»   » റിഹേഴ്‌സല്‍ സമയത്തെ കൊച്ചു കുസൃതികള്‍ സംവിധായകര്‍ ചോദിച്ചു വാങ്ങും ഈ താരത്തില്‍ നിന്ന്, ആരാണാ ആ താരം

റിഹേഴ്‌സല്‍ സമയത്തെ കൊച്ചു കുസൃതികള്‍ സംവിധായകര്‍ ചോദിച്ചു വാങ്ങും ഈ താരത്തില്‍ നിന്ന്, ആരാണാ ആ താരം

Posted By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത പല സംഭവങ്ങളും ഉണ്ട്. സിനിമയ്ക്കുമപ്പുറത്ത് ലാല്‍ കാണിക്കുന്ന പല കുസൃതികളും പിന്നീട് സംവിധായകന്‍ സിനിമയില്‍ ഉള്‍പ്പെടുത്തുന്ന സംഭവങ്ങള്‍ക്കും മലയാള സിനിമ സാക്ഷ്യം വഹിച്ചിട്ടുണ്ട്. മോഹന്‍ലാലാണ് നായകനെങ്കില്‍ സംവിധായകര്‍ക്ക് അടുത്ത സീനിനെക്കുറിച്ച് യാതൊരുവിധ ടെന്‍ഷനും ഉണ്ടാവാറില്ല. വളരെ കംഫര്‍ട്ടായി ജോലി ചെയ്യാന്‍ കഴിയും താരത്തിനൊടൊപ്പമെന്ന് സംവിധായകരെല്ലാം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

മോഹന്‍ലാല്‍ ഷാജി കൈലാസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ആറാം തമ്പുരാനെന്ന ചിത്രം പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ടതാണ്. എത്ര തവണ കണ്ടാലും മടുപ്പിക്കാത്ത നിരവധി മുഹൂര്‍ത്തങ്ങള്‍ ചിത്രത്തിലുണ്ട്. മോഹന്‍ലാലിന്റെ കരിയറില്‍ത്തന്നെ മികച്ച വിജയം സമ്മാനിച്ച ചിത്രം കൂടിയാണ് ആറാം തമ്പുരാന്‍.

റിഹേഴ്‌സല്‍ സമയത്തെ കുസൃതികള്‍ പോലും ചോദിച്ചുവാങ്ങും

മോഹന്‍ലാലിന്റെ ബാക്ക് ഷോട്ടില്‍ നിന്നാണ് ചിത്രം ആരംഭിച്ചത്. ചിത്രത്തിലെ ഹരിമുരളീരവം ഗാന ചിത്രീകരണത്തിനിടയിലെ അനുഭവത്തെക്കുറിച്ച് ഷാജി കൈലാസ് പറയുന്നത് ഇങ്ങനെയാണ് റിഹേഴ്‌സല്‍ സമയത്ത് വെറുതെ ഇരുന്നപ്പോള്‍ ലാല്‍ എന്നെ നോക്കി കാട്ടിയ കുസൃതിയാണ് ഗാനത്തിനിടയില്‍ കണ്ണിറക്കുന്ന ഷോട്ടായി മാറിയത്.

കുസൃതി ഇഷ്ടമായി, സിനിമയിലുപയോഗിക്കാന്‍ തീരുമാനിച്ചു

റിഹേഴ്‌സലിനിടയില്‍ കാണിച്ച കൊച്ചു കുസൃതി ഇഷ്ടപ്പെട്ട താനാണ് അത് സിനിമയിലും ഉപയോഗിക്കാന്‍ തീരുമാനിച്ചത്. ലാലിനോട് ആവശ്യപ്പെട്ടപ്പോള്‍ സന്തോഷത്തോടെ ലാല്‍ അത് ചെയ്തു.

നന്നായി നിരീക്ഷിക്കണം

റിഹേഴ്‌സല്‍ സമയത്ത് മോഹന്‍ലാലിനെ നിരീക്ഷിച്ചാല്‍ ഇത്തരം സംഭവങ്ങള്‍ ലഭിക്കും. പിന്നീട് അത് മോഹന്‍ലാലില്‍ നിന്ന് ചോദിച്ചു വാങ്ങാമെന്നും സംവിധായകന്‍ പറഞ്ഞു.

നരസിംഹത്തിലും ഇതു സംഭവിച്ചു

നരസിംഹത്തില്‍ ഇന്ദുചൂഡന്റെ ഫ്യൂച്ചര്‍ പ്ലാന്‍ അന്വേഷിച്ചുള്ള അച്ഛന്റെ ചോദ്യം മകനില്‍ അമര്‍ഷം നിറയ്ക്കുന്നുണ്ട്. എല്ലാം അച്ഛനോട് തുറന്നു പറയണമെന്നുണ്ടെങ്കിലും അത് കഴിയുന്നില്ല ആ സീനില്‍ മോഹന്‍ലാലിന്റെ കൈയ്യും അഭിനയിക്കുന്ന സീനാണ് താന്‍ കണ്ടതെന്ന് ഷാജി കൈലാസ്. ബോധപൂര്‍വ്വമാണോ എന്നറിയില്ല, എന്തായാലും അത് സീനിനെ കൂടുതല്‍ മികവുറ്റതാക്കി.

എക്‌സ്പ്രഷന്‍ കൊണ്ട് സീന്‍ മനോഹരമാക്കുന്നു

മഞ്ജു വാര്യരും കൂട്ടുകാരികളും തിരുവാതിര കളിക്കുന്ന സീനുണ്ട് ആറാം തമ്പുരാനില്‍.കുറച്ചു മാറി മോഹന്‍ലാലും പ്രിയാ രാമനുമുണ്ട്. ജഗനും നയന്‍താരയും ഇടപഴകുന്നത് മഞ്ജു വാര്യരുടെ കഥാപാത്രമായ ഉണ്ണിമായയ്ക്ക് തീരെ ഇഷ്ടപ്പെടുന്നില്ല. ഇരുവരെയും നോക്കിയാണ് ഉണ്ണിമായ ചുവടു വെക്കുന്നത്. ഒടുവില്‍ കളി പാതിയില്‍ നിര്‍ത്തുന്നു. നയന്‍താരയൊടുള്ള അസൂയയുമായി ഉണ്ണിമായയും ഇടയ്ക്ക് വെച്ച് നൃത്തം നിര്‍ത്തിയ നിരാശയില്‍ നയന്‍താരയും.

ഞാനൊന്നുമറിയില്ലേയെന്ന ഭാവം

വ്യത്യസ്ത മാനസികാവസ്ഥയുമായി നില്‍ക്കുന്ന രണ്ട് സ്ത്രീ കഥാപാത്രങ്ങള്‍ ഇരുവര്‍ക്കുമിടയില്‍ നില്‍ക്കുന്ന ജഗന്നാഥന്റെ എക്‌സപ്രഷനുണ്ട് അത് മോഹന്‍ലാല്‍ സ്വന്തമായി ചെയ്തതാണ്. ഇതൊന്നും ഞാനറിയുന്നില്ലെന്ന മട്ടിലുള്ള ആ എക്‌സപ്രഷന്‍ തന്നെയാണ് ആ രംഗത്തെ ഇത്രമേല്‍ മനോഹരമാക്കിയത്.

English summary
Shaji Kailas talks about his working experience with Mohanlal.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam