ച് കാണിച്ചത് ഒരു ഹാസ്യ രംഗമായിരുന്നെന്ന് ശരത് പറയുന്നു.

കുറച്ച് ദിവസത്തിന് ശേഷം കണ്ണന്‍ ശരതിനെ വിളിച്ച് സിനിമയില്‍ വേഷമുണ്ടന്ന് പറഞ്ഞെങ്കിലും ചെറിയ ഏതെങ്കിലും വേഷമായിരിക്കും തനിക്കെന്നാണ് ശരത് കരുതിയിരുന്നത്. വണ്ടി ഓടിക്കാന്‍ പഠിക്കണമെന്ന് പറഞ്ഞതനുസരിച്ച് കൂട്ടുകാരുടെ സഹായത്താല്‍ ഓടിക്കാന്‍ പഠിച്ചു. പക്ഷെ സിനിമയില്‍ വണ്ടി ഓടിക്കേണ്ടി വന്നില്ല. യു ക്ലാമ്പ് രാജനാണ് വണ്ടി ഓടിച്ചത്.

ചിത്രത്തില്‍ 86 പുതുമുങ്ങളാണെന്ന് അറിയാമെങ്കിലും ആരൊക്കെ ഏതൊക്കെ കഥാപാത്രങ്ങളാണ് ചെയ്യുന്നതെന്ന് ധാരണ ഉണ്ടായിരുന്നില്ല. തിരക്കഥ മുഴുവനായി ആദ്യമായി വായിച്ചു കേട്ടു. അതിന് ശേഷമാണ് അറിയുന്നത് ചിത്രത്തിലെ നായകന്‍ വിന്‍സെന്റ് പെപ്പെ ആന്റണിയാണെന്നും പ്രധാന വില്ലന്‍ അപ്പാനി രവി താനാണെന്നും ശരത് അറിയുന്നത്. അത് ശരിക്കും ഒരു ഞെട്ടലായിരുന്നു. താന്‍ ഇത്രത്തോളം പ്രതീക്ഷിച്ചില്ലെന്നും ശരത് പറയുന്നു.

ശരതിന്റെ അധ്യാപകന്‍ ഗോപന്‍ സാറാണ് അങ്കമാലി ഡയറീസിന്റെ ഓഡീഷനില്‍ ശരത് പങ്കെടുക്കണമെന്ന് പറയുന്നത്. അങ്ങനെ കാലാടി സര്‍വകലാശാല ക്യാമ്പസില്‍ നടന്ന ഓഡീഷനില്‍ ശരത് പങ്കെടുത്തു. ഗോപന്‍ സാറിന്റെ ശിക്ഷണം ഈ സിനിമയില്‍ ഒരുപാട് ഗും ചെയ്തിട്ടുണ്ട്. കഥാപാത്രത്തെ സൂക്ഷമ തലത്തില്‍ എങ്ങനെ അനുഭവപ്പെടുത്തണം എന്നൊക്കെ പഠിപ്പിച്ച് തന്നത് അദ്ദേഹമാണെന്നും ശരത് പറയുന്നു.

ഈ സിനിമയില്‍ ആരും അഭിനയിച്ചിട്ടില്ല. എല്ലാവരും അങ്കമാലിക്കാരായി ജീവിക്കുകയായിരുന്നു. സിനിമ തുടങ്ങുന്നതിന് മൂന്ന് ദിവസം മുമ്പ് തന്നെ ഓരോരുത്തരുടേയും സീന്‍ പറഞ്ഞ് തന്നിരുന്നു. അതുകൊണ്ടുതന്നെ ഷൂട്ടിംഗ് തുടങ്ങുമ്പോള്‍ സിനിമയുടെ മൂഡിനേക്കുറിച്ചോ സീനുകളേക്കുറിച്ചോ കഥാപാത്രങ്ങളേക്കുറിച്ചോ ആര്‍ക്കും ഒരു സംശയവും ഉണ്ടായിരുന്നില്ല. ആയിരം രൂപയുടെ അഭിനയം വേണ്ട ഒരു രൂപയുടെ അഭിനയം മതി എന്നായിരുന്നു സംവിധായകന്‍ ലിജോ ജോസ് പറഞ്ഞിരുന്നതെന്നും ശരത് പറയുന്നു.

English summary
Appani Ravi is the main Villain charecter in Ankamali Diaries was played by Sarathkumar a stage artist. Its was his debut movie which turned his path.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam