»   » ആക്ഷന്‍ ത്രില്ലറെന്ന് മാത്രം പറഞ്ഞാപ്പോര, മെഗാസ്റ്റാറിന്റെ പോലീസ് വേഷത്തെക്കുറിച്ച് കൂടുതല്‍ അറിയൂ!

ആക്ഷന്‍ ത്രില്ലറെന്ന് മാത്രം പറഞ്ഞാപ്പോര, മെഗാസ്റ്റാറിന്റെ പോലീസ് വേഷത്തെക്കുറിച്ച് കൂടുതല്‍ അറിയൂ!

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയുടെ പുതിയ സിനിമയായ സ്ട്രീറ്റ്‌ലൈറ്റ്‌സ് റിലീസിന് തയ്യാറെടുക്കുകയാണ്. ജനുവരി 26ന് സിനിമ തിയേറ്ററുകളിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ടീസര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ജെയിംസ് എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തിലെ മെഗാസ്റ്റാറിന്റെ ലുക്കും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കായംകുളം കൊച്ചുണ്ണിയിലേക്ക് മോഹന്‍ലാലിനെ ക്ഷണിച്ചതിന് പിന്നിലെ കാരണം? നിവിനും ഇത് സമ്മതിക്കും!

ജനുവരി അഞ്ചിനായിരുന്നു ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തുവന്നത്. സോഷ്യല്‍ മീഡിയയിലൂടെ ടീസര്‍ വൈറലായിരുന്നു. ടീസര്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ചിത്രം എങ്ങനെയായിരിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. ആക്ഷന്‍ ത്രില്ലറായിരിക്കുമോ, സസ്‌പെന്‍സ് ത്രില്ലറാണോ തുടങ്ങിയ സംശയങ്ങളായിരുന്നു ആരാധകര്‍ ഉയര്‍ത്തിയത്. അതിന് പിന്നാലെയാണ് തന്റെ സിനിമയെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കി സംവിധായകന്‍ ഷാംദത്ത് രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം സിനിമയെക്കുറിച്ച് വിശദീകരിച്ചത്.

സ്ട്രീറ്റ്‌ലൈറ്റ്‌സിനെക്കുറിച്ച് പറയാനുള്ളത്

ഈ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങിയ അന്ന് മുതൽ ഇന്ന് വരെ പല മാധ്യമങ്ങളിലും ഈ ചിത്രം ഏത് വിഭാഗത്തില്‍പ്പെടുമെന്ന തരത്തിലുള്ള ചർച്ചകളും അനുമാനങ്ങളും കാണാൻ ഇടയായിരുന്നു.

ഏത് തരത്തിലുള്ള സിനിമയാണ്

പക്ഷെ ഈ സിനിമ മേൽ പറഞ്ഞ ഒരു ഗണത്തിലും ഉൾപ്പെടുന്ന ഒന്നല്ല...ഈ ചിത്രത്തിൽ ഉണ്ട്, എന്ന് കരുതി ഈ സിനിമ ഒരു ആക്ഷന്‍ ത്രില്ലർ എന്ന് തീർത്തും പറയാൻ പറ്റില്ല. അതുപോലെ തന്നെ സസ്പെന്‍സ് ഉണ്ട്, Crime situations ഉണ്ട്...എന്നിരുന്നാലും specific ആയി ആ ഗണത്തിലും ഉൾപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല..

കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടമാവും

സ്ട്രീറ്റ് ലൈറ്റ്‌സ് എന്ന ഈ സിനിമയെ ഒരു 'entertainment thriller' എന്ന് വിളിക്കാൻ ആണ് എനിക്ക് ഇഷ്ടം. Entertainment എന്ന് പറയുമ്പോൾ, എല്ലാ തരം പ്രേക്ഷകർക്കും പ്രത്യേകിച്ചു family audience നും enjoy ചെയ്യാൻ പറ്റുന്ന രീതിയിലുള്ളതാണ് ഈ ചിത്രത്തിന്റെ ഘടന.

അമിതമായ വയലന്‍സില്ല

ഒരു ത്രില്ലർ ചിത്രമായിട്ടു കൂടി, അശ്ലീല സംഭാഷണങ്ങളോ അമിതമായ വയലൻസോ ഒന്നു ഈ ചിത്രത്തിൽ ഇല്ല... മറിച്ച് എല്ലാ തരത്തിലുള്ള പ്രേക്ഷകരിലും ഞങ്ങൾ പറയാൻ പോകുന്ന subject ലൂടെ 'ത്രിൽ' നിറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഈ ചിത്രം ഒരുക്കിയിട്ടുള്ളത്.

ഗാനങ്ങളെക്കുറിച്ച് പറയുകയാണെങ്കില്‍

തിരക്കഥ demand ചെയ്യുന്ന humour, emotions, actions, romance....കൂടാതെ songs.. ഇവയെല്ലാം സ്ട്രീറ്റ് ലൈറ്റ്‌സ് നിങ്ങൾക്കായി ഒരുക്കി വച്ചിട്ടുണ്ട്. Songs നെ പറ്റി പറയാൻ ആണെങ്കിൽ ചിത്രത്തിൽ 4 പാട്ടുകൾ ആണുള്ളത് എല്ലാം കഥയെ കൊണ്ടു പോകുന്ന രീതിയിലുള്ള പാട്ടുകൾ.

ഈ പോസ്റ്റിന് പ്രേരിപ്പിച്ചത്

ഞാൻ ഈ ചിത്രത്തിന്റെ genre നെ പറ്റി ഇപ്പൊ ഇങ്ങനെ ഒരു കുറിപ്പ് എഴുതാൻ കാരണം പ്രധാനമായും, തെറ്റായ ഒരു കാഴ്ചപ്പാടോട് കൂടി ആരും ഈ സിനിമയെ സമീപിക്കരുത് എന്നെനിക്ക് നിർബന്ധം ഉള്ളത് കൊണ്ടാണ്... സ്ട്രീറ്റ് ലൈറ്റ്‌സ് എന്ന ചിത്രത്തെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുള്ള ആളുകളിലേക്ക് ഞാൻ ഈ പറഞ്ഞത് എത്തിച്ചു കൊണ്ടുള്ള സഹകരണം ഞാൻ നിങ്ങളിൽ നിന്നും ആഗ്രഹിക്കുന്നു.

വീണ്ടും എത്തുമെന്ന ഉറപ്പ്

ജനുവരി 26 ന് സ്ട്രീറ്റ് ലൈറ്റ്‌സ് കത്തിതുടങ്ങുന്നതിന് മുൻപ് കൂടുതൽ വിശേഷങ്ങളുമായി ഞാൻ വീണ്ടും വരുന്നതായിരിക്കും.സംവിധായകന്‍റെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ.

English summary
Shmadat Sain talking about Streetligts.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X