»   » പ്രായത്തിനനുസരിച്ചുള്ള കഥാപാത്രങ്ങള്‍ ചെയ്യണം,സിമ്മിങ് സ്യൂട്ടിട്ട് അഭിനയിക്കാന്‍ വരെ പറഞ്ഞിട്ടുണ്ട്

പ്രായത്തിനനുസരിച്ചുള്ള കഥാപാത്രങ്ങള്‍ ചെയ്യണം,സിമ്മിങ് സ്യൂട്ടിട്ട് അഭിനയിക്കാന്‍ വരെ പറഞ്ഞിട്ടുണ്ട്

Posted By:
Subscribe to Filmibeat Malayalam

എംജി ആര്‍ നായകനായ പാശം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ നടിയാണ് ഷീല. അതിന് ശേഷമാണ് ഭാസ്‌കരന്റെ ഭാഗ്യജാതകത്തില്‍ അഭിനയിക്കുന്നത്. അതോടു കൂടിയാണ് ഷീല എന്ന ഭാഗ്യ നായിക മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് 1980ല്‍ പുറത്തിറങ്ങിയ സ്‌ഫോടനം എന്ന ചിത്രത്തോടു കൂടി മലയാള സിനിമയില്‍ നിന്ന് വിട്ട് നിന്ന ഷീല തിരിച്ച് വരുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. 2003ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലെ കൊച്ചു ത്രേസ്യ എന്ന കഥപാത്രത്തെ അവതരിപ്പിച്ച് കൊണ്ടായിരുന്നു ആ തിരിച്ച് വരവ്.

തിരിച്ച് വരവില്‍ തന്റെ പ്രായത്തിന് അനിയോജ്യമായ ഒരു വേഷം തന്നെയാണ് ഷീല തിരിഞ്ഞെടുത്തത്. അത് തന്റെ പ്രായത്തെ അഭിമാനിയ്ക്കുന്നത് കൊണ്ടാണെന്നും ഷീല പറയുന്നു. പ്രായമാകുന്നതില്‍ എന്തിനാണ് വിഷമിക്കുന്നത്? എന്നെ സംബന്ധിച്ചിടത്തോളം പ്രായമാകുമ്പോള്‍ സന്തോഷം തോന്നുന്ന കാര്യമാണിത്. കുറെ നാളായില്ലേ സിനിമയില്‍ പ്രേമിക്കാന്‍ തുടങ്ങിയിട്ട്, ശരിയ്ക്കും പ്രേമിച്ച് പ്രേമിച്ച് മടുത്തു. ഷീല പറയുന്നു. തുടര്‍ന്ന് വായിക്കൂ..

പ്രായത്തിനനുസരിച്ചുള്ള കഥാപാത്രങ്ങള്‍ ചെയ്യണം,സിമ്മിങ് സ്യൂട്ടിട്ട് അഭിനയിക്കാന്‍ വരെ പറഞ്ഞിട്ടുണ്ട്; ഷീല

എത്ര സിനിമയില്‍ ഇങ്ങനെ ഒരുപോലെ അഭിനയിക്കാന്‍ സാധിക്കും. പ്രായമാകുമ്പോള്‍ അതിന്റേതായ മാറ്റം വരില്ലേ? അപ്പോള്‍ ഒരു മാറ്റം അനിവാര്യമാണെന്ന് എനിക്കും തോന്നിയിട്ടുണ്ട്. ഷീല പറയുന്നു.

പ്രായത്തിനനുസരിച്ചുള്ള കഥാപാത്രങ്ങള്‍ ചെയ്യണം,സിമ്മിങ് സ്യൂട്ടിട്ട് അഭിനയിക്കാന്‍ വരെ പറഞ്ഞിട്ടുണ്ട്; ഷീല

മനസ്സിനക്കരേ എന്ന ചിത്രത്തില്‍ തന്റെ പ്രായത്തിനും ശരീരത്തിനും യോജിക്കുന്ന ഒരു വേഷമാണ് ഞാന്‍ ചെയ്തത്. അതിന് മുമ്പ് മകനെ നിനക്ക് വേണ്ടി എന്ന ചിത്രത്തില്‍ താന്‍ പ്രേം നസീറിന്റെ അമ്മയായി അഭിനയിച്ചിരുന്നു. എന്നും പ്രായത്തിന് അനുസരിച്ചുള്ള വേഷങ്ങളാണ് ചെയ്യേണ്ടത്. ഷീല പറയുന്നു.

പ്രായത്തിനനുസരിച്ചുള്ള കഥാപാത്രങ്ങള്‍ ചെയ്യണം,സിമ്മിങ് സ്യൂട്ടിട്ട് അഭിനയിക്കാന്‍ വരെ പറഞ്ഞിട്ടുണ്ട്; ഷീല

അഭിനയമികവുക്കൊണ്ട് മാത്രം കാര്യമില്ല. അഭിനയിക്കുമ്പോള്‍ ഒരു നടിയ്ക്ക് അല്ലെങ്കില്‍ ഒരു നടന് സൗന്ദര്യവും വേണം. അഭിനയമികവുക്കൊണ്ട് മാത്രം ഒരു സിനിമയ്ക്ക് പ്രേക്ഷകനെ പിടിച്ചിരുത്താന്‍ കഴിയില്ല-ഷീല.

പ്രായത്തിനനുസരിച്ചുള്ള കഥാപാത്രങ്ങള്‍ ചെയ്യണം,സിമ്മിങ് സ്യൂട്ടിട്ട് അഭിനയിക്കാന്‍ വരെ പറഞ്ഞിട്ടുണ്ട്; ഷീല

തന്നോട് സിമ്മിങ് സ്യൂട്ടിട്ട് അഭിനയിക്കാന്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ ആ പടം അപ്പോള്‍ തന്നെ ഞാന്‍ വേണ്ടെന്ന് വച്ചു. ശരീരം പ്രദര്‍ശിപ്പിക്കുന്നതിനോട് എനിയ്ക്ക് തീരേ താല്പര്യമില്ലാത്തതുക്കൊണ്ട് തന്നെ ഷീല പറയുന്നു.

പ്രായത്തിനനുസരിച്ചുള്ള കഥാപാത്രങ്ങള്‍ ചെയ്യണം,സിമ്മിങ് സ്യൂട്ടിട്ട് അഭിനയിക്കാന്‍ വരെ പറഞ്ഞിട്ടുണ്ട്; ഷീല

രതിനിര്‍വേദത്തിന്റെ കഥ ആദ്യം പറഞ്ഞത് എന്നോടായിരുന്നു. പക്ഷേ ശരീരം പ്രദര്‍ശിപ്പിച്ച് അഭിനയിക്കാന്‍ താല്പര്യമില്ലാത്തതുക്കൊണ്ടാണ് ആ ചിത്രം ഒഴിവാക്കിയത്- ഷീല

English summary
Sheela about her film career.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam