»   » 'മഞ്ജു വാര്യര്‍ അഭിനയിച്ചു തുടങ്ങുമ്പോള്‍ എന്നെ വിളിക്കണമെന്ന് തിലകന്‍ പറഞ്ഞിരുന്നു'

'മഞ്ജു വാര്യര്‍ അഭിനയിച്ചു തുടങ്ങുമ്പോള്‍ എന്നെ വിളിക്കണമെന്ന് തിലകന്‍ പറഞ്ഞിരുന്നു'

Posted By:
Subscribe to Filmibeat Malayalam

നാടകത്തില്‍ നിന്നും സീരിയലിലെത്തി, അവിടെ നിന്ന് സിനിമയിലേക്ക്. ഇപ്പോള്‍ മികച്ച സഹനടിയ്ക്കുന്ന സംസ്ഥാന പുരസ്‌കാരവും. സേതുലക്ഷമി സന്തോഷവതിയാണ്. ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സേതു ലക്ഷ്മിയ്ക്ക് മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. ചിത്രത്തില്‍ മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി വിശ്വസിക്കുന്നു എന്ന് സേതു ലക്ഷ്മി പറഞ്ഞു.

മഞ്ജു വാര്യരുടെ അഭിനയിത്തില്‍ നിന്ന് പലതും കണ്ട് പഠിക്കാനുണ്ട്. പണ്ട് നാടകത്തില്‍ അഭിനയിക്കുമ്പോള്‍ തിലകന്‍ മാഷ് (തിലകന്‍) പറയുമായിരുന്നു, ആ കുട്ടി വീണ്ടും അഭിനയിക്കുമ്പോള്‍ എന്നെ വിളിക്കണമെന്ന്. അവളില്‍ നിന്ന് എനിക്ക് പലതും കണ്ട് പഠിക്കാനുണ്ട് എന്ന്. അത് സത്യമാണ്. ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ മഞ്ജു തനിക്കും പലതും പറഞ്ഞു തന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടര്‍ ചാനലിലെ മീറ്റ് ദ എഡിറ്റര്‍ എന്ന പരിപാടിയില്‍ സംസാരിക്കവെ സേതു ലക്ഷ്മി പറഞ്ഞു.

മഞ്ജു വാര്യരെ കുറിച്ച് മാത്രമല്ല, തന്റെ സിനിമാനുഭവത്തെ കുറിച്ചും മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ജ്യോതികയെയും സൂര്യയെയും കുറിച്ചുമൊക്കെ സേതു ലക്ഷ്മി സംസാരിച്ചു. തുടര്‍ന്ന് വായിക്കൂ...

'മഞ്ജു വാര്യര്‍ അഭിനയിച്ചു തുടങ്ങുമ്പോള്‍ എന്നെ വിളിക്കണമെന്ന് തിലകന്‍ പറഞ്ഞിരുന്നു'

നാടകത്തില്‍ അഭിനയിക്കുമ്പോള്‍ പലരും പറഞ്ഞിട്ടുണ്ട്, സീരിയിലില്‍ ഭാവിയുണ്ടെന്ന്. സിനിമയില്‍ എത്തിയത് വലിയ ഭാഗ്യമാണ്. നാടകവും സിനിമയും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്, രണ്ടും എനിക്കിഷ്ടമാണ്. ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിനാണ് പുരസ്‌കാരം ലഭിച്ചതെങ്കിലും എനിക്ക് കരിയര്‍ ബ്രേക്ക് കിട്ടിയത് ലെഫ്ഫ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് ശേഷമാണ്.

'മഞ്ജു വാര്യര്‍ അഭിനയിച്ചു തുടങ്ങുമ്പോള്‍ എന്നെ വിളിക്കണമെന്ന് തിലകന്‍ പറഞ്ഞിരുന്നു'

രാജാധി രാജ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് മമ്മൂട്ടിയെ ആദ്യമായി കണ്ടത്. മമ്മൂട്ടി വലിയ ദേഷ്യക്കാരനാണെന്ന് സെറ്റില്‍ എല്ലാവരും പറഞ്ഞിരുന്നു. കണ്ടാലും അങ്ങനെ തോന്നുമെങ്കിലും വളരെ പാവമാണ്. ഇപ്പോള്‍ ഉട്ടോപ്യയിലെ രാജാവ് എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ വളര്‍ത്തമ്മയായിട്ട് അഭിനയിക്കുന്നുണ്ട്. എനിക്ക് എല്ലാം പറഞ്ഞു തരും. പക്ഷെ ഇപ്പോഴും കാണുമ്പോള്‍ പേടിയാണ്. പേടി പോകാന്‍ പല തമാശകളും അദ്ദേഹം പറയും.

'മഞ്ജു വാര്യര്‍ അഭിനയിച്ചു തുടങ്ങുമ്പോള്‍ എന്നെ വിളിക്കണമെന്ന് തിലകന്‍ പറഞ്ഞിരുന്നു'

രസതന്ത്രം എന്ന ചിത്രത്തിലാണ് മോഹന്‍ലാലിനൊപ്പം അഭിനയിച്ചത്. മോഹന്‍ലാലിനെ കണ്ടപ്പോള്‍ പേടിയൊന്നും ഉണ്ടായിരുന്നില്ല. അരികത്ത് പോയി, തൊട്ടോട്ടെ എന്ന് ചോദിച്ചപ്പോള്‍ കെട്ടിപിടിച്ചു. സ്വന്തം എന്ന തോന്നലാണ് മോഹന്‍ലാലിനെ കാണുമ്പോള്‍. വളരെ ലളിതമായ ലാളിത്യമുള്ള പെരുമാറ്റം.

'മഞ്ജു വാര്യര്‍ അഭിനയിച്ചു തുടങ്ങുമ്പോള്‍ എന്നെ വിളിക്കണമെന്ന് തിലകന്‍ പറഞ്ഞിരുന്നു'

മഞ്ജു വാര്യരെ കുറിച്ച് മുമ്പ് തിലകന്‍ മാഷൊക്കെ പറഞ്ഞ് അറിയാമായിരുന്നു. മഞ്ജു അഭിനയിക്കുമ്പോള്‍ എന്നെ വിളിക്കണം, അവളില്‍ നിന്ന് പലതും എനിക്ക് കണ്ട് പഠിക്കാനുണ്ടെന്ന് തിലകന്‍ മാഷ് പണ്ട് പറഞ്ഞിരുന്നു. ശരിയാണ്, ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് പലതും 'ചേച്ചി ഇങ്ങനെ ചെയ്തു നോക്കൂ' എന്ന് പറഞ്ഞ് മഞ്ജു പറഞ്ഞു തന്നിട്ടുണ്ട്. കണ്ടപ്പോള്‍ തന്നെ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ അഭിനയം കണ്ടം നന്നായി എന്നു പറഞ്ഞ് മഞ്ജു ചേര്‍ത്ത് പിടിച്ചിരുന്നു. ഹൗ ഓള്‍ഡ് ആര്‍യു കണ്ടിട്ടും എന്നെ വിളിച്ചു.

'മഞ്ജു വാര്യര്‍ അഭിനയിച്ചു തുടങ്ങുമ്പോള്‍ എന്നെ വിളിക്കണമെന്ന് തിലകന്‍ പറഞ്ഞിരുന്നു'

വളരെ നല്ല പെരുമാറ്റമാണ് ജ്യോതികയുടേയും. എനിക്ക് തമിഴും അവര്‍ക്ക് മലയാളവും അറിയാത്ത പ്രശ്‌നം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എപ്പോഴും അരികത്ത് വിളിച്ചിരുത്തും. എന്ത് ചെയ്യുമ്പോഴും 'ആ പാട്ടിക്ക് കൊടുത്തോ' എന്നന്വേഷിക്കും. ഷൂട്ടിങ് തീര്‍ന്ന ദിവസം എനിക്കൊരു സാരി വാങ്ങി തന്നു. സൂര്യയുടെയും വളരെ നല്ല പെരുമാറ്റമായിരുന്നു. അവരെയൊക്കെ നേരില്‍ കാണാന്‍ കഴിഞ്ഞതു തന്നെ വലിയ ഭാഗ്യം.

'മഞ്ജു വാര്യര്‍ അഭിനയിച്ചു തുടങ്ങുമ്പോള്‍ എന്നെ വിളിക്കണമെന്ന് തിലകന്‍ പറഞ്ഞിരുന്നു'

ചെറുപത്തില്‍ ഡാന്‍സ് പരിപാടികളിലൊക്കെ പങ്കടുക്കും. ഡാന്‍സിനോടൊക്കെ വീട്ടുകാര്‍ക്ക് വളരെ എതിര്‍പ്പായിരുന്നു. അച്ഛന്‍ പട്ടാളക്കാരനായിരുന്നു. എന്നാലും അവളുടെ ആഗ്രഹമല്ലേ എന്ന് പറഞ്ഞാണ് ഡാന്‍സിന് ചേര്‍ത്തത്. കൊല്ലത് കലാണ്ഡലം വിഷ്ണു നായര്‍ എന്നൊരാള്‍ ഒരു ബാലെ നടത്തിയപ്പോള്‍ എന്നെ വിളിച്ചു. അവിടെ വച്ചാണ് അര്‍ജ്ജുന്‍ എന്ന മേക്കപ്പ് കാരനെ കാണുന്നത്. കാണാന്‍ വളരെ സുന്ദരനായിരുന്നു. എന്നെ നോക്കുന്ന അയാളുടെ കണ്ണില്‍ എന്തോ പ്രത്യേകതയുള്ളതായി തോന്നി. പിന്നെ മുന്നോട്ടുള്ള എന്റെ കല കൊണ്ടുപോകാന്‍ ഇദ്ദേഹം സഹായിക്കും എന്ന് തോന്നിയപ്പോള്‍ പ്രണയിച്ചു. കല്യാണം കഴിഞ്ഞു. (ചിരിക്കുന്നു)

English summary
Sethu Lakshmi telling about Manju Warrier, Moahnlal and Mammootty

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam