For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സച്ചിയുമായി പിരിഞ്ഞതിന്റെ കാരണം വ്യക്തമാക്കി സേതു! പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം അടിസ്ഥാന രഹിതം

  |

  മലയാളത്തില്‍ നിരവധി ഹിറ്റ് സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച കൂട്ടുകെട്ടാണ് സച്ചി-സേതു. പൃഥ്വിരാജിനെ നായകനാക്കി ഷാഫി സംവിധാനം ചെയ്ത ചോക്ലേറ്റിലൂടെയാണ് ഇരുവരും മോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. തിരക്കഥയെഴുതിയ ആദ്യ ചിത്രം തന്നെ തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു. ചോക്ലേറ്റിന് പിന്നാലെ റോബിന്‍ ഹുഡ്, മേക്കപ്പ് മാന്‍, സീനിയേഴ്‌സ്, ഡബിള്‍സ് എന്നീ ചിത്രങ്ങളും സച്ചി-സേതു കൂട്ടുകെട്ടില്‍ മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു. ഡബിള്‍സ് എന്ന ചിത്രത്തിന് പിന്നാലെയാണ് ഇരുവരും സ്വതന്ത്ര തിരക്കഥാകൃത്തുകളായി മാറിയത്.

  തുടര്‍ന്ന് തിരക്കഥാ രചനയ്ക്ക് പുറമെ സംവിധാനത്തിലും തിളങ്ങിയിരുന്നു ഇരുവരും. സച്ചിയുടെ വിയോഗത്തിന് പിന്നാലെ ആത്മാര്‍ത്ഥ സുഹൃത്തിനെക്കുറിച്ച് മനസുതുറന്ന് സേതു എത്തിയിരുന്നു. വണ്‍ഇന്ത്യ മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് സച്ചിയുമായുളള ആത്മബന്ധത്തെക്കുറിച്ച് സേതു സംസാരിച്ചത്.

  താനും സച്ചിയും ശരിക്കും പരിചയപ്പെടുന്നത് ഹൈക്കോര്‍ട്ടില്‍ അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുമ്പോഴാണെന്ന് സേതു പറയുന്നു.എനിക്ക് മെട്രോ പ്ലാസയ്ക്ക് സമീപം ഒരു ഓഫീസുണ്ടായിരുന്നു. ഞാന്‍ എന്റെ സീനിയറില്‍ നിന്നും മാറി സ്വതന്ത്രനായി ഒരു ഓഫീസ് തുടങ്ങാന്‍ തീരുമാനിച്ചു. അത് ഞാന്‍ വാങ്ങിയ ഒരു ഓഫീസായതിനാല്‍ എനിക്ക് അത്രയും ഓഫീസിന് ആവശ്യമില്ലാത്തതിനാല്‍ ചെറിയൊരു പോര്‍ഷന്‍ വാടകക്ക് കൊടുക്കാന്‍ തീരുമാനിച്ചു. അപ്പോ അത് വാടകയ്ക്ക് എടുത്തത് സച്ചിയായിരുന്നു.

  ശരിക്കും അങ്ങനെയാണ് ഞങ്ങള്‍ പരിചയപ്പെടുന്നത് തന്നെ. പിന്നീട് എനിക്കും സച്ചിക്കും സിനിമയാണ് കമ്പം എന്നുളളത്‌കൊണ്ട് തന്നെ ഞങ്ങള്‍ സംസാരിക്കുന്നതെല്ലാം സിനിമയില്‍ വന്ന് അവസാനിക്കും. അങ്ങനെ കിട്ടുന്ന ഇടവേളകളിലെല്ലാം സിനിമയെക്കുറിച്ച് പറഞ്ഞ്, സിനിമയെക്കുറിച്ച് സംസാരിച്ച് ഞങ്ങളുടെ സ്വപ്‌നങ്ങള്‍ അതാണെന്ന് തിരിച്ചറിഞ്ഞ്. ഒരിക്കല്‍ ചോദിച്ചു. നമുക്ക് ഒരുമിച്ച് എന്ത് കൊണ്ട് ശ്രമിച്ചുകൂടാ. സിനിമയിലേക്ക് വരാന്‍. ഞങ്ങള്‍ക്ക് പ്രത്യേകിച്ച് സിനിമാ പാരമ്പര്യം ഒന്നും ഇല്ലായിരുന്നു.

  കുറച്ച് സുഹൃത്തുക്കള്‍ മാത്രമാണ് ഉണ്ടായിരുന്നത്. വര്‍ണ്ണചിത്ര സുബൈറിനെ പോലെ കക്ഷികളായിട്ടുളള സുഹൃത്തുക്കളാണ് ഉണ്ടായിരുന്നത്. അങ്ങനെ എല്ലാവരുടെയും പ്രോല്‍സാഹനം കൊണ്ടാണ് ഞങ്ങള്‍ ഒരുമിച്ച് ഒരു കഥ എഴുതിയത്. റോബിന്‍ഹുഡ് എന്ന പേരില്‍. റോബിന്‍ ഹുഡ് സിബി സാറിനെ പൊലുളള സംവിധായകരെയൊക്കെ കേള്‍പ്പിച്ചു. അത് നടക്കാതെ വന്നപ്പോള്‍ ഞങ്ങള്‍ രണ്ട് പേരും ചേര്‍ന്ന് അത് സംവിധാനം ചെയ്യാന്‍ തീരുമാനിച്ചു. അന്ന് ബോളിവുഡില്‍ നിന്നും അതുല്‍ കുല്‍ക്കര്‍ണിയൊക്കെ വന്നു. കൊച്ചിയിലെ താജില്‍ ഒരു ചെറിയ പൂജയൊക്കെ നടത്തിയിരുന്നു. അന്നാണ് ആദ്യമായിട്ടാണ് കഥ തിരക്കഥ, സംഭാഷണം സംവിധാനം സച്ചി സേതു എന്ന് പറഞ്ഞ് ആദ്യം വെയ്ക്കുന്നത്.

  ആ പടം സാങ്കേതികമായി കുറെ പ്രശ്‌നങ്ങള്‍ വന്ന് നടക്കാതെ പോയി. പിന്നെ രണ്ടരക്കൊല്ലം കഴിഞ്ഞാണ് നിജില്‍ എന്ന സുഹൃത്തും സിദ്ധിഖ് സാറിന്റെ അനിയന്‍ സാലിയും ഞങ്ങളെ ഷാഫിയെ പരിചയപ്പെടുത്തുന്നത്. ഷാഫിയുടെ അടുത്ത് ചോക്ലേറ്റിന്റെ ഒരു എലമെന്റ് പറഞ്ഞു. ചോക്ലേറ്റ് എന്ന സിനിമ സംഭവിച്ചു. അവിടെ നിന്നാണ് ഞാനു സച്ചിയുമായിട്ടുളള സിനിമായാത്ര തുടങ്ങുന്നത്. റോബിന്‍ഹുഡാണ് ആദ്യം എഴുതിയ കഥയെങ്കിലും ചോക്ലേറ്റ് ചെയ്യാനാണ് ഷാഫി താല്‍പര്യപ്പെട്ടത്. കൊമേഴ്‌സ്യല്‍ എലമെന്റുകള്‍ ധാരാളമുളള സിനിമയായിരുന്നു ചോക്ലേറ്റ്, അതുകൊണ്ടാണ് ചോക്ലേറ്റ് ഞങ്ങളുടെ ആദ്യ ചിത്രമായി മാറിയത്.

  ചോക്ലേറ്റ് ഷൂട്ടിംഗ് നടക്കുന്ന സമയത്ത് ഞങ്ങള്‍ എഴുതിതീര്‍ത്ത റോബിന്‍ഹുഡിന്റെ കഥ ജോഷി സാര്‍ വായിച്ചിരുന്നു. അന്ന് അത് ഒരു രാംഗോപാല്‍ വര്‍മ്മ ടൈപ്പ് സിനിമ പോലെയുളള കഥയായിരുന്നു. അതില്‍ മാറ്റങ്ങള്‍ വരുത്താന്‍ അദ്ദേഹം ആവശ്യപ്പെട്ടപ്പോള്‍ ഞങ്ങള്‍ വീണ്ടും തിരക്കഥ മാറ്റിയഴുതി. പിന്നീടാണ് ജോഷി സാര്‍ ആ സിനിമ സംവിധാനം ചെയ്തത്. ഡബിള്‍സ് എന്ന സിനിമയുടെ പരാജയം കൊണ്ടാണ് സച്ചി സേതു കൂട്ടുകെട്ട് പിരിഞ്ഞെതന്നെ വാര്‍ത്തകള്‍ തെറ്റാണെന്നും സേതു അഭിമുഖത്തില്‍ പറഞ്ഞു.

  Rafeeq Ahammad Remembers Sachy | FilmiBeat Malayalam

  ഒരു അടിസ്ഥാനവുമില്ലാത്ത വാര്‍ത്തകളാണ് അത്. കാരണം ഡബിള്‍സ് എന്ന സിനിമ ഞങ്ങള്‍ എഴുതിയ മൂന്നാമത്തെ ചിത്രമാണ്. ഞങ്ങള്‍ സീനിയേഴ്‌സ് എന്ന സിനിമയുടെ മെഗാവിജയം ആഘോഷിക്കുന്ന സമയത്താണ് രണ്ടുപേരും രണ്ടുവഴിയേ നടക്കാന്‍ തീരുമാനിച്ചത്. സീനിയേഴ്‌സിന് മുന്‍പേ റിലീസ് ചെയ്ത സിനിമ മേക്കപ്പ്മാന്‍ ആണ്. അതിന് മുന്‍പാണ് ഡബിള്‍സ് വന്നത്. സീനിയേഴ്‌സാണ് ഞങ്ങള്‍ രണ്ട് പേരും അവസാനമായി ഒരുമിച്ചെഴുത്തിയ സിനിമ. അത് വലിയ വിജയമായ സമയത്ത് ഞങ്ങള്‍ രണ്ട് പേരും എടുത്ത തീരുമാനമാണ്.

  ഇതുവരെയും ഒരു കഥ ഞങ്ങള്‍ രണ്ട് പേരും കൂടി, അല്ലെങ്കില്‍ ഒരാളുടെ കഥ രണ്ട് പേരും കൂടി ആലോചിച്ചിരുന്നപ്പോഴും സച്ചിക്ക് സച്ചിയുടെ വഴിയില്‍ പോകാനും എനിക്ക് എന്റെ വഴിയില്‍ പോകാനും അതൊരു തടസമായിരുന്നു. കാരണം പല വിഷയങ്ങളും ചര്‍ച്ച ചെയ്ത് അത് ഒരു സിനിമായാകാത്ത സാഹചര്യത്തില്‍. ഞങ്ങള്‍ തീരുമാനിച്ചു. നമുക്ക് ഇനി ഒന്ന് മാറി ചിന്തിക്കാം. എന്ന് പറഞ്ഞിട്ടാണ് സച്ചി റണ്‍ ബേബി റണ്‍ എന്ന സിനിമ ചെയ്യുന്നതും ഞാന്‍ മല്ലുസിംഗ് എന്ന സിനിമ ചെയ്യുന്നതും. രണ്ടും വിജയമായിരുന്നു.

  അതിന് ഇപ്പുറത്തേക്ക് മല്ലു സിംഗിനും റണ്‍ ബേബി റണ്ണിനും ശേഷം എനിക്കും സച്ചിക്കും ഇന്ന് വരെ വന്ന പ്രോജക്ടുകളെല്ലാം തന്നെ ഒരു തടസവുമില്ലാതെ ഒരു പ്രോജക്ട് തീരുമ്പോള്‍ അടുത്തതായിട്ട് വന്ന് ഞങ്ങള്‍ അതിനകത്ത് ആയിപ്പോയി. ഞങ്ങളുടെ സൗഹൃദം അപ്പുറത്ത്, വീട്ടുകാരുമായിട്ട് സുഹൃത്തില്‍ കവിഞ്ഞുളള ഒരു ബന്ധമാണ് സച്ചിക്ക് എപ്പോഴും. അച്ഛന്‍ പറയാറുണ്ട് എനിക്ക് മൂന്ന് മക്കളാണുളളത് എന്ന്. അതിലൊരാള് സച്ചിയാണ്. അത്രയും ബന്ധം ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മിലുണ്ട്.

  23 വര്‍ഷം മുന്‍പുളള ഒരു ജൂണിലാണ് ഇത്തരത്തില്‍ ഒരു വേദന ഞാന്‍ അനുഭവിച്ചത്! സച്ചിയെക്കുറിച്ച് പൃഥ്വി

  അപ്പോ ആ ബന്ധം നമ്മള്‍ നിലനിര്‍ത്തികൊണ്ട് തന്നെ എന്നെങ്കിലും ഞങ്ങള്‍ കൂടിച്ചേരും, വീണ്ടും വരും, തമാശയായിട്ട് എപ്പോഴും സച്ചിയും ഞാനും പറയാറുളള ഒരു കാര്യമാണ്. ഒന്ന് ഇത് ചെയ്ത് നമ്മള്‍ക്ക് വേണ്ടാണ്ടായി കഴിയുമ്പോള്‍ നമുക്ക് പഴയ ബ്രാന്‍ഡ് കൊണ്ടുവരുമ്പോള്‍ നമുക്ക് ഒന്നുകൂടി അത് അടിക്കാം. എന്ന് തമാശയായിട്ടാണ് പറയുന്നൊരു കാര്യമുണ്ടായിരുന്നു. സീനിയേഴ്‌സിന് ശേഷം രണ്ടു തരത്തിലുളള സിനിമകളായിരുന്നു ഞങ്ങളില്‍ നിന്ന് വന്നത്. സച്ചി കൊമേഴ്‌സ്യല്‍ തലത്തില്‍ നിന്നുകൊണ്ട് ഗൗരവമുളള വിഷയങ്ങളാണ് പറഞ്ഞുകൊണ്ടിരുന്നത്.

  'എന്തൊക്കെ സംഭവിച്ചാലും തളരാതിരുന്ന കണ്ണമ്മയെ നിങ്ങൾ കരയിച്ചു സച്ചിയേട്ടാ'

  ഞാന്‍ ആദ്യം സംവിധാനം ചെയ്യാന്‍ തീരുമാനിച്ചിരുന്നത് ഒരു മാരുതി കാറിനെ ആസ്പദമാക്കിയുളള ഒരു സിിനമയായിരുന്നു. അതാണ് ഞാന്‍ ഇനി അടുത്തത് ചെയ്യാന്‍ പോവുന്നത്. പക്ഷേ ആ സിനിമയ്ക്ക് അതിന്റെ കഥയും കാര്യങ്ങളുമായി അന്ന് കുറച്ച് സമയം എടുക്കേണ്ടി വന്നു. അങ്ങനെ പെട്ടെന്ന് എഴുതി ചെയ്യാന്‍ പറ്റുന്ന ഒരു സിനിമയായിരുന്നില്ല മാരുതിയെ ബേസ് ചെയ്തിട്ടുളളത്. അപ്പോ അന്ന് ഞാന്‍ മമ്മൂക്കയുടെ അടുത്ത് പറഞ്ഞ കഥയാണ് കോഴിത്തങ്കച്ചന്‍. മമ്മൂക്ക അതിന്റെ ഒരു എലമെന്റ് കേട്ടപ്പോള്‍ ഇത് ഞാന്‍ ചെയ്യാമെന്ന് പറഞ്ഞിരുന്നു.

  'പൃഥ്വിയെ സഹോദര തുല്യനായി കണ്ട സച്ചി'! വികാരഭരിതയായി സുപ്രിയയുടെ കുറിപ്പ്‌

  അത്രയേ ഉണ്ടായിരുന്നു. അന്ന് ആ കഥയുടെ പൂര്‍ണരൂപം പോലുമുണ്ടായിരുന്നില്ല. പക്ഷേ ആ എലമെന്റില്‍ തന്നെ ആ കഥ ഞാന്‍ ചെയ്യാമെന്ന് മമ്മൂക്ക പറഞ്ഞു. അതൊരു സിനിമയായി ഞങ്ങള്‍ അനൗണ്‍സ് ചെയ്തു. പക്ഷേ പിന്നീട് കോഴിത്തങ്കച്ചന്‍ എന്ന സിനിമ ആ കഥ ഒന്ന് മാറ്റിവെയ്‌ക്കേണ്ടതായി വന്നു. അന്നത്തെ ഒരു സാഹചര്യവും കാര്യങ്ങളും പല സാങ്കേതികമായ പ്രശ്‌നങ്ങളും കാരണം കോഴിത്തങ്കച്ചന്‍ മാറ്റിവെച്ചിട്ടാണ് കുട്ടനാടന്‍ ബ്ലോഗിലേക്ക് വന്നത്. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ കുറച്ച് ദൃതി കൂടിപ്പോയോ എന്ന് തോന്നിപ്പോകുന്ന ചിത്രമായിരുന്നു അത്. ഒന്നരമാസം കൊണ്ടാണ് അതിന്റെ സ്‌ക്രിപ്റ്റ് പൂര്‍ണമായും എഴുതിയത്. സിങ്ക് സൗണ്ടൊക്കെ ഉപയോഗിച്ച് ചെയ്ത സിനിമയാണത്. പലപ്പോഴും ഈ മാറ്റിവെക്കപ്പെടുന്ന വരുന്ന സിനിമകള്‍ പിന്നീട് ബുദ്ധിമുട്ടായി വരും. നമ്മള്‍ പുതിയത് ചെയ്യാനാണ് ആഗ്രഹിക്കുന്നത്.

  സച്ചിയെ ബിജു മേനോനാണ് പരിചയപ്പെടുത്തിയത്! പാവം ബിജുവിന്റെ ചങ്ക് തകര്‍ന്നിട്ടുണ്ടാവും,വൈറല്‍ കുറിപ്പ്

  അഭിമുഖം കാണാം

  Read more about: sethu
  English summary
  Sethu Remembering his co writer and friend sachi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X